വിവാഹം കഴിക്കാമോന്ന് നടി അമലയോട് ചോദിച്ച് രഘുവരന്‍! ഒറ്റയടിയ്ക്ക് നോ പറഞ്ഞ് നടി, കാരണമിത്

1980-കളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ടോപ് നായികയായി നിറഞ്ഞ് നിന്ന നടിയാണ് അമല. ഡി.രാജേന്ദര്‍ സംവിധാനം ചെയ്ത മൈഥിലി എന്നൈ കാതലി എന്ന സിനിമയിലൂടെ കോളിവുഡിലാണ് നടി ആദ്യമായി അഭിനയിച്ചത്. പിന്നീട് രജനികാന്ത്, കമല്‍ഹാസന്‍, തുടങ്ങിയ തമിഴിലെയും സുരേഷ് ഗോപി അടക്കമുള്ള പ്രമുഖ താരങ്ങളുടെയുമൊക്കെ ജോഡിയായി അമല അഭിനയിച്ചിരുന്നു.

മുന്‍നിര നടിയായി വെള്ളിത്തിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി ഇന്നും ആരാധകരാല്‍ ആഘോഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്ന ബാന്‍ ഇന്ത്യ നടിയായി വളര്‍ന്ന അമല നാഗര്‍ജുനയുമായി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. കല്യാണത്തിന് ശേഷമാണ് അമല സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത്.

amala-raguvaran

1992-ലാണ് തെലുങ്ക് നടനായ നാഗാര്‍ജുനയെ പ്രണയിച്ചു വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു നാഗര്‍ജുന എങ്കിലും അമല അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന അമല, തമിഴ് സിനിമയില്‍ ഏകദേശം 30 വര്‍ഷം അഭിനയിക്കാതെ നിന്നിരുന്നു. പിന്നീട് 2022-ല്‍ പുറത്തിറങ്ങിയ കണം എന്ന സിനിമയിലൂടെ റീ-എന്‍ട്രി നടത്തി, അതിനുശേഷം ഒരു സിനിമയിലും അഭിനയിച്ചി്ട്ടില്ല.

ഇടയ്ക്ക് ചെറിയ റോളില്‍ മലയാളത്തിലേക്കും നടി എത്തിയിരുന്നു. നിലവില്‍ നാഗാര്‍ജുനയുടെ കുടുംബിനിയായി കഴിയുകയാണ് താരം. ഇതിനിടെ അമലയുടെ ജീവിതത്തിലെ ചില പ്രണയങ്ങളെ പറ്റിയുള്ള കഥകള്‍ കൂടി പ്രചരിക്കുകയാണ്. നാഗര്‍ജുനയുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് അമലയെ സ്‌നേഹിച്ച മറ്റൊരു നടന്‍ ഉണ്ടായിരുന്നു. ആ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്.

amala-raguvaran

നാഗാര്‍ജുന വിവാഹം കഴിക്കുന്നതിന് മുന്‍പാണ് സിനിമയില്‍ വില്ലനായി അഭിനയിക്കുന്ന ഒരു നടന്‍ അമലയെ പ്രൊപ്പോസ് ചെയ്യുന്നത്. എന്നാല്‍ നടി ആ പ്രണയം നിരാകരിച്ചു. വേറെയാരുമില്ല, 90 കളില്‍ ടോപ്പ് വില്ലനായിരുന്ന രഘുവരനാണ് ആ നടന്‍. 1987-ല്‍ അദ്ദേഹത്തിനൊപ്പം രഘുവരനൊപ്പം അമല നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ആ സമയത്താണ് അമലയോട് നടന് പ്രണയം ഉണ്ടാവുന്നത്. ശേഷം അദ്ദേഹം നടിയോട് പ്രണയാഭ്യാര്‍ഥന നടത്തി.

എന്നാല്‍ നടന്റെ പ്രണയത്തിനോട് നോ പറയുകയാണ് അമല ചെയ്തത്. അത് തന്റെ മനസിനെ തളര്‍ത്തിയ കാര്യമാണെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ രഘുവരന്‍ പറഞ്ഞത്. ശേഷം രഘുവരന്‍ നടി രോഹിണിയെ വിവാഹം കഴിച്ചു. അമിതമായ മദ്യപാനവും മറ്റും കൂടിയതോടെ നടന്റെ ജീവിതം തകര്‍ന്ന് പോയി. രോഹിണി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയും പിന്നീട് നടന്‍ അസുഖത്തെ തുടര്‍ന്ന് അന്തരിക്കുകയും ചെയ്തു.

Read more about: amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X