ഭാര്യ ജോലിക്ക് പോവരുതെന്ന് നിർബന്ധം, എല്ലാമുപേക്ഷിച്ച നമ്രത; മഹേഷ് ബാബുവിനും നമ്രതയ്ക്കും 18ാം വിവാഹ വാർഷികം
തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ നടനാണ് മഹേഷ് ബാബു സൂപ്പർ തീര പദവിയുള്ള നടന് വലിയ ആരാധക വൃന്ദം തെലുങ്കിലുണ്ട്. അതേസമം മറ്റ് തെലുങ്ക് താരങ്ങളെ പോലെ മറു ഭാഷകളിലും തരംഗമുണ്ടാക്കാൻ മഹേഷ് ബാബുവിന് കഴിഞ്ഞിട്ടില്ല. ജൂനിയർ എൻടിർആർ, അല്ലു അർജുൻ, രാം ചരൺ തുടങ്ങി തെലുങ്കിലെ മുൻ നിര നായകൻമാരെല്ലാം ഇന്ന് ഇന്ത്യയൊട്ടുക്കും ആരാധകരുള്ള നടനാണ്.
പക്ഷെ എന്ത്കൊണ്ടോ മഹേഷ് ബാബുവിന് അത്തരത്തിലൊരു പാൻ ഇന്ത്യൻ ഹിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. രാജമൗലി സംവിധാനം ചെയ്യുന്ന നടന്റെ വരാനിരിക്കുന്ന സിനിമ ഈ കുറവ് നികത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സിനിമയിലെ ആക്ഷനും പാട്ടിനുമപ്പുറത്ത് ഓഫ് സ്ക്രീനിൽ ശാന്ത സ്വഭാവക്കാരനാണ് മഹേഷ് ബാബു. സിനിമയ്ക്കപ്പുറത്ത് കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും മഹേഷ് ബാബു പ്രാധാന്യം നൽകുന്നു.
സോഷ്യൽ മീഡിയയിൽ ഭാര്യക്കും മക്കൾക്കൊമുള്ള മഹേഷ് ബാബുവിന്റെ യാത്രാ ചിത്രങ്ങൾ ശ്രദ്ധ നേടാറുണ്ട്. മുൻ നടി നമ്രത ശിരോദ്ക്കർ ആണ് മഹേഷ് ബാബുവിന്റെ ഭാര്യ.
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2005 ഫെബ്രുവരി അഞ്ചിനാണ് മഹേഷ് ബാബുവും നമ്രതയും വിവാഹം കഴിക്കുന്നത്. ഒരുമിച്ചഭിനയിക്കുന്നതിനിടെ പ്രണയത്തിലായ രണ്ട് പേരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു താരങ്ങൾ.

വിവാഹം കഴിക്കുന്ന സമയത്ത് നമ്രത തിരക്ക് പിടിച്ച നായിക നടിയാണ്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് നടി പിൻവാങ്ങി. മഹേഷ് ബാബുവിന്റെ കൂടെയാണെങ്കിലും ഇനി സിനിമയിൽ അഭിനയിക്കാനില്ലെന്ന് അടുത്തിടെയും നമ്രത വ്യക്തമാക്കിയിരുന്നു.
അതേസമയം നടി മഹേഷ് ബാബുവിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ചില ചുമതലകൾ നമ്രത വഹിക്കുന്നുണ്ട്. താരങ്ങളുടെ വിവാഹ വാർഷിക ദിനമാണിന്ന്. ഇരുവരും ഒന്നിച്ചിട്ട് 18 വർഷങ്ങൾ പൂർത്തിയായി. സോഷ്യൽ മീഡിയയിൽ മഹേഷും നമ്രതയും പങ്കുവെച്ച ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'ജീവിതത്തിൽ ഞങ്ങളെടുത്ത ഏറ്റവും മികച്ച തീരുമാനത്തിന്റെ 18 വർഷങ്ങൾ ആഘോഷിക്കുന്നു. ഹാപ്പി ആനിവേഴ്സറി മഹേഷ് ബാബു,' എന്നാണ് നമ്രത ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ഞങ്ങൾ കുറച്ച് വട്ടും ഒരുപാട് സ്നേഹമുള്ളവരുമാണെന്നാണ് മഹേഷ് ബാബുവിന്റെ ക്യാപ്ഷൻ.
ഇതിനകം താരങ്ങൾ പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ മഹേഷ് ബാബുവിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് നമ്രത സംസാരിച്ചിരുന്നു. ജോലിക്ക് പോവാത്ത ഒരു ഭാര്യയെയായിരുന്നു മഹേഷിന് ആവശ്യം. സിനിമയ്ക്ക് പുറത്ത് ഒരു ഓഫീസ് ജോലി ആയിരുന്നെങ്കിൽ ആ ജോലിയും മഹേഷ് വേണ്ടെന്ന് പറഞ്ഞേനെ. സിനിമകളിൽ അഭിനയിക്കുന്നുണ്ടെങ്കിലും കരിയർ താൻ കാര്യമായെടുത്തിരുന്നില്ല.

തങ്ങൾ പരസ്പരം വളരെയധികം വിശ്വസിക്കുന്നു. മഹേഷിനെ എപ്പോഴും വിളിച്ച് എവിടെയാണ്, ആരുടെ കൂടെയാണെന്ന് അന്വേഷിക്കുന്ന വ്യക്തിയല്ല താൻ. വിവാഹം ഒരു ഫെയറി ടെയ്ൽ അല്ല. വിവാഹം കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കില്ല.
അമിത പ്രതീക്ഷ വിവാഹ ജീവിതത്തിൽ നല്ലതല്ലെന്നും നമ്രത തുറന്ന് പറഞ്ഞു. ഇന്നും മോഡലിംഗിൽ നിന്നുമാണ് നമ്രത അഭിനയ രംഗത്തേക്കെത്തുന്നത്. 1993ലെ മിസ് ഇന്ത്യ പട്ടം ചൂടിയത് നമ്രതയായിരുന്നു.


Click it and Unblock the Notifications











