ജോലിക്ക് പോവാത്ത ഭാര്യ ആയിരുന്നു അദ്ദേഹത്തിന് ആവശ്യം; അന്ധമായി വിശ്വസിക്കുന്നു; മഹേഷ് ബാബുവിന്റെ ഭാര്യ
തെലുങ്കിലെ സൂപ്പർ സ്റ്റാർ ആണ് നടൻ മഹേഷ് ബാബു. മുൻ നടി നമ്രത ശിരോദ്ക്കർ ആണ് മഹേഷ് ബാബുവിന്റെ ഭാര്യ. 2005 ലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം നമ്രത അഭിനയം നിർത്തി. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നമ്രത.
'എനിക്ക് ഭയങ്കര മടി ആയിരുന്നു. മോഡലിംഗ് മടുത്താണ് സിനിമയിലേക്ക് എത്തുന്നത്. എന്റെ വർക്ക് ആസ്വദിക്കാനും സിനിമ ഗൗരവമായി കാണാനും തുടങ്ങുമ്പോഴേക്കും ഞാൻ മഹേഷിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു'
'എന്റെ വർക്കിനെ ഞാൻ ഗൗരവമായി എടുത്തിരുന്നെങ്കിൽ എന്റെ ജീവിതം വളരെ വ്യത്യസ്തമായേനെ. അതിനാൽ ഞാൻ പരാതിപ്പെടുന്നില്ല'

'മഹേഷിനെ വിവാഹം കഴിച്ച ശേഷം എന്റെ മാെത്തം ലോകവും മാറി. വിവാഹം കഴിച്ച ശേഷം നല്ല അനുഭവങ്ങൾ ആയിരുന്നു. മാതൃത്വം വളരെ നല്ലതായിരുന്നു. മറ്റൊന്നിനും വേണ്ടി അത് മാറ്റി വെക്കുമായിരുന്നില്ല. അഭിനയിക്കുന്ന കാലം തിരക്കുള്ളതായിരുന്നു. സ്വന്തം വീട്ടിൽ പേയിംഗ് ഗസ്റ്റിനെ പോലെ ആയിരുന്നു. എപ്പോഴും യാത്ര ആയിരുന്നു'

'സിനിമ പ്രധാനമായി കണ്ടിരുന്നില്ല. അദ്ദേഹത്തെ കല്യാണം കഴിച്ച് കുടുംബ ജീവിതം തുടങ്ങണം എന്നായിരുന്നു. ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്നു'
'ആ സമയത്ത് ന്യൂസിലന്റിൽ ലോങ് ഷെഡ്യൂൾ ഉണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങൾ പരസ്പരം അറിഞ്ഞത്. അതിന് ശേഷം ഞങ്ങൾ ഡേറ്റ് ചെയ്തു. ഇനിയുള്ള ജീവിതം ഒരുമിച്ച് വേണമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു'

വിവാഹ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനെ പറ്റിയും നമ്രത സംസാരിച്ചു. 'എപ്പോഴും മനസ്സിൽ ശക്തരായിരിക്കണം. എപ്പോഴും പരസ്പരം വിശ്വസിക്കണം. അത് പ്രധാനമാണ്. ഞങ്ങൾ വിവാഹത്തിന് മുമ്പേ നല്ല സുഹൃത്തുക്കൾ ആയിരുന്നു. മഹേഷ് എന്നിൽ നിന്നോ ഞാൻ മഹേഷിൽ നിന്നോ ഒന്നും ഒളിക്കുന്നില്ല. സംശയമില്ല. എല്ലാം ബാലൻസ് ചെയ്ത് വന്നാൽ നല്ല വിവാഹ ജീവിതം ആവും'

'വിവാഹ ശേഷം അതേ ഫീലിംഗ് ഉണ്ടാവണം എന്നില്ല. പക്ഷെ അത് കുറേക്കൂടി വിപലുമായ സ്പേസ് ആയി മാറും. പങ്കാളി മറ്റ് പല കാര്യങ്ങളിൽ നമ്മൾക്ക് പ്രധാനപ്പെട്ട ആളായിരിക്കും, ഞങ്ങൾ പരസ്പരം അന്ധമായി വിശ്വസിക്കുന്നു, എവിടെയാണ്'
'ആരുടെ കൂടെയാണെന്ന് ചോദിച്ച് ഞാനൊരിക്കലും പത്ത് തവണ അദ്ദേഹത്തെ ഫോൺ വിളിക്കുന്നില്ല. അതേപോലെ തന്നെ ഞാൻ വേറെ എവിടെ ആണെങ്കിലും അദ്ദേഹം എന്നെ 10 തവണ വിളിക്കുന്നില്ല. എല്ലാ വിവാഹ ജീവിതവും വ്യത്യസ്തമാണ്'

'വിവാഹം ഒരു ഫെയറി ടെയ്ൽ അല്ല. വിവാഹം കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞെന്ന് പറയാൻ പറ്റില്ല. അതിന് വേണ്ടി ഓരോ ദിവസവും വർക്ക് ചെയ്യേണ്ടി വരും. എക്സ്പെക്ടേഷൻ കൂടാനും പാടില്ല'
'കുട്ടികളുടെ കാര്യത്തിലാണ് ഞങ്ങൾ തർക്കിക്കുന്നത്. കുട്ടികൾ അവർക്ക് വേണ്ടത് ലഭിക്കാൻ അച്ഛന്റെ അടുത്ത് പോവും. ഞാൻ നോ പറയും. കുട്ടികളുടെ ദൈനം ദിന കാര്യങ്ങൾ നോക്കാൻ അദ്ദേഹത്തിന് പറ്റില്ല, പക്ഷെ അച്ഛന്റെ എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹം നിറവേറ്റുന്നു'
'ജോലിക്ക് പോവാത്ത ഭാര്യയെ ആയിരുന്നു മഹേഷിന് വേണ്ടത്. ഞാൻ ഓഫീസിൽ ജോലി ചെയ്യുന്ന ആളായിരുന്നെങ്കിൽ അദ്ദേഹം എന്നോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞേനെ. വിവാഹത്തിന് ശേഷം അദ്ദേഹം എന്റെ കൂടെ ഫ്ലാറ്റിൽ കുറച്ച് കാലം താമസിച്ചു. കാരണം പെട്ടെന്ന് ഒരു ബംഗ്ലാവിലേക്ക് താമസം മാറാൻ എനിക്ക് പേടി ആയിരുന്നു,' നമ്രത പറഞ്ഞു.


Click it and Unblock the Notifications