26-ാം വയസില്‍ പ്രണയം ഉണ്ടായിരുന്നു, ആരാധകന്റെ ചോദ്യത്തിന് പ്രണയിനിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം!

തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെ താരം സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തി ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടെ ഒരു ആരാധകന്‍ ഒരു ചോദ്യം ഉന്നയിച്ചപ്പോള്‍ രസകരമായ ഉത്തരം പറഞ്ഞിരിക്കുകയാണ് താരം.

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ക്രഷ് ഉണ്ടായിട്ടുണ്ടോ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. ഉണ്ടെന്നായിരുന്നു മഹേഷ് ബാബുവിന്റെ ഉത്തരം. തനിക്ക് 26 വയസുള്ളപ്പോഴായിരുന്നു അത്. പിന്നീട് ഞാന്‍ അവളെ തന്നെ വിവാഹം ചെയ്തു. അവളുടെ പേര് നര്‍മിത ഷിരോദ്കര്‍ ആണെന്നും താരം പറയുന്നു. നിങ്ങള്‍ എങ്ങനെ ഓര്‍മ്മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് മറ്റൊരാള്‍ ചോദിച്ചിരുന്നു.

 mahesh-babu

താന്‍ നല്ലൊരു നടനായും എന്റെ മക്കളുടെ അതിശയമായ പിതാവ് ആയിട്ടും ഭാര്യയ്ക്ക് മികച്ചൊരു ഭര്‍ത്താവ് ആയിട്ടും ഓര്‍മ്മിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് താരം പറയുന്നു. എന്താണ് നിങ്ങളെ ഇത്രയും ദൃഢനിശ്ചയത്തോടെ നിര്‍ത്തുന്നതെന്ന ചോദ്യത്തിന് പെര്‍ഫെക്ഷന് വേണ്ടിയുള്ള ആര്‍ത്തി എന്നായിരുന്നു മറുപടി. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ജീവിതകാലത്തുള്ള ഒരു അനുഭവമാണ്. ഞാന്‍ അവരുമായി വളരെയധികം കാര്യങ്ങള്‍ ചെയ്തു. ഞാന്‍ ജോലി തിരക്കിലായാല്‍ അതിന് പറ്റില്ലല്ലോ എന്നും താരം പറയുന്നു.

 mahesh-babu

അടുത്തിടെയാണ് മഹേഷ് ബാബു തന്റെ അച്ഛന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. മഹേഷിന്റെ അച്ഛനും മുതിര്‍ന്ന നടനുമായ കൃഷ്ണയുടെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം സിനിമയായ സര്‍ക്കാരു വാരി പാട്ട യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. തെലുങ്കിലെ ഹിറ്റ് ചിത്രം ഗീത ഗോവിന്ദം ഒരുക്കിയ സംവിധായകന്‍ പരുശുരറാം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇതാ സര്‍ക്കാരു വാരി പാട്ടയുടെ ആദ്യ അറിയിപ്പ്. മറ്റൊരു ഹാട്രിക് ബ്ലോക്ബസ്റ്ററിന് വേണ്ടിയുള്ള തുടക്കമാണെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. മഹേഷ് ബാബുവിന്റെ മുഖം വ്യക്തമാക്കതെ ഒരു സൈഡില്‍ നിന്ന് മാത്രം കാണുന്ന ഗെറ്റപ്പായിരുന്നു പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X