അച്ഛന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി മഹേഷ് ബാബു! വൈറലായി ട്വീറ്റ്
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലെ സൂപ്പര്‍ താരമായ നടനാണ് മഹേഷ് ബാബു. തെലുങ്കിലെന്ന പോലെ കേരളത്തിലും നടന്റെ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളാണ് മഹേഷ് ബാബുവിന്റെതായി ഇന്‍ഡസ്ട്രിയില്‍ ധാരാളമായി പുറത്തിറങ്ങാറുളളത്. മഹേഷ് ബാബുവിന്റെതായി അടുത്ത കാലത്തായി ഇറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമകള്‍ നേട്ടമുണ്ടാക്കിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടാണ് നടന്‍ എത്താറുളളത്. ഒപ്പം ഇടയ്ക്കിടെ കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായും മഹേഷ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
തന്റെ എറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കാന്‍ മഹേഷ് ബാബു തിരഞ്ഞെടുത്തത് പിതാവും തെലുങ്കിലെ പഴയ സൂപ്പര്‍ സ്റ്റാറുമായിരുന്ന കൃഷ്ണയുടെ ജന്മദിനത്തിലാണ്. നടന്റെ എറ്റവും പുതിയ ചിത്രമായ സര്‍ക്കാരു വാരി പാട്ട എന്ന സിനിമയുടെ പോസ്റ്ററാണ് മഹേഷ് ബാബു പുറത്തുവിട്ടിരിക്കുന്നത്.
"ഇതാ സര്‍ക്കാരു വാരി പാട്ടയുടെ ആദ്യ അറിയിപ്പ്. മറ്റൊരു ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററിന്റെ തുടക്കം എന്നാണ് പോസ്റ്ററിനൊപ്പം മഹേഷ് ബാബു തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ ഗീതാ ഗോവിന്ദം ഒരുക്കിയ പരശുറാം ആണ് മഹേഷ് ബാബു ചിത്രം സംവിധാനം ചെയ്യുന്നത്. കഴുത്തില്‍ ഒരു രൂപ നാണയത്തിന്റെ ടാറ്റു ചെയ്താണ് മഹേഷ് ബാബുവിന്റെ പോസ്റ്ററിലെ ലുക്ക്. സിനിമയെക്കുറിച്ചുളള മറ്റ് വിവരങ്ങള്‍ അധികം നടന്‍ പുറത്തുവിട്ടിട്ടില്ല.
തെലുങ്കില്‍ പോക്കിരി എന്ന ചിത്രത്തിലൂടെയാണ് മഹേഷ് ബാബുവിന്റെ താരമൂല്യം ഉയര്‍ന്നത്. ബിഗ് ബഡ്ജറ്റ് ചിത്രം ടോളിവുഡിലെ വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. സിനിമ പിന്നീട് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. പോക്കിരി കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും സിനിമകളില്‍ സജീവമായത്. തെലുങ്കില്‍ മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ച സൂപ്പര്‍ താരമാണ് മഹേഷ് ബാബു
മഹേഷ് ബാബുവിന്റെ ട്വീറ്റ് കാണാം


Click it and Unblock the Notifications