രാം ചരണിന്റെ അപാർട്മെന്റിലാണ് ഞാൻ കഴിഞ്ഞത്; ആരും അറിയരുതെന്ന് പറഞ്ഞു; ലക്ഷ്മി മഞ്ചു

തെലുങ്ക് സിനിമാ ലോകത്തിന് സുപരിചിതയാണ് നടി ലക്ഷ്മി മഞ്ചു. നടി, നിർമാതാവ്, ആങ്കർ എന്നീ നിലകളിലെല്ലാം ലക്ഷ്മി മഞ്ചു ശ്രദ്ധ നേടി. പ്ര​ശസ്ത തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകളാണ് ലക്ഷ്മി മഞ്ചു. 2006 ലാണ് മഞ്ചു ലക്ഷ്മി വിവാഹിതയായത്. വാടക ​ഗർഭധാരണത്തിലൂടെ മകളും പിറന്നു. കരിയറിൽ ലക്ഷ്മി മഞ്ചു ഇന്നും സജീവമാണ്. ഇപ്പോഴിതാ രാം ചരണിനെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി മഞ്ചു. തനിക്ക് രാം ചരണുമായി അടുത്ത സൗഹൃദമുണ്ടെന്ന് ലക്ഷ്മി പറയുന്നു.

മുംബൈയിലേക്ക് മാറിയപ്പോൾ താമസിക്കാൻ ഒരു അപാർട്മെന്റ് എനിക്കില്ലായിരുന്നു. രാം ചരണിന്റെ അപാർട്മെന്റിലാണ് ഞാൻ താമസിച്ചത്. ആരോടും പറയരുതെന്ന് ഞാൻ പറഞ്ഞിരുന്നു. കാരണം ഞാൻ രാം ചരണിന്റെ വീട്ടിൽ നിന്നാണ് വരുന്നതെന്നറിഞ്ഞാൽ നിങ്ങൾക്കെന്തിനാണ് വർക്കെന്ന് ആളുകൾ ചോദിക്കും. രാം ചരൺ ആരോടും പറഞ്ഞില്ല. ഇപ്പോൾ താനാണ് ഇത് തുറന്ന് പറയുന്നത്.

Lakshmi Manchu

എനിക്ക് ഇവിടെ താമസിക്കേണ്ട, കാരണം ഈ വീട് മനോഹരമാണ്. ഞാനിവിടെ പരിപ്പും ചോറും വെക്കും. മകൾ സ്കൂളിൽ പോകുന്നതാണെന്ന് ഞാൻ പറഞ്ഞു. വീട് ഉപയോ​ഗിക്കൂ, എസിയും വാട്ടർ പൈപ്പും വർക്ക് ചെയ്യട്ടേ എന്നാണ് രാം ചരൺ പറഞ്ഞത്. എത്ര ദിവസം താനവിടെ താമസിച്ചെന്ന് പോലും രാം ചരണിന് അറിയില്ലെന്നും ലക്ഷ്മി മഞ്ചു പറയുന്നു.

തെലുങ്ക് സിനിമാ രം​ഗത്തെ സൂപ്പർതാരങ്ങളിൽ പലരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് മഞ്ചു ലക്ഷ്മി പറയുന്നു. 142 താരങ്ങൾ ഉൾപ്പെട്ട വാട്സ്ആപ്പ് ​ഗ്രൂപ്പുണ്ടെന്നും മഞ്ചു പറയുന്നു. ഈ ​ഗ്രൂപ്പ് നടി അഭിമുഖത്തിൽ കാണിക്കുന്നുണ്ട്. സിനിമകളുടെ ട്രെയ്ലറും മറ്റ് വിവരങ്ങളുമാണ് ഇതിൽ പങ്കുവെക്കാറെന്നും ലക്ഷ്മി മഞ്ചു വ്യക്തമാക്കി. ​ താനും റാണ ദ​ഗുബതിയുമാണ് ഈ ​ഗ്രൂപ്പുണ്ടാക്കിയതെന്നും ലക്ഷ്മി മഞ്ചു പറയുന്നു.

Lakshmi Manchu

താനും റാണയും രാം ചരണുമെല്ലാം ഒരുമിച്ച് കളിച്ച് വളർന്നവരാണെന്നും ലക്ഷ്മി മഞ്ചു വ്യക്തമാക്കി. താൻ സങ്കടപ്പെടുന്ന ഒരു ട്വീറ്റിട്ടാൽ സുഹൃത്തുക്കൾ വിളിച്ച് നീ ഓക്കെയാണോ എന്ന് ചോദിക്കും. ഞാനും റാണയും തമ്മിൽ വലിയ അടുപ്പമുണ്ടെന്നും ലക്ഷ്മി മഞ്ചു വ്യക്തമാക്കി. ബോളിവുഡ് സിനിമകളിലും ലക്ഷ്മി മഞ്ചു സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിൽ മോൺസ്റ്റർ എന്ന സിനിമയിൽ ലക്ഷ്മി മഞ്ചു അഭിനയിച്ചിട്ടുണ്ട്. നേരത്തെയും റാണ ദ​ഗുബതിയെക്കുറിച്ച് ലക്ഷ്മി സംസാരിച്ചിട്ടുണ്ട്. റാണയുടെ വിവാഹം കഴിഞ്ഞ സമയത്ത് നടനെയും ഭാര്യ മിഹിക ബജാജിനെയും താൻ ചില ചോദ്യങ്ങൾ കൊണ്ട് വലച്ചിട്ടുണ്ടെന്ന് ലക്ഷ്മി അന്ന് തമാശയോടെ പറഞ്ഞു.

റാണയോടും മിഹികയോടും പെട്ടെന്ന് കുഞ്ഞിന് ജന്മം നൽകാൻ താൻ പറയാറുണ്ട്. വിവാഹം കഴിഞ്ഞിട്ടേയുള്ളൂ, ഈ ഘട്ടം ആസ്വദിക്കട്ടെയെന്നാണ് റാണ പറഞ്ഞത്. എപ്പോൾ അവർ വെക്കേഷൻ കഴിഞ്ഞ് വന്നാലും ​സന്തോഷ വാർത്തയുണ്ടോ എന്ന് താൻ ചോദിക്കുമെന്നും ലക്ഷ്മി മഞ്ചു അന്ന് വ്യക്തമാക്കി.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X