നസ്‌റിയയുടെ തെലുങ്ക് അരങ്ങേറ്റത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ഒരാള്‍ ഇതാ!!
നസ്‌റിയ നസീം ആരാധകരെ സന്തോഷിപ്പിയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്. അതെ, നസ്‌റിയ നസീം തെലുങ്കില്‍ അരങ്ങേറുന്നു. നാനിയുടെ 28 ആമത്തെ ചിത്രത്തിലാണ് നസ്‌റിയ നായികയായെത്തുന്നത്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്‌റിയ നസീമിന്റെ തെലുങ്ക് അരങ്ങേറ്റം ഇതിനോടകം ആരാധകര്‍ ആഘോഷിക്കാന്‍ തുടങ്ങി.
നസ്‌റിയയ്ക്ക് ആശംസകളുമായി സിനിമാ താരങ്ങളും എത്തിക്കഴിഞ്ഞു. ദീപാവലി ആഘോഷമാണ് നസ്‌റിയയ്കും ഇത്. ആദ്യ തെലുങ്ക് ചിത്രം ചെയ്യുന്നതിലെ സന്തോഷവും ആകാംക്ഷയും നസ്‌റിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കവച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നസ്‌റിയ്ക്ക് ആശംസകളറിയിച്ച് കമന്റ് ബോക്‌സിലെത്തി.

നസ്‌റിയയുടെ തെലുങ്ക് അറങ്ങേറ്റത്തില്‍ ഏറ്റവും അധികം സന്തോഷിയ്ക്കുന്നത് ഒരുപക്ഷെ മേഘ്‌ന രാജ് സര്‍ജ്ജയായിരിയ്ക്കും. തന്റെ സന്തോഷം മേഘ്‌ന പങ്കുവച്ചത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്. ബേബി ഗേള്‍ എന്നാണ് നസ്‌റിയയെ മേഘ്‌ന വിശേഷിപ്പിച്ചത്.
ഭര്‍ത്താവ് നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ തനിക്കേറ്റവും അധികം മാനസിക പിന്തുണ നല്‍കിയവരില്‍ ഒരാള്‍ നസ്‌റിയ നസീം ആണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മേഘ്‌ന പറഞ്ഞിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് നസ്‌റിയയും മേഘ്‌നയും ഇത്രയേറെ അടുത്തത്. ചിത്രത്തില്‍ നസ്‌റിയയുടെ അമ്മ വേഷമായിരുന്നു മേഘ്‌ന രാജിന്.
ഒരു മ്യൂസിക്കല്‍ റൊമാന്റിക് സ്‌റ്റോറിയാണ് സിനിമ എന്നാണ് വിവരം. ചിത്രത്തിന്റെ പേര് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ നവംബര്‍ 21 പ്രഖ്യാപിയ്ക്കും. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയില്‍ അഭിനയിക്കുന്ന മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Recommended Video
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും വിജയം കണ്ട നസ്‌റിയ വിവാഹ ശേഷം സിനിമയില്‍ നിന്നും വീട്ടുനില്‍ക്കുകയായിരുന്നു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം കൂടെ, ട്രാന്‍സ് എന്നീ ചിത്രങ്ങളിലൂടെ നസ്‌റിയ തിരിച്ചെത്തി. തിരിച്ചുവരവില്‍ അഭിനയത്തില്‍ മാത്രമല്ല, നിര്‍മാണ മേഘലയിലും നസ്‌റിയ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications











