അനുഷ്ക എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് മനസിലാകുന്നില്ല; അത്രയും നല്ല മനസിനുടമയാണ്; മേക്കപ്പ് മാൻ

താരപദവിയിൽ ഇന്നും ഒരു കോട്ടവും സംഭവിക്കാത്ത നടിയാണ് അനുഷ്ക ഷെട്ടി. തെന്നിന്ത്യൻ സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം അനുഷ്കയ്ക്ക് ലഭിക്കുന്നു. യോ​ഗ പരിശീലകയായിരുന്ന അനുഷ്ക വലിയ താൽപര്യമൊന്നും ഇല്ലാതെയൊണ് സിനിമാ ലോകത്തേക്ക് വന്നത്. അനുഷ്കയെന്ന താരത്തിന്റെ ഉദയമാണ് പിന്നീട് സിനിമാ ലോകം കണ്ടത്. തെലുങ്കിൽ തരം​ഗം തീർത്ത അനുഷ്ക വൈകാതെ തമിഴകത്തും എത്തി. സൂപ്പർസ്റ്റാറുകളുടെ നായികയായി നിരവധി സിനിമകളിൽ അനുഷ്ക അഭിനയിച്ചു. തുടക്ക കാലത്ത് ​ഗ്ലാമറസ് റോളുകളിൽ അഭിനയിച്ച അനുഷ്കയ്ക്ക് കരിയറിൽ വഴിത്തിരിവാകുന്നത് അരുന്ധതി എന്ന സിനിമയാണ്.

2009 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് വൻ ആരാധക വൃന്ദമുണ്ട്. തെന്നിന്ത്യയിൽ മറ്റൊരു നടിക്കും ഈ റോൾ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ലെന്ന് ആരാധകർ പറയുന്നു. രാജകീയ റോളുകൾ തുടരെ അനുഷ്കയെ തേടിയെത്തി. ബാഹുബലി, ബാ​ഗ്മതി തുടങ്ങിയ സിനിമകളും വൻ വിജയം നേടി. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി വന്നെങ്കിലും പിന്നീട് ചുരുക്കം സിനിമകളിലേ അനുഷ്കയെ കണ്ടിട്ടുള്ളൂ. ഒരു ഘട്ടത്തിൽ ലൈം ലൈറ്റിൽ അനുഷ്ക ഷെട്ടിയെ കാണാനേ കഴിഞ്ഞില്ല.

Anushka Shetty

അനുഷ്കയെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് മാൻ രാമചന്ദ്ര റാവു. നിരവധി സിനിമളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ച ഇദ്ദേഹം അനുഷ്കയെ നായികയാക്കി പഞ്ചാക്ഷരി എന്ന സിനിമ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. അനുഷ്കയ്ക്കൊപ്പം പ്രവർത്തിച്ച അനുഭവങ്ങളാണ് ഇദ്ദേഹം പങ്കുവെച്ചത്. സിനിമയിൽ അനുഷ്കയ്ക്ക് വലിയ പ്രതിഫലമില്ലായിരുന്നു. എന്നാൽ ചിത്രം വിജയിച്ച സാമ്പത്തിക ലാഭം ലഭിച്ചപ്പോൾ നടിക്ക് വീണ്ടും പണം നൽകിയെന്ന് രാമചന്ദ്ര റാവു പറയുന്നു.

അനുഷ്കയുടെ സ്വഭാവ രീതികളെയും ഇദ്ദേഹം പ്രശംസിച്ചു. അനുഷ്ക വളരെ സെൻസിറ്റീവാണ്. എന്തെങ്കിലും പ്രശ്നം അവൾക്ക് മുന്നിൽ വന്നാൽ സ്വന്തം പ്രശ്നമെന്ന പോലെ അനുഷ്ക വിഷമിക്കും. അനുഷ്കയുടെ കരുണയും മറ്റും മറ്റൊരു നായികയിലും താൻ കണ്ടിട്ടില്ലെന്ന് രാമചന്ദ്ര റാവു പറയുന്നു. ഒരിക്കലും പ്രൊഡ്യൂസർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടിയല്ല അനുഷ്ക. അനുഷ്ക സിനിമാ രം​ഗത്ത് വേണ്ടപ്പെട്ടയാളാണ്. ഇങ്ങനെയൊരു നടിയെ ലഭിച്ചതിൽ നമ്മൾ ഭാ​ഗ്യമുള്ളവരാണ്. അനുഷ്കയെ പോലൊരു നടി അടുത്ത പത്ത് വർഷത്തിൽ പോലും ഉണ്ടാകില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

Anushka Shetty

താനുമായി ഫോണിൽ സംസാരിക്കാറും മെസേജുകൾക്ക് മറുപടി നൽകാറുമുണ്ടായിരുന്നു. എന്നാൽ അടുത്ത കാലത്തായി അനുഷ്ക തന്റെ മെസേജുകൾക്ക് മറുപടി തരുന്നില്ല. കോളുകൾ എടുക്കുന്നില്ലെന്നും രാമചന്ദ്ര റാവു പറയുന്നു. എന്തുകൊണ്ടാണ് അനുഷ്ക ഇങ്ങനെ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. തങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

ലൈം ലൈറ്റിൽ ഇന്ന് അനുഷ്കയെ കാണാറേയില്ല. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിലും നടിയെ കണ്ടിരുന്നില്ല. പൊതുവിടങ്ങളിൽ നിന്നും താരം ഇത്രമാത്രം അകലം കാണിക്കുന്നതിന് കാരണം എന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. അടുത്തിടെയാണ് അനുഷ്കയുടെ കത്തനാർ എന്ന മലയാള ചിത്രം പ്രഖ്യാപിച്ചത്. നടി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X