twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയ്ക്ക് പുറത്തും നവരസ ചർച്ചയാവുന്നു, സന്തോഷം പങ്കുവെച്ച് മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനും

    |

    സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുക്കിയ ആന്തോളജി ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരുവരും. ആഗസ്റ്റ് ആറിന് റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പറഞ്ഞു.

    navarasa

    നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''

    'സിംഗപൂര്‍, മലേഷ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യത്തെ പത്തില്‍ നവരസ സ്ഥാനം പിടിച്ചിട്ടുണ്ട്. രസങ്ങളെക്കുറിച്ച് പറയുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് സാരം. പ്രേക്ഷകരില്‍ 40 ശതമാനവും ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണ്. ലോകമൊട്ടാകെയുള്ള ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം,' മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും പറയുന്നു.

    നൃത്തം പ്രാണവായു ആണ്, പുതിയ ചുവട് വയ്പ്പിനെ കുറിച്ച് നടി അനുശ്രീ...നൃത്തം പ്രാണവായു ആണ്, പുതിയ ചുവട് വയ്പ്പിനെ കുറിച്ച് നടി അനുശ്രീ...

    ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്തു എന്നതായിരുന്നു നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

    ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്ഒരു വീട്ടിൽ നിന്ന് രണ്ട് ബന്ധം വേണ്ടെന്ന് പ്രകാശൻ,മകളെ ഒഴിയാൻ വിക്രമിനോട് രൂപ,മൗനരാഗം എപ്പിസോഡ്

    ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

    സിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർസിനിമയിൽ മൂന്ന് ഹെവി ഫൈറ്റ് ഉണ്ടായിരുന്നു, സർജറിക്ക് ശേഷം പോയി ഫൈറ്റ് ചെയ്ത കഥ പറഞ്ഞ് സുധീർ

    മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിച്ച ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സ് എന്നിവരും പങ്കാളികളാണ്.

    നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''നിശ്ചയത്തിന് നിതേഷ് ഞെട്ടിച്ചതിനെ കുറിച്ച് ഉത്തര ഉണ്ണി, ''വലിയ സർപ്രൈസ് ആയിപ്പോയി''

    ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

    Recommended Video

    പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

     അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ അവസാനം കരീനയും സെയ്ഫും ആ തീരുമാനം മാറ്റിയോ, 'ജെ'യുടെ ചിത്രം പുറത്ത്, കാരണം തേടി ആരാധകർ

    Read more about: tamil
    English summary
    Mani Ratnam Shares Responce About His Movie navarasa in Outside India
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X