വിവാഹം എന്ന അബദ്ധം ഞാന്‍ ഒരിക്കലും ചെയ്യില്ല, വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി ചാര്‍മി കൗര്‍

By Midhun Raj

തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടിയാണ് ചാര്‍മി കൗര്‍. ഗ്ലാമറസ് റോളുകളിലൂടെയായിരുന്നു നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സിനിമകളില്‍ ഐറ്റം ഡാന്‍സുകളിലൂടെയും ചാര്‍മി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. തെലുങ്ക് സിനിമയില്‍ കൂടുതല്‍ സജീവമായ നടി മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിരുന്നു. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലാണ് ചാര്‍മി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്. ജയസൂര്യയുടെ നായികയായാണ് നടി ചിത്രത്തില്‍ എത്തിയത്.

നടി മീനയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

തുടര്‍ന്ന് ആഗതന്‍, താപ്പാന എന്നീ സിനിമകളിലും ചാര്‍മി കൗര്‍ മോളിവുഡില്‍ അഭിനയിച്ചു. സിനിമയില്‍ അഭിനയം വിട്ട് ഇപ്പോള്‍ നിര്‍മ്മാണ രംഗത്താണ് ചാര്‍മി സജീവമായിരിക്കുന്നത്. സംവിധായകന്‍ പുരി ജഗനാഥിനൊപ്പമാണ് നടി സിനിമകള്‍ നിര്‍മ്മിക്കുന്നത്. ഇവരുടെ നിര്‍മ്മാണത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ഇസ്മാര്‍ട്ട് ശങ്കര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു.

അതേസമയം ഇതുവരെയും

അതേസമയം ഇതുവരെയും വിവാഹിതയാവാത്ത താരമാണ് ചാര്‍മി. നടിയുടെ വിവാഹം സംബന്ധിച്ച് മുന്‍പ് പലതരത്തിലുളള അഭ്യൂഹങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടിയുടെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിനെല്ലാം മറുപടിയുമായി നടി തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ചാര്‍മിയുടെ വിവാഹം ഉറപ്പിച്ചുവെന്നും

ചാര്‍മിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മ്മാതാവാണ് വരനെന്നും എന്നുളള അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇപ്പോഴിതാ ഇതിനെല്ലാമുളള മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ കരിയറിലെ എറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോവുന്നത് എന്ന് ചാര്‍മി പറയുന്നു. സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുളള അബദ്ധം ഒരിക്കലും ചെയ്യില്ല, ചാര്‍മി പറഞ്ഞു.

ഇതിന് പിന്നാലെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നവരെ

ഇതിന് പിന്നാലെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ ട്രോളിയും ചാര്‍മി എത്തിയിരുന്നു. 'വ്യാജ എഴുത്തുകാര്‍ക്കും കിംവദന്തികള്‍ക്കും വിട. അഭിനന്ദനാര്‍ഹമാണ്, രസകരമായ കഥകള്‍ സൃഷ്ടിക്കുന്നതില്‍ നിങ്ങള്‍ ഭയങ്കരമാണ്' എന്നാണ് ഇത്തരക്കാരെ ട്രോളി നടി കുറിച്ചത്. അതേസമയം നീ തൊട് കാവാലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചാര്‍മി കൗര്‍ അരങ്ങേറ്റം കുറിച്ചത്.

ആ വര്‍ഷം തന്നെയാണ് മലയാളത്തില്‍

ആ വര്‍ഷം തന്നെയാണ് മലയാളത്തില്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലും നടി വേഷമിട്ടത്. ഗ്ലാമറസ് റോളുകള്‍ കരിയറില്‍ കൂടുതലായി ചെയ്ത നടി അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും എത്തിയിരുന്നു. മലയാളത്തില്‍ ഇത്തരം വേഷങ്ങളിലാണ് ചാര്‍മി അഭിനയിച്ചത്. 2015 മുതലാണ് അഭിനയത്തില്‍ നിന്നും നിര്‍മ്മാണത്തിലേക്ക് ചാര്‍മി മാറിയത്.

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam
സംവിധായകന്‍ പുരി ജഗനാഥിനൊപ്പം

സംവിധായകന്‍ പുരി ജഗനാഥിനൊപ്പം ഏഴോളം സിനിമകളാണ് ചാര്‍മി കൗര്‍ നിര്‍മ്മിച്ചത്. വിജയ് ദേവരകൊണ്ട നായകനായ ലിഗര്‍ ആണ് ഇവര്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമ. പുരി ജഗന്നാഥ് തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X