'അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു, ഇതുപോലൊരു പുരുഷനെ ഇനി കണ്ടുമുട്ടില്ലെന്ന് തോന്നി'-നമ്രദ ശിരോദ്കർ
തെലുങ്ക് സിനിമാലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്കറും. സോഷ്യൽ മീഡിയയിലും സജീവമാണ് മഹേഷും നമ്രദയും. ഇടയ്ക്കിടെ കുടുംബചിത്രങ്ങളും ആഘോഷങ്ങളുടെ ചിത്രങ്ങളും മക്കളുടെ ചിത്രങ്ങളുമെല്ലാം ഇരുവരു ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
തെലുങ്കിലെ സൂപ്പർ താരമാണ് മഹേഷ് ബാബു. അഭിനേതാവ് മാത്രമല്ല നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് മഹേഷ് ബാബു. എട്ട് നന്ദി അവാർഡുകൾ, അഞ്ച് ഫിലിംഫെയർ അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ മഹേഷ് ബാബു നേടിയിട്ടുണ്ട്. ജി മഹേഷ് ബാബു എന്‍റര്‍ടെയിന്‍മെന്‍റ് എന്ന പേരിലാണ് പ്രൊഡക്ഷൻ കമ്പനി അദ്ദേഹം നടത്തുന്നത്. തെലുങ്കിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് മഹേഷ് ബാബു.

ഹോളിവുഡ്, ബോളിവുഡ്, ടോളിവുഡ്, സിനിമാ ലോകം ഏതായാലും ആരാധകർ എന്നും കൗതുകത്തോടെയും ആവേശത്തോടെയും നോക്കുന്നതും താരദമ്പതികളുടെ ചിത്രങ്ങളിലേക്കും അവരുടെ ആഘോഷ വേളകളിലേക്കും എല്ലാമാണ്. അത്തരത്തിൽ എപ്പോഴും മഹേഷ് ബാബുവും കുടുംബവും എന്നും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. മഹേഷ് ബാബുവിന് ഉള്ളതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രിയ പത്നിയായ നമ്രദയ്ക്കും അവരുടെ മക്കൾക്കും ആരാധകർ ഏറെയാണ്. മഹേഷ് ബാബുവിന്റെയും നമ്രദയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും പ്രണയവും വിവാഹവും എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. വിവാഹത്തിന് മുമ്പ് വരെ തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

1999 ലാണ് നമ്രതയും മഹേഷ് ബാബുവും ആദ്യമായി കാണുന്നത്. തൊണ്ണൂറുകളിലെ തിരക്കുള്ള നടിയായിരുന്നു നമ്രത ശിരോദ്കർ. മലയാളത്തിലും ബോളിവുഡിലും അടക്കം എല്ലാ പ്രമുഖ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. നമ്രത നായികയായ വംശിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പ്രണയത്തെ കുറിച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കല്ലാതെ ആർക്കും അറിയില്ലായിരുന്നു. മഹേഷ് ബാബുവിനേക്കാൾ നാല് വയസിന് മൂത്തതാണ് നമ്രത. 2005 ലാണ് ഇരുവരും വിവാഹതിരാകുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

താൻ മഹേഷ് ബാബുവിനെ കണ്ടതിനെ കുറിച്ചും വിവാഹത്തിലേക്ക് ആ പ്രണയ ബന്ധം നീങ്ങാനുണ്ടായ കാരണത്തെ കുറിച്ചുമെല്ലാം നമ്രത പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. നമ്രതയെ കണ്ടുമുട്ടിയതിനെ കുറിച്ച് മഹേഷ് ബാബു പറയുന്നത് ഇങ്ങനെയാണ്. 'ഞാൻ അവളെ ആദ്യമായി കണ്ടു. അപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം പ്രണയത്തിലായി. പിന്നീട് അഞ്ച് വർഷത്തോളം പ്രണയിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആ പ്രണയം ഞങ്ങൾക്കുള്ളിൽ എത്രത്തോളം സീരിയസാണെന്ന് ഞങ്ങൾ പോലും തിരിച്ചറിഞ്ഞത്'. തനിക്ക് മഹേഷ് ബാബുവിനെ ആദ്യമായി കണ്ട അനുഭവത്തെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് വിശേഷിപ്പിക്കാനാണിഷ്ടമെന്നാണ് നമ്രദ പറയുന്നത്. 'എനിക്ക് ആ കൂടിക്കഴ്ച ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. നിഷ്കളങ്കനും മര്യാദക്കാരനും സ്നേഹമുള്ളയാളായും തോന്നി. ഇനി ഇതുപോലൊരു പുരുഷനെ ചിലപ്പോൾ കണ്ടുമുട്ടിലെന്ന് ആരോ പറഞ്ഞപോലെ തോന്നി. ശേഷം പ്രണയിക്കാൻ തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു'. നമ്രദ പറഞ്ഞു. ഒരുപാട് സിനിമകൾ ഞങ്ങൾ രണ്ടുപേരും കരാർ ചെയ്ത് വെച്ചിരുന്നതിനാൽ അത് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് വിവാഹം അഞ്ച് വർഷത്തേക്ക് നീണ്ടുപോയത്. സൂപ്പർ താരത്തിന്റെ വിവാഹം നീണ്ടുപോകുന്നതിൽ അന്ന് മഹേഷ് ബാബുവിന്റെ ആരാധകരും നിരാശ പ്രകടിപ്പിച്ചിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. മൂത്ത മകനും ഇളയ മകൾക്കുമൊപ്പമുള്ള കുടുംബ ചിത്രങ്ങളും നമ്രതയും മഹേഷ് ബാബുവും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇവരുടെ ഇളയമകൾ സിതാരയും സോഷ്യൽമീഡിയയിൽ സ്റ്റാറാണ്.
Recommended Video

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് നമ്രദ. കൈനിറയെ സിനിമകളുമായി മഹേഷ് ബാബു തിരക്കിലാണ്. സർക്കാരു വാരി പാട്ടയാണ് ഇനി റിലീസിനെത്താനുള്ള മഹേഷ് ബാബു സിനിമ. ഗീത ഗോവിന്ദം സിനിമ സംവിധാനം ചെയ്ത പരശുറാം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായിക. 2022ൽ സിനിമ തിയേറ്ററുകളിലെത്തിയേക്കും.


Click it and Unblock the Notifications