റാണ ദഗുബതിയെ ഇപ്പോഴും ഇഷ്ടമാണെന്ന് ആരാധിക, വൈറലായി മിഹികയുടെ മറുപടി
ബാഹുബലി സീരീസിലുടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളിലൂടെ പ്രിയങ്കരനായ താരമാണ് റാണ ദഗുബതി. ബ്രഹ്മാണ്ഡ ചിത്രത്തിലെ വില്ലന്‍ വേഷം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ബാഹുബലിക്ക് പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം തന്നെ സജീവമായിരുന്നു താരം. അതേസമയം അടുത്തിടെയാണ് നടന്റെ വിവാഹം നടന്നത്. അടുത്ത സുഹൃത്തായിരുന്ന മിഹിക ബജാജിനെയാണ് റാണ ദഗുബതി ജീവിതസഖിയാക്കിയത്. കോവിഡ് കാലത്ത് നടന്ന ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അന്ന് ദുല്‍ഖര്‍ സല്‍മാന്‍, വിക്രം പ്രഭു, വിഷ്ണു വിശാല്‍ ഉള്‍പ്പെടെയുളള അടുത്ത സുഹൃത്തുക്കളെല്ലാം റാണയ്ക്കും മിഹികയ്ക്കും ആശംസകള്‍ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. വിവാഹശേഷമുളള റാണയുടെയും മിഹികയുടെയും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ ആസ്‌ക്മി എനിതിംഗ് എന്ന സെഷനുമായി കഴിഞ്ഞ ദിവസം റാണ ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നു. ഒട്ടെറേപേര്‍ ഈ സെക്ഷനില്‍ ചോദ്യങ്ങളുമായി എത്തിയപ്പോള്‍ അതില്‍ ഒരു ആരാധിക തന്റെ മനസിലെ സ്‌നേഹം തുറന്നുപറഞ്ഞുകൊണ്ടാണ് എത്തിയത്.
ഇന്നും റാണയോട് ഇഷ്ടം ഉണ്ട് എന്ന് ആരാധിക പറഞ്ഞു. ചാറ്റില്‍ വന്ന ഡിങ്കോയിസം എന്ന ആനിമേറ്റഡ് കഥാപാത്രത്തോടാണ് ആരാധിക ഇക്കാര്യം പറഞ്ഞത്. വിവാഹ ശേഷവും റാണയോട് തനിക്ക് സ്‌നേഹമാണെന്ന് ആരാധിക പറഞ്ഞു. ഇതിന് മറുപടിയുമായി റാണ അധികം വൈകാതെ എത്തിയിരുന്നു. മിഹികയ്ക്ക് കോപം വരും എന്നാണ് ഡിങ്കോയിസം നല്‍കിയ മറുപടി. പിന്നാലെ ഈ ചാറ്റിംഗ് സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ എടുത്ത് മിഹിക തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.
നിങ്ങളുടെ കൂടെയുളളതിനേക്കാള്‍ ദേഷ്യം വരില്ല എന്നാണ് ഇതിന് മറുപടിയായി താരപത്‌നി കുറിച്ചത്. ഹൈദരാബാദില്‍ വെച്ചായിരുന്നു റാണയുടെയും മിഹികയുടെയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങില്‍ തെലുങ്ക് താരങ്ങളായ വെങ്കിടേഷ്, നാഗചൈതന്യ, സാമന്ത, രാംചരണ്‍ തുടങ്ങിയവരെല്ലാം എത്തിയിരുന്നു. റാണയുടെയും മിഹികയുടെയും റോക്ക ചടങ്ങിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. 2020ലെ മികച്ച വാര്‍ത്ത എന്നായിരുന്നു റാണയ്ക്കും മിഹികയ്ക്കുമൊപ്പമുളള ചിത്രം പങ്കുവെച്ച് സാമന്ത മുന്‍പ് കുറിച്ചിരുന്നത്.


Click it and Unblock the Notifications