കോടികൾ സമ്പാദ്യമുള്ള താരദമ്പതിമാർ; സാമന്ത-നാഗചൈതന്യ വിവാഹമോചനത്തിനിടയില്‍ ആസ്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്
ടോളിവുഡിലെ ഏറ്റവും ക്യൂട്ട് ദമ്പതിമാര്‍ ആയിരുന്നെങ്കിലും സാമന്ത അക്കിനേനിയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്നുള്ള വാര്‍ത്തകള്‍ ഏറെ കാലമായി പ്രചരിക്കുകയാണ്. ഇനിയും വാര്‍ത്തയിലെ യാഥാര്‍ഥ്യമെന്താണെന്ന് ഇരു താരങ്ങളോ അവരുടെ കുടുംബാംഗങ്ങളോ വ്യക്തമാക്കിയിട്ടില്ല. എങ്കിലും പുതിയ ചില റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസം കഴിയുംതോറും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സാമന്ത തന്റെ ഭര്‍ത്താവിന്റെ കുടുംബ പേരായ അക്കിനേനി എന്നത് പേരില്‍ നിന്ന് മാറ്റിയതോട് കൂടിയാണ് ഗോസിപ്പുകള്‍ക്ക് തുടക്കമായത്.
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയുടെ ജന്മദിനാഘോഷത്തില്‍ നിന്നും സാമന്ത വിട്ട് നിന്നതോട് കൂടി അഭ്യൂഹങ്ങള്‍ക്ക് ശക്തി പ്രാപിച്ചു. എന്നിരുന്നാലും ഔദ്യോഗികമായി ഒരു സ്ഥീരികരണവും ഇനിയും വന്നിട്ടില്ല. നിലവില്‍ രണ്ടാളും സിനിമാ തിരക്കുകളില്‍ കഴിയുകയാണ്. എങ്കിലും വിവാഹമോചനം ഉണ്ടെന്നും ഇല്ലെന്നും താരങ്ങള്‍ കൗണ്‍സിലിങ്ങിന്റെ ലെവലില്‍ എത്തിയിരിക്കുകയാണെന്നും അറിയുന്നു. താരദമ്പതിമാരെ സംബന്ധിച്ചുള്ള മറ്റ് ചില വിശേഷങ്ങള്‍ വായിച്ചറിയാം.

സിനിമയിലൂടെയും ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിലൂടെയും വലിയ വരുമാനം സ്വന്തമാക്കാറുള്ള രണ്ട് താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. സാമന്ത ഇപ്പോള്‍ അഭിനയിക്കുന്ന വെബ് സീരിസായ ഫാമിലി മാന്‍ 2 വില്‍ മാത്രം നടിയ്ക്ക് 84 കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് കണക്ക് വിവരങ്ങള്‍. സാമന്തയ്ക്ക് രണ്ട് സ്റ്റാര്‍ട്ടപ്പുകളും ഉണ്ട്. ഫാഷന്‍ ലേബലായ സാകിയും ഏകം എന്ന പ്രീ സ്‌കൂളുമാണ് ആ രണ്ടെണ്ണം. കുട്ടികള്‍ക്ക് നൂതനമായ വിദ്യാഭ്യാസം നല്‍കുന്നതിന് ശ്രദ്ധ കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഈ വര്‍ഷമാണ് സാമന്ത ആരംഭിച്ചത്.

ഇത് കൂടാതെ 76 ലക്ഷം രൂപ വില വരുന്ന ആഢംബര ബിഎംഡബ്ല്യൂ കാറിന്റെ ഉടമ കൂടിയാണ് സാമന്ത. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഏകദേശം രണ്ട് കോടിയോളം രൂപ സാമന്തയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നാണ് പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. നാഗചൈതന്യയെ അപേക്ഷിച്ച് താരമൂല്യവും സാമ്പത്തിക മൂല്യവുമൊക്കെ കൂടുതല്‍ സാമന്തയ്ക്ക് ആണ്. എന്നിരുന്നാലും 38 കോടിയോളം രൂപയുടോ ആസ്തി താരപുത്രനുണ്ടെന്നാണ് അറിയുന്നത്. മാത്രമല്ല നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് നാഗചൈതന്യ. പല ഇവന്റുകളിലും പങ്കെടുക്കുന്നതിന് വേണ്ടി വമ്പന്‍ തുകയാണ് നാഗചൈതന്യ ആവശ്യപ്പെടാറുള്ളത്. നിരവധി ആഢംബര ബൈക്കുകളും കാറുകളുമൊക്കെ സ്വന്തമാക്കിയിട്ടുള്ള താരവും ലക്ഷ്യൂറി ജീവിതമാണ് നയിക്കുന്നത്.

സാമന്തയ്ക്ക് എണ്‍പത്തിനാല് കോടിയും നാഗചൈതന്യയ്ക്ക് 38 കോടിയുടെയും സാമ്പത്തികം ഉള്ളതിനാല്‍ രണ്ടാള്‍ക്കും കൂടി 122 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. നാഗചൈതന്യയുടേത് സിനിമാ പാരമ്പര്യമുള്ള കുടുംബം കൂടി ആയതിനാല്‍ സാമ്പത്തിക ഭദ്രതയിലാണ് അദ്ദേഹം ജനിച്ച് വളര്‍ന്നത്. നിലവില്‍ ലവ് സ്റ്റോറി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. സായി പല്ലവി നായികയായി അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ വിപുലമായി നടത്തിയിരുന്നു.
Recommended Video

ബോളിവുഡില്‍ നിന്നും ആമിര്‍ ഖാനും തെലുങ്കിലെ മൊഗാസ്റ്റാര്‍ ചിരഞ്ജീവിയും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആമിറിനൊപ്പം ബോളിവുഡിലും നാഗചൈതന്യ അഭിനയിക്കുന്നുണ്ട്. സാമന്ത തെലുങ്കിലും തമിഴിലുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. അല്ലു അര്‍ജുന്‍, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശാകുന്തളം എന്ന സിനിമയിലും വിഘ്‌നേശ് ശിവന്‍ നയന്‍താര കൂട്ടുകെട്ടിലെത്തുന്ന ചിത്രമടക്കം നിരവധിയാണ് സാമന്തയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











