For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവന് വേണ്ടി ഇത്രയും പണം ചെലവാക്കാൻ ആരെങ്കിലും പറഞ്ഞോ? വിജയ് ദേവരെകാണ്ടയെക്കുറിച്ച് ഫിലിം മേക്കർ

  |

  തെലുങ്ക് സിനിമയിൽ നിന്നും പെട്ടെന്ന് തന്നെ ഉയർന്ന് വന്ന നായക നടനാണ് വിജയ് ദേവരകൊണ്ട. തെന്നിന്ത്യൻ സിനിമയിലെ യൂത്ത് ഐക്കണായി അറിയപ്പെടുന്ന നടന് നിരവധി ആരാധകരുമുണ്ട്. അർജുൻ റെഡി എന്ന സിനിമയിലൂടെ ആണ് വിജയ് ദേവരകൊണ്ടയുടെ കരിയർ മാറി മറിഞ്ഞത്. മലയാളത്തിലുൾപ്പെടെ തരം​ഗം സൃഷ്ടിച്ച സിനിമയ്ക്ക് ശേഷം വിജയ് ദേവരകൊണ്ട പ്രശസ്തനായി.

  സൂപ്പർ ഹിറ്റായ സിനിമ പിന്നീട് ഹിന്ദി, തമിഴ് ഭാഷകളിലേക്ക് മൊഴി മാറ്റി എത്തുകയും ചെയ്തു. തമിഴിൽ ധ്രുവ് വിക്രം നായകനായപ്പോൾ ഹിന്ദിയിൽ ഷാഹിദ് കപൂർ നായകനായി. വിജയ് ദേവരകൊണ്ട പിന്നീട് നിരവധി സിനിമകളിൽ നായകനായെത്തി.

  Also Read: കൊച്ചുമകള്‍ വിവാഹം കഴിക്കാതെ കുഞ്ഞിനെ പ്രസവിച്ചാല്‍ കുഴപ്പമില്ല; ശക്തമായ തീരുമാനം പറഞ്ഞ് നടി ജയ ബച്ചന്‍

  എന്നാൽ അർജുൻ‌ റെഡി ഉണ്ടാക്കിയ വിജയം പിന്നീട് നടന് ആവർത്തിക്കാനായില്ല. ഡിയർ കംറേഡ്, വേൾഡ് ഫേയ്മസ് ലൗവർ തുടങ്ങിയ സിനിമകൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതിന് ശേഷം ഏറെ ഹൈപ്പുകളോടെ റിലീസ് ചെയ്ത സിനിമ ആയിരുന്നു ലൈ​ഗർ.

  വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമ ആയിരുന്നു ഇത്. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്ത സിനിമ പക്ഷെ വൻ പരാജയം ആണ് ഏറ്റുവാങ്ങിയത്. കനത്ത പരാജയം മൂലം പ്രതിഫലമായി വാങ്ങിയ തുകയിൽ നിന്നും ആറ് കോടി നടൻ തിരിച്ചു കൊടുത്തെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

  ലൈ​ഗർ റീലീസ് ചെയ്ത് കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സിനിമയുടെ പരാജയം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തുടരുകയാണ്. പരാജയം കനത്ത നഷ്ടമുണ്ടാക്കിയതിനാൽ നിർമാതാക്കൾ നഷ്ട പരിഹാരം തരണമെന്നാണ് വിതരണക്കാർ ആവശ്യപ്പെടുന്നത്. ഇതിനായി ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സമരം നടത്തുകയാണ് വിതരണക്കാർ. സമരക്കാർക്കെതിരെ ചിത്രത്തിന്റെ സംവിധായകനും കോ പ്രൊഡ്യൂസറുമായ പൂരി ജ​ഗന്നാഥ് രം​ഗത്ത് വന്നിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് വിഷയം.

  Also Read: 'ആദ്യമായി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞ് പോയി'; മകളെ കുറിച്ച് മൃദുലയും യുവ കൃഷ്ണയും!

  ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് പ്രമുഖ തെലുങ്ക് ഫിലിം മേക്കറായ താമരറെഡി ഭരദ്വാജ്. വിജയ് ദേവരകൊണ്ടയുടെ സിനിമ എന്തിനാണ് ഇത്ര വില കൊടുത്ത് വാങ്ങിയതെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.

  'വിജയ് ദേവരകൊണ്ടയ്ക്ക് മേൽ ഇത്രയും പണം ചെലവഴിക്കാൻ ആര് പറഞ്ഞു. അവന്റെ മാർക്കറ്റും മുൻ സിനിമകൾ എങ്ങനെയാണ് പെർഫോം ചെയ്തതെന്നും ഇവർക്കറിയില്ലേ. ഒരു സിനിമയ്ക്ക് അധികം പണം ചെലവഴിച്ചിട്ട് പരാജയപ്പെടുമ്പോൾ നഷ്ടപരിഹാരം ചോദിക്കാൻ പറ്റില്ല'

  'അത് ശരിയായ രീതി അല്ല. ശരിയായ കണക്കുകൂട്ടലിൽ വിതരണക്കാർ സിനിമ വാങ്ങണം. ആരും അവരോട് സിനിമ വാങ്ങാൻ ആവശ്യപ്പെടുന്നില്ല. പൂരി ജ​ഗന്നാഥ് ഇവരുടെ വീട്ടിൽ പോയി സിനിമ വാങ്ങാൻ അപേക്ഷിച്ചോ?' താമരറെഡി ഭരദ്വാജ് ചോദിച്ചു.
  വിജയ് ദേവരകാെണ്ടയുടെ കരിയറിന് വലിയ തിരിച്ചടി ആണ് ലൈ​ഗറിന്റെ പരാജയം ഉണ്ടാക്കിയിരിക്കുന്നത് ഖുശി ആണ് നടന്റെ അടുത്ത സിനിമ. സമാന്ത ആണ് ചിത്രത്തിലെ നായിക.

  Read more about: vijay deverakonda
  English summary
  Liger Film Failure Controversy; Tammmareddy Bharadwaj Ask Distributors Why Spend This Much Money On Vijay Deverakonda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X