'പുരുഷന്മാരെല്ലാം വൃത്തിക്കെട്ടവരാണോ? അപമാനിക്കലായിപ്പോയി', സാമന്തയുടെ ഐറ്റം സോങ് വിവാദത്തിൽ
വീണ്ടുമൊരു ആഘോഷക്കാലം എത്തുകയാണ്. ക്രിസ്മസ് ആഘോഷിക്കാൻ ഒടിടിയിലും തിയേറ്ററിലുമായി ബിഗ് ബജറ്റ് സിനിമകളടക്കം നിരവധി സിനിമകളാണ് റിലീസിനെത്താൻ പോകുന്നത്. അക്കൂട്ടത്തിൽ പാൻ ഇന്ത്യൻ സിനിമയായി പ്രേക്ഷകരിലേക്ക് എത്താൻ പോകുന്ന സിനിമയാണ് തെലുങ്ക് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ടൈറ്റിൽ റോളിലെത്തുന്ന പുഷ്പ. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും സിനിമ റിലീസ് ചെയ്യും. അല്ലു അർജുൻ സിനിമകൾക്ക് എന്നും വലിയ മാർക്കറ്റുള്ള കേരളത്തിൽ വൻ റിലീസാണ് പുഷ്പ പ്ലാൻ ചെയ്യുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന പുഷ്പയുടെ ആദ്യഭാഗമാണ് ക്രിസ്മസിന് മുന്നോടിയായി തിയേറ്ററിലെത്തുക. മലയാളി താരം ഫഹദ് ഫാസിൽ പുഷ്പയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ഡിസംബർ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്യുന്നത്. സിനിമ കഴിഞ്ഞ ദിവസം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. റിലീസിന് മുമ്പ് തന്നെ ചിത്രം 250 കോടി നേടി എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഒടിടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ് റൈറ്റ്, ഓഡിയോ വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയത് എന്നായിരുന്നു റിപ്പോർട്ട്.

കൂടാതെ സിനിമയിൽ അഭിനയിക്കുന്നതിന് അല്ലു അർജുൻ ആവശ്യപ്പെട്ട തുകയും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 70 കോടി രൂപയോളം അല്ലു പുഷ്പയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യം ഒറ്റ ഭാഗമായി സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അണിയറപ്രവർത്തകർ പ്രേക്ഷകരിൽ നിന്നും ലഭിച്ച പ്രതികരണങ്ങളെല്ലാം കണക്കിലെടുത്താണ് രണ്ട് ഭാഗങ്ങളാക്കാൻ തീരുമാനിക്കുകയായിരുന്നു. പതിവ് ചോക്ലേറ്റ് ഹീറോ, പ്രണയം, നൃത്തം എന്നിവയിൽ നിന്നെല്ലാം മാറി ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ലുക്കിലാണ് അല്ലു സിനിമയിൽ എത്താൻ പോകുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിച്ചിരിക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. പേരിൽ പോലും വ്യത്യസ്ത പുലർത്തുന്ന ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്റെ നൃത്ത രംഗങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

സാമന്തയും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സിനിമയിലെ ഒരു ഐറ്റം ഡാൻസിൽ ചുവടുവെച്ചത് സാമന്തയാണ്. വലിയ തുക പ്രതിഫലം നൽകിയാണ് സിനിമയിലെ ഐറ്റം ഡാൻസിൽ അഭിനയിക്കാൻ സാമന്ത എത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലിറിക്കൽ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഓ ചൊല്ലുന്നോ മാമ എന്ന ഗാനമാണ് വിവിധ ഭാഷകളിൽ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശൻ ആണ്. സിജു തുറവൂരിൻറെ വരികൾക്ക് സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഗാനം വൈറലായതോടെ വിവാദവും മുളച്ച് പൊന്തിയിരിക്കുകയാണ്. ഗാനത്തിലെ വരികൾ പുരുഷന്മാരെ അപമാനിക്കുന്ന തരത്തിലുള്ളതാണ് എന്ന് കാണിച്ചാണ് ചിലർ പാട്ട് റിലീസ് ചെയ്തപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് മെൻസ് അസോസിയേഷൻ എന്ന സംഘടന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്. സാമന്തയുടെ സിനിമാ ജീവിതത്തിലെ ആദ്യത്തെ ഐറ്റം ഡാൻസ് കൂടിയാണ് പുഷ്പയിലേത്. കോടികളാണ് സാമന്ത പാട്ടിന് വേണ്ടി മാത്രം പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതും വലിയ വാർത്ത നേടിയിരുന്നു. പതിവ് അല്ലു അർജുൻ സിനിമകൾ പോലെ തന്നെ പുഷ്പയും മനമയക്കുന്ന പാട്ടുകളാലും നൃത്ത രംഗങ്ങളാലും സമ്പന്നമാണ്. ഗ്ലാമറസായിട്ടാണ് സാമന്ത ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യയിലെ മലയാളം ഒഴികെയുള്ള ഭാഷകളിലെ സിനിമകളിലെ അവിഭാജ്യ ഘടകമായി എന്നും കാണപ്പെടുന്ന ഒന്നാണ് ഇത്തരം ഐറ്റം ഡാൻസുകൾ. നർത്തകികളായ നടിമാരാണ് പലപ്പോഴും ഇത്തരം ഗാനങ്ങളിൽ ഗ്ലാമറസ് വേഷങ്ങളിൽ മനോഹര നൃത്തചുവടുകളുമായി എത്താറുള്ളത്. വിവാഹ മോചിതയായ ശേഷം സാമന്ത ചെയ്ത ഗ്ലാമർ വേഷങ്ങളിൽ ഒന്ന് കൂടിയാണ് പുഷ്പയിലേത്. അല്ലു അർജുൻ സിനിമയിൽ സാമന്ത നൃത്തം അവതരിപ്പിക്കുന്നു എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം മുതൽ എല്ലാവരും കാത്തിരുന്ന ഗാനരംഗം കൂടിയായിരുന്നു ഇത്. ഫഹദ് ഫാസിൽ എന്ന മലയാളത്തിലെ മുൻനിര നടൻ കൂടി പുഷ്പയിലൂടെ തെലുങ്കിൽ അരങ്ങേറുകയാണ്. പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിൽ ഫഹദിന്റെ വില്ലൻ കഥാപാത്രം. അല വൈകുണ്ഠപുരമലു എന്ന സിനിമയാണ് ഏറ്റവും അവസാനം തിയേറ്ററുകളിൽ റിലീസ് ചെയ്ത അഅല്ലു അർജുൻ സിനിമ.
Recommended Video

മൊഴിമാറ്റി പ്രദർശനത്തിനെത്തുന്ന തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കാറുള്ളത് അല്ലു അർജുന്റെ സിനിമകൾക്കാണ്. ബണ്ണി, ആര്യ, ആര്യ 2, ഹാപ്പി എന്നിവയെല്ലാം അതിന്റെ ഉദാഹരണങ്ങളുമാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നാൽപതോളം വരുന്ന അണിയറപ്രവർത്തകർക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയിരുന്നു അല്ലു അർജുൻ. 10 ഗ്രാം വീതമുള്ള സ്വർണ നാണയങ്ങളാണ് ഓരോരുത്തർക്കും അല്ലു സമ്മാനമായി നൽകിയത്. ഇതുകൂടാതെ പ്രൊഡക്ഷൻ സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നൽകിയിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇതുവരെ കാണാത്ത അല്ലുവിന്റെ മാസ് എന്റർടെയ്നർ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്.


Click it and Unblock the Notifications