വിവാഹ ശേഷം റാണയോട് മിഹിക പറഞ്ഞത്! ഏറ്റെടുത്ത് ആരാധകര്‍

By Prashant V R

തെലുങ്ക് താരം റാണ ദഗുബതിയുടെയും മിഹികയുടെയും വിവാഹം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ബാഹുബലി സീരിസിലൂടെ ശ്രദ്ധേയനായ റാണയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തെലുങ്ക് താരങ്ങളായ വെങ്കിടേഷ്, നാഗചൈതന്യ, സാമന്ത, രാംചരണ്‍ തുടങ്ങിയവരെല്ലാം റാണയുടെ വിവാഹത്തിന് എത്തിയിരുന്നു. റാണ ദഗുബതിയ്ക്ക് ആശംസകള്‍ നേര്‍ന്ന് സഹതാരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരുന്നു.

rana-duggupati-miheeka

റാണയുടെ അടുത്ത സുഹൃത്തുക്കളായ ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, വിക്രം പ്രഭു, ശ്രുതി ഹാസന്‍, കീര്‍ത്തി സുരേഷ്, കാജല്‍ അഗര്‍വാള്‍, ശ്രിയ റെഡ്ഡി തുടങ്ങിയവരെല്ലാം ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പിന്നാലെ ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് റാണ ദഗുബതിയും എത്തിയിരുന്നു. അതേസമയം വിവാഹത്തിന് പിന്നാലെ റാണ ദഗുബതിയെ കുറിച്ച് ഭാര്യ മിഹികയുടെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. റാണയും മിഹികയും പരസ്പരം നോക്കിനില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ച താരപത്‌നി ഒപ്പം കുറിച്ച വാക്കുകളായിരുന്നു ശ്രദ്ധേയമായത്.

എന്റെ സ്‌നേഹം, എന്റെ ജീവിതം, എന്റെ ഹൃദയം, എന്റെ ആത്മാവ്, ഞാന്‍ സ്വപ്‌നം കണ്ടതും അതിലേറെയും ആയതിന് നന്ദി,. നിങ്ങള്‍ എന്നെ ജീവിതത്തിലെ മികച്ച വ്യക്തിയാക്കുന്നു. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നാണ് മിഹിക റാണയ്‌ക്കൊപ്പമുളള ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.നേരത്തെ അവള്‍ ഒകെ പറഞ്ഞു എന്ന് കുറിച്ചുകൊണ്ടുളള ബാഹുബലി താരത്തിന്റെ പോസ്റ്റ് ആരാധകരെയും കുടുംബത്തെയുമെല്ലാം സന്തോഷത്തിലാഴ്ത്തിയിരുന്നു. വിവാഹം കഴിക്കാനുളള സമയമായെന്നും ഇതാണ് അതിന് ശരിയായ സമയമെന്നും നടന്‍ തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് മിഹികയുടെ വീട്ടില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

റാണയുടെയും മിഹികയുടെയും റോക്ക ചടങ്ങിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 2020ലെ മികച്ച വാര്‍ത്ത എന്നായിരുന്നു റാണയ്ക്കും മിഹികയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് സാമന്ത മുന്‍പ്‌ കുറിച്ചിരുന്നത്. ബാഹുബലി സീരിസിന്റെ വിജയത്തിന് പിന്നാലെ തെലുങ്ക് സിനിമാ ലോകവും ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് റാണ ദഗുബതിയുടെത്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. മുന്‍പ് മിഹികയോട് ഇഷ്ടം തുറഞ്ഞുപറഞ്ഞപ്പോള്‍ അവള്‍ ഞെട്ടിപ്പോയെന്ന് റാണ തുറന്നുപറഞ്ഞിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്.

Read more about: rana daggubati
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X