അമ്മയുടെ അവസാനത്തെ ആ​ഗ്രഹം സാധിച്ചില്ല; സിത്താരയ്ക്ക് വേണ്ടി ചടങ്ങ് നടത്താൻ പിതാവ് മഹേഷ് ബാബു

തെലുങ്ക് സിനിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്ക്കറും. ടോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് മഹേഷ് ബാബു. നമ്രതയും ഒരുകാലത്തെ തിരക്കേറിയ നടിയായിരുന്നു. എന്നാൽ വിവാഹ​ത്തോടെ അഭിനയ രം​ഗത്ത് നിന്ന് മാറി നിൽക്കാൻ നമ്രത തീരുമാനിച്ചു. ഭാര്യ ജോലിക്ക് പോകുന്നതിനോട് മഹേഷ് ബാബുവിന് താൽപര്യമില്ലായിരുന്നു.

അഭിനയത്തോട് നമ്രതയ്ക്കും വലിയ താൽപര്യം ഉണ്ടായിരുന്നു. വിവാ​ഹത്തോടെ തന്റെ ശ്രദ്ധ മുഴുവൻ നമ്രത കുടുംബ ജീവിതത്തിലേക്ക് നൽകി. . 2005 ഫെബ്രുവരി അഞ്ചിനാണ് മഹേഷ് ബാബുവും നമ്രതയും വിവാഹിതരായത്. ​ഗൗതം, സിത്താര എന്നീ രണ്ട് മക്കളും താരദമ്പതികൾക്ക് പിറന്നു. 11 വയസുകാരിയാണ് സിത്താര. ഇതിനകം സോഷ്യൽമീഡിയയിലെ സെൻസേഷനായി മാറാൻ സിത്താരയ്ക്ക് കഴിഞ്ഞു. 15 ലക്ഷത്തിലേറെ പേരാണ് സിത്താരയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Mahesh Babu

വർഷങ്ങളുടെ സിനിമാ പാരമ്പര്യമുള്ള മഹേഷ് ബാബുവിന്റെ കുടുംബത്തിലെ ഇളമുറക്കാരിയായ സിത്താര സിനിമാ താരമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോഴിതാ സിത്താരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. സിത്താരയുടെ ഹാഫ് സാരി ചടങ്ങ് നടത്താനാണ് മഹേഷ് ബാബുവും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.

പെൺകുട്ടികൾ വയസറിയിക്കുമ്പോൾ ന‌ടത്തുന്ന ഈ ചടങ്ങ് ആഘോഷപൂർവം നടത്താൻ താര കുടുംബം തീരുമാനിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ചടങ്ങ് ന‌ടത്താൻ മഹേഷ് ബാബു മടി കാണിച്ചിരുന്നു. ഇതിനാലാണ് ഹാഫ് സാരി ചടങ്ങ് വൈകിയത്. എന്നാൽ മരിച്ച് പോയ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് മഹേഷ് ബാബു ഇപ്പോഴീ ചടങ്ങ് നടത്തുന്നത്.

Mahesh Babu

സിത്താരയുടെ ഹാഫ് സാരി ചടങ്ങ് കാണണമെന്ന് ഇന്ദിരാ ദേവിയുടെ അവസാനത്തെ ആ​ഗ്രഹമായിരുന്നു. എന്നാൽ ഈ ആ​ഗ്രഹം നടന്നില്ല. 2022 സെപ്റ്റംബർ 28 ന് ഇന്ദിരാ ദേവി മരിച്ചു. മരിച്ച് പോയ അമ്മയോടുള്ള ആദരസൂചകമായാണ് ചടങ്ങ് ന‌ടത്താൻ മഹേഷ് ബാബു തീരുമാനിച്ചിരിക്കുന്നത്.

അടുത്തിടെയാണ് സിത്താര വാർത്തകളിൽ നിറഞ്ഞത്. ഒരു പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ പരസ്യത്തിൽ സിത്താര മുഖം കാണിച്ചു. ഇത് ടൈം സ്ക്വയറിൽ ഈ പരസ്യം പ്രദർശിപ്പിക്കുകയും ചെയ്തു. ഒരു കോടി രൂപയാണ് സിത്താരയ്ക്ക് ലഭിച്ച പ്രതിഫലം. താരപുത്രി ഇത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയാണുണ്ടായത്. സിത്താരയുടെ നല്ല മനസിനെ ഏവരും അഭിനന്ദിച്ചു.

അമ്മയ്ക്കൊപ്പം അച്ഛനെയും കഴിഞ്ഞ വർഷമാണ് മഹേഷ് ബാബുവിന് നഷ്ടപ്പെട്ടത്. 2022 നവംബർ 15 നാണ് പിതാവ് കൃഷ്ണ അന്തരിച്ചത്. രണ്ട് മരണങ്ങൾ മഹേഷ് ബാബുവിനെയും കുടുംബത്തെയും ഏറെ ബാധിച്ചു. കൃഷ്ണയുടെ ആദ്യ വിവാഹത്തിലെ മകനാണ് മഹേഷ് ബാബു. മഹേഷിന്റെ അമ്മ ഇന്ദിരാ ദേവിയുമായി പിരിഞ്ഞ ശേഷം നടിയും സംവിധായികയുമായ വിജയ നിർമലയെയാണ് കൃഷ്ണ വിവാഹം ചെയ്തത്.

തന്റെ കുടുംബത്തിന്റെ സിനിമാ പാരമ്പര്യത്തെക്കുറിച്ച് അടുത്തിടെ സിത്താര സംസാരിച്ചിരുന്നു. സിനിമയെന്നത് ഒരു വാക്കിനപ്പുറം എന്റെ മനസിൽ പ്രത്യേക സ്ഥാനമുള്ളതാണ്. ഇതെനിക്ക് വെറും ഇൻഡസ്ട്രിയല്ല. എന്റെ ഡിൻഎയുടെ ഭാ​ഗമാണ്. ഈ പൈതൃ‍കത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നെന്നും സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X