'വിജയിയും സാമന്തയും തമ്മിൽ ലിപ് ലോക്ക്, സാം എങ്ങനെ അത് ചെയ്തു?'; സംവിധായകനെതിരെ ചോദ്യങ്ങൾ!
സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും ജോഡികളായി സിനിമ ഒരുങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകരും സിനിമാപ്രേമികളും ത്രില്ലിലായിരുന്നു. കാരണം ഇരുവരും ആദ്യമായാണ് പ്രണയജോഡികളായി അഭിനയിക്കുന്നത്.
മാത്രമല്ല ഒരു ഇടവേളയ്ക്ക് ശേഷം സാമന്ത ചെയ്യുന്ന റൊമാന്റിക് ചിത്രം കൂടിയാണ് ഖുഷി. വിജയ് ദേവരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഖുഷി ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്‌നറാണെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറയുന്നത്.
ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രം സെപ്തംബർ 1ന് തിയേറ്ററുകളിലെത്തി. വിജയ് ദേവരകൊണ്ട-സാമന്ത ജോഡിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ചിത്രത്തിലെ ഗാനങ്ങളും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ചിലർക്ക് ക്ലൈമാക്‌സ് മാത്രമാണ് നന്നായി കൂടുതൽ ഇഷ്ടപ്പെട്ടത്. സിനിമയുടെ ട്രെയിലറും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഖുഷി സിനിമ കാണാൻ പോയവർ അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷികളായി.

വിജയ് ദേവരകൊണ്ടയും സാമന്തയും തമ്മിലുള്ള ലിപ് ലോക്ക് രംഗം ഒരു പാട്ട് സീനുണ്ട്. ഖുഷിയുടെ റിലീസിന് ശേഷം ഏറെ ചർച്ചയാകുന്നതും സമാന്ത-വിജയ് ലിപ് ലോക്ക് സീൻ തന്നെയാണ്. ഇത്രത്തോളം റൊമാന്റിക് രംഗങ്ങളൊന്നും ഉണ്ടാകില്ലെന്ന് കരുതിയാണ് പലരും ഖുഷി കാണാൻ പോയത്.
സിനിമ കണ്ടിറങ്ങിയവരിൽ ഒരു വിഭാഗം അത്തരം ഒരു ലിപ് ലോക്ക് സീനിന്റെ ആവശ്യം ആ സിനിമയിലുണ്ടായിരുന്നില്ലെന്നാണ് കുറിച്ചത്. മാത്രമല്ല സിനിമയുടെ പ്രമോഷനായി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ വെച്ച് ഇതിന്റെ പേരിൽ സംവിധായകൻ ശിവ നിർവാണ വളരെ അധികം ചോദ്യങ്ങൾ നേരിടേണ്ടതായും വന്നു.
മാധ്യമപ്രവർത്തകരുടെ കുറ്റപ്പെടുത്തിയുള്ള ചോദ്യങ്ങൾക്ക് സംവിധായകൻ മാന്യമായി മറുപടി നൽകി. നായിക സാമന്തയെ താൻ ആ രംഗത്തിൽ അവിടെ കണ്ടില്ല. ഖുഷി സിനിമയിലെ കഥാപാത്രമായ ആരാധ്യയെയാണ് താൻ ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ കണ്ടതെന്നാണ് സംവിധായകൻ ശിവ നിർവാണ പറഞ്ഞത്.
ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള കോൺഫ്ലിക്ട് കാണിക്കുമ്പോൾ അവരുടെ പ്രണയവും വികാരവും അറിയിക്കാൻ ലിപ് ലോക്ക് രംഗം ആവശ്യമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ കഥയിൽ രണ്ട് കഥാപാത്രങ്ങളും ഒരു വർഷം ഒരുമിച്ച് യാത്ര ചെയ്യുകയും പിന്നീട് വിവാഹിതരാകുകയും ചെയ്യുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.

ഇരുവർക്കും ഇടയിലുള്ള ഒരു വികാരമാണ് ഞങ്ങൾ അതിൽ കാണിച്ചിരിക്കുന്നത്. ചുംബനമെന്ന ചെറിയ വാക്ക് പോലും ഇല്ലെങ്കിൽ എന്തെങ്കിലും അർത്ഥം ഉണ്ടാകുമോ എന്നും സംവിധായകൻ ചോദിക്കുന്നു. സിനിമ കാണുമ്പോൾ അത് കുറച്ച് സ്വാഭാവികമായി കാണിക്കണം. അവർ ശരിക്കും ഭാര്യാഭർത്താക്കന്മാരാണെന്ന് പ്രേക്ഷകർ വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യണം അതുകൊണ്ട് കൂടിയാണ് ലിപ് ലോക്ക് രംഗം ഉൾപ്പെടുത്തിയതെന്നും സംവിധായകൻ പറയുന്നു.
സാമന്തയും വിജയിയും എങ്ങനെ ചുംബനരംഗം ചെയ്തുവെന്നതായിരുന്നു പിന്നീട് മാധ്യമപ്രവർത്തകർ സംവിധായകനോട് ചോദിച്ച ചോദ്യം. അതിലെന്താ കുഴപ്പം..? ആക്ഷനും കട്ടിനുമിടയിൽ എല്ലാം തീർന്നു. സിനിമകളിലെ റൊമാന്റിക് രംഗങ്ങളും അതിന്റെ മേക്കിങിന്റെ ഭാഗമാണെന്നും സംവിധായകൻ ശിവ നിർവാണ പറഞ്ഞു.
വിവാഹമോചിതയായ നടി യുവ നടനുമായി പ്രണയരംഗം അഭിനയിക്കുന്നുവെന്ന തരത്തിലാണ് സാമന്തയെ പലരും ഇപ്പോഴും വിമർശിക്കുന്നത്. രണ്ട് വർഷം മുമ്പാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യ അക്കിനേനിയും അവസാനിപ്പിച്ചത്.
വിവാഹമോചനത്തിന് ശേഷം സാമന്ത സിനിമയിൽ കൂടുതൽ സജീവമായി. രൂപത്തിലും ഭാവത്തിലും സാം അടിമുടി മാറി. രണ്ട് വർഷം കൊണ്ട് തന്നിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്നത് സാമന്തയും സമ്മതിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications