For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രേക്കപ്പ് പഠിപ്പിച്ചത് പുതിയ പാഠം, പുതിയ പ്രണയം ചര്‍ച്ചയാകുമ്പോള്‍ നാഗചൈതന്യയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  |

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗ ചൈതന്യ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നുളള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് നടന്‍ വാര്‍ത്തകളില്‍ വീണ്ടും ചർച്ചയാവുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഗോസിപ്പ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ നാഗചൈതന്യയോ നടിയോ ഇവരുമായി ചേര്‍ന്നു നില്‍ക്കുന്ന വൃത്തങ്ങളോ തയ്യാറായിട്ടില്ല. ഇത് ആരാധകരില്‍ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്.

  Also Read: പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്‌നം ഇങ്ങനെയാവും...

  കേവലം ഗോസിപ്പ് വാര്‍ത്ത എന്നതിലപ്പുറം കൃത്യമായ തെളിവോടെയാണ് താരങ്ങളുടെ അടുപ്പത്തില്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അടുത്തിടെ നടന്റെ ഹൈദരാബാദിലുള്ള വസതിയില്‍ നടി സന്ദര്‍ശിച്ചിരുന്നു. കൂടാതെ ശോഭിതയുടെ സ്വകാര്യ പിറന്നാള്‍ പര്‍ട്ടിയില്‍ നാഗചൈതന്യയും എത്തിയിരുന്നു. ഇതൊക്കെയാണ് പ്രേക്ഷകരില്‍ സംശയം ഇരട്ടിപ്പിച്ചത്. ഈ അടുത്തിടെയാണ് ഇരുവരും പരിചയത്തിലായതെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  Also Read: ഒടുവില്‍ മൗനം വെടിയുന്നു? വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം സാമന്ത വെളിപ്പെടുത്തുന്നു

  ശോഭിത- നാഗചൈതന്യ പ്രണയകഥ തെന്നിന്ത്യന്‍ സിനിമ കോളങ്ങളില്‍ വലിയ ചര്‍ച്ചയാവുമ്പോള്‍ സേഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നടന്റെ ഒരു പഴയ അഭിമുഖമാണ്. പ്രണയ തകര്‍ച്ചയില്‍ നിന്ന് പുറത്ത് വരുന്നതിനെ കുറിച്ചാണ് പറയുന്നത്. ബ്രേക്കപ്പ് തങ്ങളെ പക്വതയുള്ളയാളായി മാറ്റും. അതില്‍ നിന്ന് പഠം ഉള്‍ക്കൊണ്ട് മുന്നോട്ട് സഞ്ചരിക്കണമെന്നും എന്നാല്‍ ജീവിത വിജയം ഉണ്ടാവുമെന്നാണ് നടന്‍ പറയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നതെന്നും നാഗചൈതന്യ പഴയ അഭിമുഖത്തില്‍ വ്യക്തമാക്കി.

  Also Read:അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

  2016 ല്‍ ടിവി നൗവിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' ഓരേ ബ്രേക്കപ്പും നമ്മളെ പക്വതയുള്ളവരാക്കും. അതില്‍ നിന്ന് നല്ലത് മാത്രം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക. നിങ്ങളുടെ വീഴ്ചകളില്‍ നിന്ന് പഠിക്കുകയാണെങ്കില്‍ ഉറപ്പായും ശരിയായ സ്ഥലത്ത് എത്തുമെന്ന് ഞാന്‍ കരുതുന്നു. ഒരു വ്യക്തി എന്ന നിലയില്‍ പ്രണയവും പ്രണയ തകര്‍ച്ചയും എന്റെ വ്യക്തിത്വത്തെ മാറ്റി. അതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. നടന്‍ അഭിമുഖത്തില്‍ പറയുന്നു,

  നടന്റെ പഴയ അഭിമുഖം സിനിമ കോളങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാവുകയാണ്.

  സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്ത തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. താരങ്ങള്‍ വീണ്ടും ഒന്നാവുമെന്നുള്ള പ്രതീക്ഷയില്‍ ആരാധകര്‍ ഇരിക്കവെയാണ് നടന്റെ പുതിയ പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്.

  നാഗചൈതന്യയുടെ പ്രണയത്തിലും സാമന്തയ്ക്ക് നേരെ വിമര്‍ശനം ഉയർന്നിട്ടുണ്ട്. നടന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ വേണ്ടിയുള്ള നടിയുടെ പിആര്‍ വര്‍ക്കാണ് പ്രണയകഥ എന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍. ഇതിന് നല്ല മറുപടിയും സാമന്ത കൊടുത്തിട്ടുണ്ട്. പോയി പണി നോക്കാണ് വിമര്‍ശകരോട് നടി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മറുപടി.

  സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പെണ്‍കുട്ടിയ്‌ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. എന്നാല്‍ അത് ഒരു ആണ്‍കുട്ടിയ്ക്ക് നേരെയാണെങ്കില്‍ അത് പെണ്‍കുട്ടിയുണ്ടാക്കിയത്. ഒന്ന് പക്വതയോടെ ചിന്തിക്കൂ... ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ...'; സാമന്ത ട്വിറ്റ് ചെയ്തു.

  2021 ഒക്ടോബറിലായിരുന്ന ഇരുവരും വിവാഹമോചിതരായത്. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചത്.

  2017ലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു കല്യാണം. കൃത്യം നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

  ഇരുവരും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. സിനിമയില്‍ സജീവമായിട്ടുണ്ട്. നടന്റെ പുതിയ ചിത്രം താങ്ക്യൂ റിലീസിനൊരുങ്ങുകയാണ്. സമാന്തയും തന്റെ ജോലികളുമായി ബന്ധപ്പെട്ട് തിരക്കിലാണ്.

  English summary
  Nag Chaithanya Opens Up About How He Moving On Break Up, Throwback Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X