ഓടിപ്പോയി വിവാഹം കഴിച്ചു, പിന്നീട് ഡിവോഴ്‌സും രണ്ടാം വിവാഹവും; മഞ്ചു ലക്ഷ്മിയ്ക്ക് സംഭവിച്ചത്

സിനിമാ മേഖലയില്‍ ഡിവോഴ്‌സ് എന്ന് പറയുന്നത് സ്ഥിരമായി നടക്കുന്ന കാര്യമാണ്. ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയാതെ വരുമ്പോള്‍ പിരിയുന്നത് വളരെ സ്വാഭാവികമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു. ചിലര്‍ ഇത് കഴിയുമ്പോള്‍ തന്നെ രണ്ടാം വിവാഹം കഴിക്കാറുമുണ്ട്. ഇപ്പോഴിതാ തെലുഗു നടി മഞ്ചു ലക്ഷ്മിയുടെ ഡിവോഴ്‌സ് സംബന്ധിച്ച വാര്‍ത്തകളാണ് വൈറല്‍ ആകുന്നത്.

മഞ്ചു ലക്ഷ്മിയും തന്റെ ആദ്യത്തെ ഭര്‍ത്താവിനെ ഡിവോഴ്‌സ് ചെയ്തിരുന്നു. എന്നാല്‍ പലര്‍ക്കും ഇപ്പോഴും മഞ്ചു ലക്ഷ്മിയുടെ ആദ്യത്തെ വിവാഹത്തെക്കുറിച്ചോ ഭര്‍ത്താവിനെക്കുറിച്ചോ അറിയില്ല. മഞ്ചു ലക്ഷ്മി പഠിക്കുന്ന കലാത്താണ് അന്ന് സഹപാഠിയായിരുന്ന ആളെ വിവാഹം ചെയ്യുന്നത്. നടി അക്കാലത്ത് ആരോടും പറയാതെ ഓടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു.

lakshmi

തെലുഗു നടന്‍ മോഹന്‍ ബാബുവിന്റെയും വിദ്യാ ദേവിയുടെയും മകളാണ് മഞ്ച ലക്ഷ്മി. എന്നാല്‍ ഈ വിവാഹത്തെ മോഹന്‍ ബാബു അംഗീകരിച്ചില്ല. ഇതിന് പിന്നാലെ നടി വീട്ടുകാരോട് ദേഷ്യപ്പെട്ട് ഓടിപ്പോയി ഇയാളെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടി തന്റെ പ്രണയം വേണ്ട എന്ന് വെക്കുകയും ആദ്യം വിവാഹം കഴിച്ചയാളെ ഡിവോഴ്‌സ് ചെയ്യുകയുമായിരുന്നു.

മോഹന്‍ ബാബുവാണ് ഇവരുടെ വിവാഹ മോചനത്തിന് പിന്നില്‍ മോഹന്‍ ബാബുവാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന് പിന്നാലെ മോഹന്‍ ബാബു പല പ്രശ്‌നങ്ങളുണ്ടാക്കി. ഇവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും അടക്കം കളിയാക്കുകയും മറ്റും ചെയ്തു. ഈ ഘട്ടത്തിലാണ് മഞ്ചു ലക്ഷ്മി വീട്ടിലേക്ക് തിരിച്ച് വരുന്നത്. എന്നാല്‍ അച്ഛനുമായി എല്ലാം സെറ്റില്‍ ചെയ്യാനായുരുന്നു നടി വന്നത്.

പക്ഷെ എത്ര ശ്രമിച്ചിട്ടും പിന്നീട് നടിക്ക് ആ വീടിന് പുറത്തിറങ്ങാനായില്ല. ഒടുവില്‍ ഇനി ഒരു പ്രശ്‌നവും ഉണ്ടാവാതിരിക്കാനായി ആദ്യ ഭര്‍ത്താവിനെ അവര്‍ ഡിവോഴ്‌സ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് മോഹന്‍ ബാബു മകളെ അമേരിക്കയ്ക്ക് അയച്ചത്. ഇന്ത്യയില്‍ തന്നെ നിര്‍ത്തുന്നതിന് പകരം അവിടെ തിയേറ്റര്‍ ആര്‍ട്‌സില്‍ കൊണ്ടു പോയി ചേര്‍ത്തു.

എന്നാല്‍ അവിടെയും നടി മറ്റൊരു വിദേശ പൗരനുമായി പ്രണയത്തിലായി. ഇതറിഞ്ഞ മോഹന്‍ ബാബു മകളെ തിരികെ കൊണ്ടുവന്ന് ഐടിയില്‍ വര്‍ക്ക് ചെയ്യുന്ന ആന്‍ഡി ശ്രീനിവാസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു.

അതേസമയം ആന്‍ഡിയുമായി ഒരു നല്ല കുടുംബ ബന്ധം നയിക്കുകയാണ് നടി ഇപ്പോള്‍. ആന്‍ഡി തന്റെ ഒരു ഫാന്‍ ആണെന്നാണ് നടി പറയുന്നത്. വീണ്ടും അഭിനയിക്കാനുള്ള എല്ലാ സപ്പോര്‍ട്ടും തനിക്ക് തരുന്നത് ഭര്‍ത്താവാണെന്നും നടി പറയുന്നു. ഞാന്‍ എന്ത് ജോലിയാണ് ചെയ്യുന്നതിനെക്കുറിച്ച് ഒന്നും തന്നെ തന്റെ ഭര്‍ത്താവിന് അറിയുമായിരുന്നില്ല.

lakshmi

താന്‍ വളരെ ഡെഡിക്കേറ്റഡ് ആയി നില്‍ക്കുന്ന ഭാര്യയാണെന്നും മഞ്ചു ലക്ഷ്മി പറഞ്ഞു. അദ്ദേഹത്തിന്റെ ഭക്ഷണം, മുടി വെട്ടല്‍ തുടങ്ങി എല്ലാം നോക്കുന്നത് താനാണെന്നും മഞ്ചു ലക്ഷ്മി പറഞ്ഞു. ഞാന്‍ എല്ലാം ശ്രദ്ധിക്കുന്ന ആളാണ്. പക്ഷെ ഞാന്‍ ഇപ്പോള്‍ മാറി നിന്ന് നോക്കാറുണ്ട്, കാരണം ഏത് റിലേഷന്‍ഷിപ്പ് ആയാലും അത് എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് നോക്കേണ്ടതുണ്ട്.

ഒരു ബന്ധവും അത് അച്ഛനായാലും അമ്മയായാലും ഭര്‍ത്താവായാലും അവരുടെ രക്ഷിതാക്കളായാലും ഒരു ബന്ധത്തെയും നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഒരു സംഭവമാണെന്ന് കരുതരുതെന്ന് മഞ്ചു ലക്ഷ്മി പറയുന്നു. സമയം എടുത്ത് തന്നെ അത് ശരിയാക്കി എടുക്കേണ്ടതാണെന്നും മഞ്ചു ലക്ഷ്മി പറയാറുണ്ട്. എന്നാല്‍ നമ്മള്‍ എടുക്കുന്ന ബുദ്ധിമുട്ടിന്റെ അംശം ഒന്നും തിരിച്ച് കിട്ടിയില്ലെങ്കില്‍ ദേഷ്യം വരുമെന്നും മഞ്ചു പറഞ്ഞു.

More from Filmibeat

Read more about: telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X