ഓരോ സിനിമയിൽ നിന്നും അഞ്ച് കോടി ഭർത്താവ് മാറ്റി വെക്കുന്നുണ്ട്, അത് മതിയാകില്ലെന്ന് നമ്രത; കുട്ടി പത്മിനി

ടോളിവുഡിലെ പ്രിയ താര ദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്ക്കറും. മോഡലിം​ഗിൽ നിന്നും സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നമ്രത മഹേഷ് ബാബുവുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രം​ഗം വിട്ടു. 2006 ൽ ഇരുവർക്കും ആദ്യത്തെ മകൻ ​ഗൗതം കൃഷ്ണ പിറന്നു. 2012 ൽ ഇളയ മകൾ സിത്താരയും ജനിച്ചു. തെലുങ്കിലെ സൂപ്പർസ്റ്റാറായ മഹേഷ് ബാബു കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്നു.

ഷൂട്ടിം​ഗ് കഴിഞ്ഞാൽ കുടുംബ സമേതമുള്ള യാത്രകൾക്ക് ഇദ്ദേഹം പ്രാധാന്യം നൽകുന്നു. നമ്രതയുടെ മൂത്ത മകന്റെ ജനനസമയത്ത് ദമ്പതികൾ നേരിട്ട വെല്ലുവിളി ചെറുതല്ല. മകനെ നഷ്ടപ്പെട്ടേക്കുമെന്ന സാഹചര്യം ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ​ഗർഭപാത്രത്തിൽ പൊക്കിൾ കുടി കുരുങ്ങിയത് മൂലം കുഞ്ഞിനെ ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയായിരുന്നു. ഈ വിഷമഘട്ടത്തെക്കുറിച്ച് നമ്രത മുമ്പ് സംസാരിച്ചിട്ടുണ്ട്.

Mahesh Babu, Namrata

നമ്രതയെയും മ​ഹേഷ് ബാബുവിനെയും കുറിച്ച് സംസാരിക്കുകയാണ് നടി കുട്ടി പത്മിനി. താര ദമ്പതികളുടെ വിവാഹം മുതലിങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടി പത്മിനി സംസാരിച്ചു. വീട്ടുകാരുടെ സമ്മതം ലഭിച്ച ശേഷമാണ് വിവാഹം നടന്നത്. മഹേഷ് ബാബു അദ്ദേഹത്തിന്റെ അമ്മയുമായി വളരെ ക്ലോസ് ആണ്. കല്യാണത്തിന് ശേഷം പ്രിയപ്പെട്ട ജോഡിയായി ഇവർ സിനിമാ ലോകത്ത് അറിയപ്പെട്ടു. മറ്റൊരു സ്ത്രീയെ മഹേഷ് ബാബു തിരിഞ്ഞ് നോക്കുക പോലുമില്ല.

തെലുങ്കിൽ അത്രയും നല്ല പേര് അദ്ദേഹത്തിനുണ്ട്. അതിനിടെയാണ് നമ്രത ​ഗർഭിണിയാകുന്നത്. ഏഴാം മാസത്തിലേക്കെത്തിയപ്പോൾ ഒരു അസ്വസ്ഥ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടപ്പോൾ ​ഗർഭപാത്രത്തിൽ കുഞ്ഞിനെ പൊക്കിൾക്കൊടി ചുറ്റിയത് മൂലം ശ്വാസം വിടാൻ പറ്റുന്നില്ല, ഉടനെ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു.

Mahesh Babu, Namrata

കുഞ്ഞിനെ പുറത്തെടുത്താൽ ജീവൻ നിലനിർത്താനാകുമോ എന്നറിയില്ല. പക്ഷെ അല്ലെങ്കിൽ നമ്രതയുടെ ജീവന് ആപത്താണ്. രണ്ട് മണിക്കൂറിനുള്ളിൽ ഓപ്പറേഷൻ നടന്നു. കൈയിലൊതുങ്ങുന്ന വലിപ്പമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. ദിവസേന പത്ത് ​ഗ്രാം ഭാരം കൂടണം, ഇല്ലെങ്കിൽ കുഞ്ഞിന്റെ ജീവന് ആപത്താണ്. പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. കുഞ്ഞ് സാധാരണ നിലയിലേക്കെത്തൊൻ അഞ്ച് മാസമെടുത്തു. അഞ്ച് മാസം അവരനുഭവിച്ച കഷ്ടപ്പാട് വളരെ വലുതാണെന്നും കുട്ടി പത്മിനി പറയുന്നു.

ഈ പ്രതിസന്ധി നേരിട്ടതിനാൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്കായി ഒരു ഫൗണ്ടേഷൻ നമ്രതയും മഹേഷ് ബാബുവും തുടങ്ങിയിട്ടുണ്ട്. അർഹരായ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവുകൾ ഈ ഫൗണ്ടേഷൻ വഹിക്കും. എത്ര നല്ല കാര്യമാണത്.

പത്മിനീ, ചികിത്സ തേടി രണ്ടായിരത്തോളം കുഞ്ഞുങ്ങളെത്തുന്നുണ്ട്. മഹേഷ് ബാബുവിന്റെ പണം അതിന് മതിയാകില്ല, ഓരോ പടത്തിൽ നിന്നും അഞ്ച് കോടി രൂപ ഇതിനായി മാറ്റി വെക്കുന്നുണ്ട്. എങ്കിലും അത് മതിയാകുന്നില്ല, സംഭാവനകൾ ആവശ്യമാകുമെന്നാണ് നമ്രത തന്നോട് പറഞ്ഞതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

താനനുഭവിച്ച കഷ്ടപ്പാട് മറ്റൊരു അമ്മയ്ക്ക് ഉണ്ടാകരുതെന്ന് കരുതി നമ്രത ഈ ഫൗണ്ടേഷൻ തുടങ്ങിയത് വലിയ കാര്യമാണ്. സിനിമാ രം​ഗത്തുള്ളവർ ഇത്തരം സഹായ പദ്ധതികൾക്ക് രം​ഗത്ത് വരേണ്ടതുണ്ടെന്നും കുട്ടി പത്മിനി അഭിപ്രായപ്പെട്ടു. അഭിനയ രം​ഗത്ത് ഇല്ലെങ്കിലും സിനിമാ നിർമാണ രം​ഗത്ത് നമ്രത സാന്നിധ്യം അറിയിക്കാറുണ്ട്.

മഹേഷ് ബാബുവിന്റെ കരിയറിന് വലിയ പിന്തുണ നമ്രത നൽകുന്നു. അടുത്തിടെയാണ് മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ മരിച്ചത്. വിവാഹശേഷം സിനിമാ രം​ഗം വിട്ടതിനെക്കുറിച്ച് നമ്രത മുമ്പ് സംസാരിച്ചിട്ടുണ്ട്. ജോലിക്ക് പോകാത്ത ഭാര്യയെ ആയിരുന്നു മഹേഷ് ബാബുവിന് ആവശ്യം. അഭിനയ രം​ഗത്ത് തുടരാൻ തനിക്കും താൽപര്യമില്ലായിരുന്നെന്നും നമ്രത വ്യക്തമാക്കി.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X