'മുതിർന്ന മക്കളുടെ മുന്നിൽ അമ്മ ഇങ്ങനൊരു വേഷം ധരിക്കുന്നത് ശരിയല്ല'; മമ്മൂട്ടിയുടെ നായിക അനസൂയയ്ക്ക് വിമർശനം!

ഭീഷ്മപർവം സിനിമയിൽ മമ്മൂട്ടിയുടെ നഷ്‌ട പ്രണയിനിയായി സ്‌ക്രീനിൽ നിറഞ്ഞ മുഖം മലയാള സിനിമയിൽ പ്രേക്ഷകർ ആദ്യമായാവും കണ്ടത്. ആലീസ് എന്ന വേഷം ചെയ്തത് തെലുങ്ക് സിനിമയിൽ നിന്നും മലയാളത്തിലേക്ക് ആദ്യമായി ചേക്കേറിയ അനസൂയ ഭരദ്വാജ് എന്ന താരമാണ്.

അല്ലു അർജുൻ ചിത്രം പുഷ്പയിലും അനസൂയയെ കണ്ടവരുണ്ട്. പുഷ്പയിലെ അനസൂയയുടെ പ്രകടനവും കൈയ്യടി നേടിയതായിരുന്നു. തന്നെ ആന്റിയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നുവെന്ന് അടുത്തിടെ അനസൂയ പരാതി പറഞ്ഞത് വൈറലായിരുന്നു.

നടൻ വിജയ് ദേവരകൊണ്ടയുടെ ആരാധകരുമായി വാക് പോരും നടത്തിയിരുന്നു അനസൂയ ഭരദ്വാജ്. അർജുൻ റെഡ്ഡിയുമായുള്ള തർക്കവുമായി ബന്ധപ്പെട്ട പഴയ വിവാദം വീണ്ടും കുത്തിപ്പൊക്കിയതിന് പിന്നാലെയാണ് താരത്തെ ആരാധകർ ട്രോളിയത്.

അടുത്തിടെ വിജയ്‌യുടെ ലൈഗർ അപ്രതീക്ഷിതമായി പരാജയപ്പെട്ടപ്പോൾ അനസൂയ അതിനെ കുറിച്ച് വിജയിയെ പേരെടുത്ത് പറയാതെ ട്വീറ്റ് ചെയ്യുകയും കർമ്മഫലം എന്ന് വിളിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ട്വിറ്ററിൽ നടിയെ പലരും അമ്മായി എന്ന് വിളിക്കുകയും ചെയ്തു.

Anasuya Bharadwaj

തുടർന്നാണ് അനസൂയ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി എത്തിയത്. എന്നെ അധിക്ഷേപിക്കുന്ന ഓരോ അക്കൗണ്ടിന്റേയും സ്‌ക്രീൻഷോട്ട് എടുക്കുന്നു.. ആന്റി എന്ന് വിളിച്ച് പ്രായത്തെ നാണം കെടുത്തുന്നു. എന്റെ കുടുംബത്തെ ഇതിൽ ഉൾപ്പെടുത്തിയാൽ കേസ് ഫയൽ ചെയ്യും.

അങ്ങനെ ചെയ്യുന്നവർ പശ്ചാത്തപിക്കുന്ന ഒരു ഘട്ടത്തിലേക്ക് പോകുമെന്നാണ് നടി ട്വീറ്റ് ചെയ്തത്. ഇത് അവസാന മുന്നറിയിപ്പാണ് എന്നുകൂടി അവർ പറഞ്ഞിരുന്നു. സൈബർ ആക്രമണവും പരിഹാസവും സെലിബ്രിറ്റികൾ നേരെ പതിവായി സംഭവിക്കുന്ന ഒന്നാണ്. അതിൽ അനസൂയയെപ്പോലെ ചിലർ മാത്രമാണ് പ്രതികരിക്കാറുള്ളത്.

ഇപ്പോഴിതാ വീണ്ടും അനസൂയയ്ക്ക് സോഷ്യൽമീഡിയയിൽ നിന്നും വിമർശനം ലഭിക്കുകയാണ്. ബിക്കിനി ധരിച്ച് തന്റെ മുതിർന്ന ആൺകുട്ടികൾക്കൊപ്പം നടി ഫോട്ടോ പകർത്തിയതാണ് കാരണം. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന അനസൂയ ഭരദ്വാജിന്റെ ചിത്രങ്ങളാണ് വിമർശിക്കപ്പെടുന്നത്. ഭർത്താവ് സുശാങ്ക് ഭരദ്വാജിനും രണ്ട് മക്കൾക്കുമൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്ന അനസൂയയെ ചിത്രങ്ങളിൽ കാണാം.

കുടുംബത്തിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ മിക്കപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ശരീരസൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുപ്പത്തിയേഴുകാരിയായ നടി അനസൂയ ഭരദ്വാജിന് വിട്ടുവീഴ്ചകളില്ല.

Anasuya Bharadwaj

ഷൂട്ടിങ് ഇല്ലെങ്കിൽ എല്ലാ ദിവസവും ജിം പരിശീലനം നിർബന്ധമാണ്. സ്വിമ്മിങ് പൂളിൽ അനസൂയ ബിക്കിനി ധരിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ബിക്കിനിയാണെങ്കിലും സ്വിമ്മിംഗ് ഡ്രസ് ആണെങ്കിലും വളർന്ന് വരുന്ന ആൺ മക്കളുടെ മുന്നിൽ അമ്മ ഇങ്ങനെയൊരു വേഷം ധരിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് പറഞ്ഞാണ് ചിലർ അനസൂയയെ വിമർശിക്കുന്നത്.

അനസൂയ പക്ഷെ വിമർശനങ്ങളെ കാര്യമായി എടുത്തിട്ടില്ല. സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ സിനിമാ അഭിനയത്തിലേയ്ക്ക് ചുവടുവെച്ചത്.

തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്ക് സിനിമകളിലും ചില തമിഴ്, കന്നട സിനിമകളിലും അഭിനയിച്ചു. ഭീഷ്മപർവം എന്ന ചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും ആരാധകരെ സമ്പാദിച്ചു. വിമാനം എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ റിലീസ്.

ചിത്രം ജൂൺ 9ന് സിനിമ തിയേറ്ററുകളിലെത്തും. 2010ലായിരുന്നു സുശാങ്ക് ഭരദ്വാജുമായുള്ള അനസൂയയുടെ വിവാഹം. ഇൻസ്റ്റ​ഗ്രാമിൽ മാത്രം പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അനസൂയ ഫോട്ടോഷൂട്ടുകളിലും സജീവമാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X