റാണയുടെ വധു നിസാരക്കാരിയല്ല! മിഹികയുടെയും ബാഹുബലി താരത്തിന്റെയും വിവാഹത്തെ കുറിച്ച് പിതാവ്

ബാഹുബലി താരം റാണ ദഗ്ഗുപതി വിവാഹിതനാവാന്‍ പോവുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രണയിനിയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് റാണ തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ തന്റെ പ്രണയം തുറന്ന് പറഞ്ഞത്. അവള്‍ സമ്മതം പറഞ്ഞു എന്ന് അടിക്കുറിപ്പ് നല്‍കിയ ചിത്രമായിരുന്നു റാണ പോസ്റ്റ് ചെയ്തിരുന്നത്.

മിഹിക ബജാജുമായിട്ടാണ് റാണ പ്രണയത്തിലായിരിക്കുന്നത്. റാണയുടെ പോസ്റ്റിന് താഴെ നടി സാമന്ത അക്കിനേനി കമന്റിട്ടിരിക്കുന്നത്. കിയാര അദ്ധ്വാനി, നടന്‍ നിഖില്‍, ശ്രുതി ഹാസന്‍, ഹന്‍സിക, സ്വപ്ന ദത്ത്, ശ്രിയ, റാഷി ഖന്ന, തമന്ന, അല്ലു സിരിഷ്, വിക്രം പ്രഭു, ശ്രിയ റെഡ്ഡി, തുടങ്ങി ഒരുപാട് പേരാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ മിഹിക ബജാജിനെ കുറിച്ചും റാണയുടെ വിവാഹത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്.

 rana-duggupati

'ഹൈദരബാദ് സ്വദേശിനിയായ മിഹിക ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യാവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈറനുമായ ബണ്ടി ബജാജിന്റെയും മകളാണ് മിഹിക. ജനിച്ചതും വളര്‍ന്നതുമെല്ലാം ഹൈദരാബാദിലാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടിയ മിഹിക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സിനൈനില്‍ നിന്നാണ്.

പഠനത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തിയ മിഹിക ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കുറിച്ച് ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. 2017 ല്‍ ഡ്യൂ ഡ്രോപ് സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തമായി കമ്പനി തുടങ്ങി. ഡിസൈനിങ് കഴിഞ്ഞാല്‍ കുതിരയോട്ടം പാചകം തുടങ്ങിയവയാണ് മിഹികയുടെ ഇഷ്ട വിനോദങ്ങള്‍. റാണയുടെ കുടുംബവുമായി മിഹികയുടെ കുടുംബം വര്‍ഷങ്ങളായി പരിചയമുണ്ട്. ഈ പരിചയമാണ് പ്രണയത്തിലെത്തിയത്.

 rana-duggupati

വിവാഹം വൈകാതെ തന്നെ ഉണ്ടാവുമെന്ന് റാണയുടെ പിതാവും സിനിമ നിര്‍മാതാവുമായ സുരേഷ് ദഗ്ഗുപതി പറയുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും ഞങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരു കാര്യമുണ്ടായിരിക്കുകയാണ്. ഞങ്ങളുടെ മുഴുവന്‍ കുടുംബവും സന്തോഷത്തിലാണ്. മക്കള്‍ രണ്ട് പേര്‍ക്കും ഒരുപാട് കാലമായി പരസ്പരം അറിയാവുന്നതാണ്.

അവരുടെ കാര്യത്തില്‍ ഞങ്ങളും സന്തുഷ്ടരാണ്. വൈകാതെ തന്നെ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതാണ്. സമയം ആവുമ്പോള്‍ അക്കാര്യം പറയുകയാണെന്നും സുരേഷ് പറയുന്നു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ഇരുവരും വിവാഹിതരാവുമെന്നാണ് റാണയുടെയും മിഹികയുടെയും അടുത്ത സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X