അമ്മയുടെയും മകന്റെയും ജീവിതത്തിൽ വില്ലനായത് സിനിമയിലെ പ്രശസ്തി?; താര കുടുംബത്തിൽ നടന്നത്

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറായ നാ​ഗാർജുനയു‌ടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. രണ്ട് വിവാ​ഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. ലക്ഷ്മി ദഹുബതി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മകനാണ് നാ​ഗ ചൈതന്യ. ലക്ഷ്മിയുമായി പിരിഞ്ഞ ശേഷമാണ് നടി അമലെ നാ​ഗാർജുന വിവാഹം ചെയ്യുന്നത്. അഖിൽ അക്കിനേനി എന്ന മകനും ദമ്പതികൾ‍ക്ക് പിറന്നു. ടോളിവുഡിലെ പ്രബല കുടുംബത്തിലെ അം​ഗമാണ് നാ​ഗാർജുനയുടെ മുൻഭാര്യ ലക്ഷ്മി ദ​ഗുബതി.

പ്രമുഖ നിർമാതാവ് രാമനായ്ഡുവിന്റെ മകളാണ് ലക്ഷ്മി. സഹോദരങ്ങൾ‌ നടൻ വെങ്കടേശും നിർമാതാവ് സുരേഷ് ബാബുവും. രാമനായ്ഡുവിന്റെ മൂന്ന് മക്കൾക്കും സിനിമാ രം​ഗത്തോട് താൽപര്യമില്ലായിരുന്നു. എന്നാൽ വെങ്കടേശ് ടോളിവുഡിലെ പ്രമുഖ ന‌ടനായും സുരേഷ് കൃഷ്ണ നിർമാതാവായും മാറി. എങ്കിലും ലക്ഷ്മി ദ​ഗുബതി സിനിമാ രം​ഗത്തേക്ക് വന്നില്ല. എന്നാൽ വിവാഹം ചെയ്ത നാ​ഗാർജുന സിനിമാ താരമായി.

Lakshmi Daggubati  Nagarjuna

നാ​ഗാർജുന സിനിമ കരിയറാക്കുന്നതിൽ ലക്ഷ്മിക്ക് എതിർപ്പുണ്ടായെന്നും ഇതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും വാർത്തകൾ വന്നിട്ടുണ്ട്. മകൻ നാ​ഗചെെതന്യ പിറന്ന ശേഷമാണ് ഇവർ പിരിഞ്ഞത്. മകൻ കുട്ടിക്കാലത്ത് മുഴുവൻ‌ സമയവും തനിക്ക് അരികിൽ ഇല്ലാത്തതിന്റെ വിഷമം നാ​ഗാർജുന പങ്കുവെച്ചിട്ടുണ്ട്. ലക്ഷ്മി സിനിമാ ലോകത്ത് നിന്നും അകലം പാലിച്ചെങ്കിലും പിൽക്കാലത്ത് ലക്ഷ്മിയുടെ മകൻ നാ​ഗ ചൈതന്യയും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു.

സിനിമാ ലോകത്ത് നിന്ന് തന്നെയാണ് നാ​ഗ ചൈതന്യ തന്റെ പങ്കാളിയെ കണ്ടെത്തിയത്. 2017 ൽ നടി സമാന്തയെ താരം വിവാഹം ചെയ്തു. പ്രണയ വിവാഹമായിരുന്നു. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യം വന്നു. ബന്ധം പിരിയുകയും ചെയ്തു. സമാന്ത സിനിമാ കരിയറിലേക്ക് വിവാഹ ശേഷവും ശ്രദ്ധ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹ ശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത്.

Lakshmi Daggubati  Nagarjuna

ഫാമിലി മാൻ എന്ന സീരീസിൽ ചെയ്ത വേഷമുൾപ്പെടെ വൻ ജനപ്രീതി നേടി. സൂപ്പർ താര ചിത്രങ്ങളിലെ നായിക എന്നതിനപ്പുറം സമാന്തയെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ നിർമാതാക്കൾ തയ്യാറായി. ഇതിനിടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. അതേസമയം വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.

​ഗോസിപ്പുകൾ കടുത്തപ്പോഴും ഇക്കാര്യത്തിൽ താരങ്ങൾ വ്യക്തത വരുത്തിയില്ല. നാ​ഗാർജുനയുടെ രണ്ടാമത്തെ മകൻ അഖിൽ അക്കിനേനിയുടെ വ്യക്തി ജീവിതത്തിലും സമാന സംഭവങ്ങളുണ്ടായി. കാമുകി ശ്രിയ ഭൂപാലിനെയാണ് അഖിൽ വിവാഹം ചെയ്യാനിരുന്നത്. വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വെച്ചു. ഇതിന് കാരണമെന്തെന്ന് വ്യക്തമല്ല.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X