പെണ്‍കുട്ടിയെ ദത്തെടുത്ത് നടി റോജ; ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കുള്ള പിറന്നാള്‍ സമ്മാനമാണെന്ന് നടി
ചില താരങ്ങള്‍ വലിയ മാതൃകയാവാറുണ്ട്. നടി സണ്ണി ലിയോണിയെ പോലെയുും സുസ്മിത സെന്നിനെ പോലെയുമുള്ള പ്രമുഖരായ നടിമാര്‍ മക്കളെ ദത്തെടുത്ത് നല്ല രീതിയില്‍ വളര്‍ത്തുന്നത് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സണ്ണി ഒരു പെണ്‍കുട്ടിയെയാണ് ദത്തെടുത്തതെങ്കില്‍ സുസ്മിത രണ്ട് പെണ്‍കുട്ടികളെ ആയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യയില്‍ നിന്നും സമാനമായൊരു വാര്‍ത്ത വന്നിരിക്കുകയാണ്.
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ റോജ ആണ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുഷ്പകുമാരി എന്ന് പേരുള്ള ഒരു ആനാഥ പെണ്‍കുട്ടിയെ റോജ ദത്തെടുത്തത്. ജഗന് താന്‍ നല്‍കുന്ന ജന്മദിന സമ്മാനമാണിതെന്ന് കൂടി സൂചിപ്പിച്ചാണ് റോജ ദത്തെടുത്ത കുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

അടുത്തിടെ നടന്ന നീറ്റ് (NEET) പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടിയായിരുന്നു പുഷ്പകുമാരി. കുട്ടിയുടെ മുന്നോട്ടുള്ള എല്ലാ വിദ്യാഭ്യാസ ചിലവുകളും റോജ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ നടി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. പുഷ്പകുമാരിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
Recommended Video
മാതാപിതാക്കള്‍ മരിച്ചതിന് ശേഷം അനാഥാലയത്തില്‍ എത്തിയതായിരുന്നു പുഷ്പകുമാരി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന വീട്ടിലായിരുന്നു കുട്ടി ഇതുവരെ കഴിഞ്ഞത്. നീറ്റ് എക്‌സാമില്‍ വിജയിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മെഡിസിന്‍ പഠിക്കാനുള്ള ആഗ്രഹം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ അത് റോജയിലൂടെ മറികടന്നിരിക്കുകയാണ്.


Click it and Unblock the Notifications











