സീതയ്ക്ക് പിറന്നാൾ ആശംസയുമായി ലെഫ്റ്റനന്റ് റാം; ബോളിവുഡ് സുന്ദരിയുടെ പുതിയ ലുക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന് റാം ആവുമ്പോൾ സീതയാവാൻ ഉത്തരേന്ത്യൻ സുന്ദരി മൃണാൾ താക്കൂർ. ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രത്തിലെ നായികയെ അവരുടെ ജന്മദിനത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. അന്താല രാക്ഷസി ഫെയിം ഹനുരാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ സെവൻ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.

Dulquer Salmaan-Mrunal Thakur

ചിത്രത്തിലെ വിവിധ സീനുകള്‍ ചേര്‍ത്തിണക്കിയ വീഡിയോയിലൂടെ ദുൽഖർ സൽമാന് സിനിമയുടെ അണിയറപ്രവർത്തകർ പിറന്നാള്‍ ആശംസകള്‍ നേർന്നിരുന്നു. 'മഹാനടി' നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു 'മഹാനടി'.

കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ എത്രയും പെട്ടെന്ന് നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് ദുൽഖർ സൽമാന്റെ പിറന്നാൾ വീഡിയോ പുറത്ത് വിട്ടിരുന്നത്.

ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പി.എസ്. വിനോദ് ആണ് ഛായാ ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം ഗീതം നൽകുന്നു. വൈജയന്തി മൂവീസും, സ്വപ്ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. 1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X