'കുടുംബിനി റോൾ അവസാനിപ്പിച്ച് സിനിമയിലേക്ക് തിരികെ വരുന്നു?'; വൈറലായി മഹേഷ് ബാബുവിന്റെ ഭാര്യ നമ്രതയുടെ വീഡിയോ!
നമ്രത തന്നെയാണ് ജിമ്മിൽ കഠിനമായ വർക്ക് ഔട്ടിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പാണോയെന്നാണ് ചിലർ ചോദിച്ചത്
തെലുങ്കിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള നായക നടനാണ് മഹേഷ് ബാബു. പെൺകുട്ടികളുടെയെല്ലാം ക്രഷാണ് ഇപ്പോഴും മഹേഷ് ബാബു. അദ്ദേഹത്തിന്റെ പത്നി നമ്രത ശിരദ്കറും ഒരു കാലത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടിയാണ്. മലയാളത്തിൽ വരെ സിനിമകൾ ചെയ്തിട്ടുണ്ട് നമ്രത.
അപാര ടാലന്റുള്ള നടി വിവാഹത്തോടെയാണ് അഭിനയം അവസാനിപ്പിച്ച് ലൈം ലൈറ്റിൽ നിന്നും മാറി നിന്നത്. 1993ലെ മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ എന്ന പെണ്‍കുട്ടിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.

1930കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയും ബോളിവുഡ് താരം ശില്‍പ്പ ശിരോദ്കറിന്റെ സഹോദരിയും കൂടിയാണ് നമ്രത. മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാള ചിത്രം. ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004ലാണ് നമ്രത സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചത്. വിവാഹത്തിന് മുമ്പ് മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വെച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയതെന്നും നമ്രത മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
'മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്. അദ്ദേഹത്തിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു.'
'മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നുവെന്ന്' നമ്രത പറഞ്ഞു. 'താന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു.'

'ഹൈദരാബാദിലേക്ക് താന്‍ താമസം മാറണമെങ്കില്‍ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി തന്റെ എല്ലാ സിനിമകളും തീര്‍ത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചു. അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചില്ല.'
'വീട് വിട്ട് ഷൂട്ടിങ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും' നമ്രത പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത നമ്രത വീണ്ടും അഭിനയത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായി റിപ്പോർട്ടുകൾ വരികയാണ്. അതിന് കാരണം നമ്രത ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോയാണ്.
നമ്രത തന്നെയാണ് ജിമ്മിൽ കഠിനമായ വർക്ക് ഔട്ടിൽ ഏർപ്പെട്ടിരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. സിനിമയിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പാണോയെന്നാണ് ചിലർ ചോദിച്ചത്. ഈ പ്രായത്തിലും കഠിനമായ വർക്കൗട്ടിലൂചടെ ഫിറ്റ്നസ് നിലനിർത്തുന്നതിനും നമ്രതയെ ആരാധകർ അഭിനന്ദിച്ചു. നിങ്ങൾ എന്തുകൊണ്ടാണ് മഹേഷ് സാറിനൊപ്പം അഭിനയിക്കാത്തത്?.
ഇപ്പോഴും നിങ്ങൾ മഹേഷ് സാറിന് പെർഫെക്ടായ നായികയാണെന്നെല്ലാമാണ് കമന്റുകൾ വന്നിരിക്കുന്നത്. നമ്രത- മഹേഷ് ബാബു ദമ്പതികൾക്ക് സിതാര, ഗൗതം എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഉള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട് താരം. അടുത്തിടെ മകൾക്കൊപ്പം ചില പരസ്യ ചിത്രങ്ങളിൽ നമ്രത പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം സർക്കാരു വാരി പാട്ടയാണ് മഹേഷിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. കീർത്തി സുരേഷായിരുന്നു ചിത്രത്തിൽ നായിക. സിനിമയിലെ ഗാനങ്ങളെല്ലാം വൈറലായിരുന്നു. നിരവധി സിനിമകൾ മഹേഷ് ബാബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications