എക്സ്പ്രഷനില്ലാത്ത നടനെന്ന് വിമർശനം; സൂപ്പർ താരമായതിന് പിന്നിൽ അച്ഛന്റെ പ്രയത്നം; ചെയ്യാറു ബാലു

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറാണ് മഹേഷ് ബാബു. തമിഴകത്ത് വിജയ് ആഘോഷിക്കപ്പെടുന്നത് പോലെ തെലുങ്കിൽ ആഘോഷിക്കപ്പെട്ട നടൻ. മഹേഷ് ബാബുവിന്റെ സിനിമകൾക്ക് അന്നും ഇന്നും ഒരുപോലെ ആരാധകരുണ്ട്. അന്തരിച്ച പ്ര​ഗൽഭ നടൻ കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. അച്ഛനെ പോലെ വലിയ താരമായി മാറാൻ മഹേഷ് ബാബുവിന് കഴിഞ്ഞു. മഹേഷ് ബാബുവിന്റെ കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു.

എക്സ്പ്രഷൻ ഇല്ലാത്ത ഹീറോ എന്ന വിമർശനം തുടക്ക കാലത്ത് മഹേഷ് ബാബുവിന് കേൾക്കേണ്ടി വന്നു. എന്നാൽ അതെല്ലാം മറികടന്ന നടൻ പിന്നീട് ആഘോഷിക്കപ്പെട്ടു. തെരഞ്ഞെടുത്ത കഥകൾ, സംവിധായകർ, സ്റ്റെെൽ തുടങ്ങിയ ഘടകങ്ങളാണ് ഇതിന് കാരണമായത്. സ്റ്റണ്ട് സീനുകൾക്കായി പരിശീലനം നേടി. അഭിനയത്തിൽ ഇതാണ് എന്റെ സ്റ്റെെൽ എന്ന് നടൻ വ്യക്തമാക്കി.

Mahesh Babu

ആ സ്റ്റെെൽ തന്നെ നടൻ തുടർന്നു. നായകൻമാർ ആക്രോശിക്കുന്നതായിരുന്നു ഒരു കാലഘട്ടത്തിൽ തെലുങ്ക് സിനിമകളിലെ സ്റ്റെെൽ. എന്നാൽ മഹേഷ് ബാബു വ്യത്യസ്തമായ സ്റ്റെെൽ കൊണ്ടുവന്നു. മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ കുടുംബവാഴ്ചയുള്ള തെലുങ്ക് സിനിമാ രം​ഗത്ത് സ്ഥാനം പിടിച്ചതിനെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു.

രണ്ട് സമുദായങ്ങളാണ് തെലുങ്കിൽ അന്ന് പ്രബലസാന്നിധ്യം. കൃഷ്ണ വേറൊരു കമ്മ്യൂണിറ്റിയിൽ നിന്നാണ്. എന്നാൽ അദ്ദേഹം പിടിച്ചു നിന്നു. തന്റെ സമുദായത്തിൽ നിന്ന് തന്നെയുള്ള കൃഷ്ണം രാജുവിനെയും സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്നു. നടൻ പ്രഭാസിന്റെ ചിറ്റപ്പനാണ് കൃഷ്ണം രാജു. ഇവർ സിനിമാ രം​ഗത്ത് പിന്നീട് വളർന്ന് വന്നെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി.

Mahesh Babu

വിജയ്നെ പോലെ തന്നെ മിതഭാഷിയാണ് മഹേഷ് ബാബു. സെറ്റിൽ അധികം ആരോടും സംസാരിക്കില്ല. സെറ്റിൽ രാവിലെ ഏഴരയ്ക്കാണ് ആദ്യ ഷോട്ട് എങ്കിൽ ആറേ മുക്കാലിന് മഹേഷ് ബാബു മേക്കപ്പിട്ട് സെറ്റിൽ എത്തും. അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞ് കൊടുത്തതാണത്. ഇന്നും അദ്ദേഹം ആ വാക്കുകൾ പാലിക്കുന്നു.

ഒരു കാലത്തും നീ രാഷ്ട്രീയത്തിലേക്ക് പോകാൻ പാടില്ലെന്നും പിതാവ് അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. ഈ​ഗോ തീരെ ഇല്ലാത്ത നടനാണ് മഹേഷ് ബാബു. നമ്രത ശിരോദ്ക്കർ ഭാര്യയായി വന്ന ശേഷമാണ് മഹേഷ് ബാബുവിന്റെ ഡ്രസിം​ഗും ഹെയർസ്റ്റെെലും ആരോ​ഗ്യവും ശ്രദ്ധിക്കാൻ തുടങ്ങിയത്. പിതാവ് ജനിച്ച നാട്ടിൽ ഒരു ​ഗ്രാമത്തെ മുഴുവനായും അദ്ദേഹം ദത്തെടുത്തു. ആ ​ഗ്രാമത്തിൽ എല്ലാ സൗകര്യങ്ങളും എത്തിച്ചു.

എന്നാൽ തന്റെ പോസ്റ്ററുകളൊന്നും വെക്കാൻ പാടില്ലെന്ന് മഹേഷ് ബാബു പറഞ്ഞിട്ടുണ്ടെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. തമിഴകത്ത് അജിത്തിനെ പോലെ പ്രതിഫലത്തിൽ വലിയ ശാഠ്യം മഹേഷ് ബാബു കാണിക്കാറില്ല. കുടുംബത്തോട് വലിയ അടുപ്പം ഉള്ള നടൻ സിനിമാ തിരക്കുകൾ കുടുംബ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ അന്തരിച്ചത്. 79 വയസ്സായിരുന്നു. കൃഷ്ണയുടെ ആദ്യ ഭാര്യ ഇന്ദിരാ ദേവിയിൽ ജനിച്ച മകനാണ് മഹേഷ് ബാബു. ഇദ്ദേഹത്തെ കൂടാതെ നാല് മക്കളും ഈ ബന്ധത്തിലുണ്ട്. നിർമാതാവ് രമേശ് ബാബുവാണ് മഹേഷ് ബാബുവിന്റെ സഹോദരൻ. പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നീ സഹോ​ദരിമാരുമുണ്ട്. നടിയും സംവിധായികയുമായ വിജയ നിർമലയെയാണ് കൃഷ്ണ പിന്നീട് വിവാഹം ചെയ്തത്. 2019 ൽ വിജയ നിർമല അന്തരിച്ചു.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X