ബാഹുബലിയെ ശരിക്കും ചതിച്ചത് ആരാണ്? ലൊക്കേഷനിലെ ആ കാഴ്ച കണ്ട് പുതിയ സംശയങ്ങളുമായി ട്രോളന്മാര്‍
ഇന്ത്യന്‍ സിനിമാലോകത്ത് ചരിത്രം സൃഷ്ടിച്ച സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയാനുള്ള ഉത്തരം ബാഹുബലി എന്നായിരിക്കും. ബോക്‌സോഫീസില്‍ അല്ലാതെയും ബാഹുബലി ഉണ്ടാക്കിയ റെക്കോര്‍ഡ് തകര്‍ക്കാന്‍ മറ്റൊരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തു. രാജമൗലിയുടെ സംവിധാനത്തിലെത്തിയ ചിത്രം രണ്ട് ഭാഗങ്ങളിലായിട്ടായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
ആദ്യഭാഗം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ബാഹുബലിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. രണ്ടാം ഭാഗത്തിന് വേണ്ടി രണ്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ 2017 ഏപ്രില്‍ 28 ന് ബാഹുബലി ദി കണ്‍ക്ലൂഷന്‍ തിയറ്ററുകളിലേക്ക് എത്തി. അതുവരെ സൃഷ്ടിച്ച റെക്കോര്‍ഡുകളെയെല്ലാം തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

വീണ്ടുമൊരു ഏപ്രില്‍ 28 വന്നപ്പോള്‍ ബാഹുബലി പുറത്തിറങ്ങി മൂന്ന് വര്‍ഷം കഴിയുകയാണ്. ഇന്നും പ്രേക്ഷകരുടെ മനസില്‍ മഹിഷ്മതി സാമ്രാജ്യവും അവിടുത്തെ ശിവാകാമി ദേവിയും മക്കളായ ബാഹുബലിയും പല്‍വാള്‍ ദേവനും ദേവസേനയുമെല്ലാം ഉണ്ട്. ടെലിവിഷനില്‍ എത്ര തവണ വന്നാലും ചാനല്‍ മാറ്റാതെ കണ്ടിരിക്കുന്ന സിനിമകളിലൊന്ന് കൂടിയാണ് ബാഹുബലിയെന്ന് ആരാധകരും പറയുന്നു. സിനിമയുടെ കഥയും മേക്കിങും മറ്റ് സവിശേഷതകളെല്ലാമാണ് അതിന് കാരണവും.

ഇപ്പോഴിതാ മൂന്നാം വര്‍ഷികം ആഘോഷിക്കുന്ന സിനിമയുടെ പിന്നണിയില്‍ നിന്നുള്ള ചില കാഴ്ചകള്‍ വൈറലാവുകയാണ്. സിനിമയില്‍ ബാഹുബലിയെയും ദേവസേനയയെും ചതിക്കുന്ന പല്‍വാള്‍ ദേവനോട് എല്ലാവര്‍ക്കും വെറുപ്പാണ്. വില്ലന്‍ വേഷം മനോഹരമാക്കാന്‍ റാണ ദഗ്ഗുപതിയ്ക്ക് കഴിഞ്ഞതിന്റെ തെളിവാണ് പ്രേക്ഷകരില്‍ നിന്നുണ്ടാകുന്ന ഈ വെറുപ്പിന് കാരണം. സിനിമയിലെ കാര്യം അങ്ങനെ ആണെങ്കിലും യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ മറ്റൊന്നാണ്.

സിനിമയില്‍ ബാഹുബലിയും ദേവസേനയ്ക്കുമെതിരായി നില്‍ക്കുന്നത് പാല്‍വാള്‍ ദേവനാണെങ്കില്‍ ജീവിതത്തില്‍ മൂവരും അടുത്ത സുഹൃത്തുക്കളാണ്. പ്രഭാസും അനുഷ്‌കയും റാണയും ഇപ്പോഴും ആ സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. ബാഹുബലി തിയറ്ററുകളിലേക്ക് എത്തിയതിന് പിന്നാലെ ഇതേ കുറിച്ച് സംസാരം ഉയര്‍ന്നിരുന്നു. പല അഭിമുഖങ്ങളിലും താരങ്ങള്‍ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ പ്രകടനം വിലയിരുത്തിയാണ് അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പ്രണയ വാര്‍ത്തകളും വന്നിരുന്നത്.

ബാഹുബലി ദി കണ്‍ക്ല്യൂഷന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഒരു ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ബാഹുബലിയുടെ ചിത്രീകരണത്തിനിടെ ദേവസേനയായി വേഷം മാറിയ അനുഷ്‌കയും പല്‍വാള്‍ ദേവനായി മാറിയ റാണയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. പള്‍വാള്‍ ദേവന്റെ രഥത്തിലിരുന്ന് ഇരുവരും ചായയില്‍ ബിസ്‌കറ്റ് മുക്കി തിന്നുന്നതാണ് ചിത്രത്തില്‍. ഇതോടെ ട്രോളന്മാരും ഈ ചിത്രം ഏറ്റുപിടിച്ചു.

ഇത്രയും കാലം ദേവസേന ചുള്ളിക്കമ്പുകള്‍ ശേഖരിച്ചത് പല്‍വാള്‍ ദേവനെ കൊല്ലാനല്ല, അദ്ദേഹത്തിന് കാപ്പി ഉണ്ടാക്കി കൊടുക്കാനായിരുന്നെന്നാണ് ട്രോളന്മാര്‍ പറയുന്നത്. അതേ സമയം പള്‍വാള്‍ ദേവനൊപ്പം ചേര്‍ന്ന് ബാഹുബലിയെ ചതിക്കുകയാണോ ദേവസേന എന്നും ചിലര്‍ തമാശരൂപേണ ചോദിക്കുന്നുണ്ട്. എന്തായാലും ബാഹുബലിയെ കുറിച്ചുള്ള വാര്‍ത്തകളും ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യങ്ങളില്‍ വീണ്ടും നിറയുകയാണ്.


Click it and Unblock the Notifications











