For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ ഇന്ദിരാദേവിക്ക് വൈകാരികമായി ജന്മദിനാശംസകൾ നേർന്ന് മഹേഷ് ബാബു

  |

  തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രിൻസ് എന്ന് അറിയപ്പെടുന്ന മഹേഷ് ബാബുവിനെ "ടോളിവുഡിന്റെ സൂപ്പർസ്റ്റാർ" എന്നാണ് മാധ്യമങ്ങൾ പരക്കെ വിളിക്കുന്നത്. അദ്ദേഹത്തിന് തെന്നിന്ത്യയിൽ ഉള്ള ആരാധക വൃന്ദം അത്രെയും വലുതാണ്.

  അതുകൊണ്ടു തന്നെ താരത്തിന്റെ കുടുംബത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും മഹേഷ് ബാബു എപ്പോഴും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകർ ഇതെല്ലം വലിയ ആവേശത്തോടെ ഏറ്റെടുക്കാറും ഉണ്ട്.

  ഇപ്പോഴിതാ മഹേഷ് ബാബു തന്റെ അമ്മ ഇന്ദിരാദേവിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. അമ്മയുടെ ജന്മദിനം പ്രമാണിച്ച് താരം സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്.

  Mahesh Babus mother Indira Devi

  ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

  തന്റെ വീട്ടിലെ വളർത്തുനായയ്‌ക്കൊപ്പമുള്ള തന്റെ അമ്മയുടെ ചിത്രം പങ്കുവച്ച അദ്ദേഹം ഇങ്ങനെ എഴുതി, "ജന്മദിനാശംസകൾ അമ്മേ... ഇങ്ങള് എന്റെ അനുഗ്രഹം ആണ്... അതിന് നന്ദി. ഈ ഒരു ദിവസം ഒരിക്കലും മതിയാകില്ല! അമ്മയെ ഞാൻ എപ്പോഴും സ്നേഹിക്കുന്നു."

  മഹേഷ് ബാബുവിന്റെ ഭാര്യയും അഭിനേതാവുമായ നമ്രത ശിരോദ്കറും ഇൻസ്റ്റാഗ്രാമിൽ അമ്മായിയമ്മയ്ക്ക് ആശംസകൾ നേർന്നു. തന്റെ മക്കളായ സിതാരയുടെയും ഗൗതമിന്റെയും മുത്തശ്ശിക്ക് ഒപ്പം നിൽക്കുന്ന ചിത്രമാണ് നമ്രത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്.

  ചിത്രത്തിന് താഴെ നമ്രത ഇങ്ങനെ എഴുത്തി, "ജന്മദിനാശംസകൾ മമ്മി! ഞങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ സാന്നിധ്യത്തിന് എക്കാലവും നന്ദിയുണ്ട്. എപ്പോഴും അനുഗ്രഹിക്കപെട്ടവളായി തുടരുക".

  MaheshBabu , Namrata Shirodkar

  മഹേഷ് ബാബുവും നമ്രത ശിരോദ്കറും അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിരന്തരം തങ്ങളുടെ കുടുംബത്തെ പറ്റിയും കുടുംബാംഗങ്ങളെ പറ്റിയും ഹൃദയസ്പർശിയായ പോസ്റ്റുകൾ ഇടാറുണ്ട്. ഇവയെല്ലാം ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കാറുമുണ്ട്.

  സർക്കാർ വാരി പാടയാണ് മഹേഷ് ബാബുവിന്റേതായ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. റൊമാന്റിക് ഡ്രാമയായ ചിത്രത്തിൽ മഹേഷ് ബാബുവും കീർത്തി സുരേഷും ഒരുമിച്ച് അഭിനയിക്കും. സംവിധായകൻ പരശുറാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി.

  ചിത്രം മെയ് 12 ന് തിയേറ്ററുകളിൽ റിലീസിന് എത്തും, മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നീ ബാനറുകൾക്ക് കീഴിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, രാം അചന്ത, ഗോപിചന്ദ് അച്ചന്ത എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയമാണ്. ചിത്രത്തിലെ 'കലാവതി' എന്ന ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.

  Mahesh Babu

  പ്രമുഖ തെലുങ്ക് നടനായ കൃഷ്ണയുടെ മകനായ മഹേഷ് ബാബു തന്റെ നാലാം വയസ്സിലാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പാരമ്പര്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചാണ് താരം തെലുങ്ക് സിനിമയിൽ എത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ സുഗമം ആയിരുന്നില്ല അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആദ്യ നാളുകൾ.

  പാരമ്പര്യത്തിനും അപ്പുറം കഴിവാണ് സിനിമയിൽ പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞ മഹേഷ് ബാബു തെന്നിന്ത്യയിലെ സൂപർ താരമായി വളരുകയായിരുന്നു. ഒക്കാടു, അത്താടു, പോക്കിരി, ദൂക്കുദു, ബിസിനസ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മഹേഷ് ബാബു ജനശ്രദ്ധ നേടിയത്.

  മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തി 1999ൽ പുറത്തിറങ്ങിയ 'ഏഴുപുന്നതരകന്‍' എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

  Recommended Video

  അല്ലിയുടെ ആഗ്രഹം സാധിക്കാൻ എനിക്ക് പറ്റുന്നില്ല..Prithvi's Thug Interview | Filmibeat Malayalam

  തെലുങ്ക് സിനിമയ്ക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിക്കണം എന്ന ഉറച്ച ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ താരം ബോളിവുഡിൽ അവസരങ്ങൾ ലഭിച്ചിട്ടും പോകാൻ തയ്യാറായിട്ടില്ല. ഇന്ന് തെന്നിന്ത്യയിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് മഹേഷ് ബാബു.

  Read more about: mahesh babu
  English summary
  Mahesh Babu's emotional post on his mother Indira Devi's birth day goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X