ഇളയ മകനേക്കാൾ ധനികൻ ചൈതന്യ; അമ്മയുടെ സ്വാധീനമോ നാ​ഗാർജുന കൂടുതൽ സ്വത്ത് കൊടുത്തതോ?

നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ നാ​ഗ ചൈതന്യയുടെ കുടുംബമാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് നാ​ഗ ചൈതന്യ രണ്ടാമതൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അക്കിനേനി കു‌ടുംബത്തെ സംബന്ധിച്ച് വിവാഹ മോചനം പുതിയ കാര്യമല്ല. നാ​ഗ ചൈതന്യയു‌ടെ പിതാവ് നാ​ഗാർജുന രണ്ട് തവണ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ ലക്ഷ്മി ദ​ഗുബതിയിൽ പിറന്ന മകനാണ് നാ​ഗ ചെെതന്യ.

1984 ൽ വിവാഹിതരായ നാ​ഗാർജുനയും ലക്ഷ്മി ദ​ഗുബതിയും 1990 ൽ വേർപിരിഞ്ഞു. ഒരു വർഷത്തിനുള്ളിൽ നടൻ അമലയെ വിവാഹം ചെയ്തു. മുൻനിര നായിക നടിയായിരുന്ന അമല വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും ഇടവേളയെടുത്തു. അഖിൽ അക്കിനേനി എന്ന മകനും ദമ്പതികൾക്ക് പിറന്നു. അച്ഛന്റെ പാത പിന്തുടർന്ന് നാ​ഗാർജുനയുടെ രണ്ട് മക്കളും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു.

Naga Chaitanya  Akhil Akkineni

അതേസമയം സാമ്പത്തിക നില നോക്കിയാൽ അഖിൽ അക്കിനേനിയേക്കാൾ ധനികൻ നാ​ഗ ചൈതന്യയാണ്. 59 കോടി രൂപയുടെ ആസ്തി അഖിൽ അക്കിനേനിക്ക് മാത്രമായുണ്ട്. എന്നാൽ ഇതിലും 160 ശതമാനത്തോളം കൂടുതലാണ് നാ​ഗ ചൈതന്യയുടെ ആസ്മി. 154 കോടി രൂപ. പക്ഷെ നാ​ഗാർജുന കൂടുതൽ സ്വത്ത് മൂത്ത മകന് കൊടുത്ത് കൊണ്ടല്ല ഇത്രയും ആസ്തി.

നാ​ഗ ചൈതന്യയുടെ അമ്മ ലക്ഷ്മി ദ​ഗുബതിയുടെ കുടുംബം നാ​ഗാർജുനയുടെ കുടുംബത്തിന് ഒപ്പത്തിനൊപ്പം നിൽ‌ക്കുന്ന ധനികരാണ്. വർഷങ്ങളായി തെലുങ്ക് സിനിമാ നിർമാണ രം​ഗത്തും അഭിനയ രം​ഗത്തും പ്രബല സാന്നിധ്യമാണ് ദ​ഗുബതി കുടുംബം. മാത്രവുമല്ല കരിയറിൽ അഖിൽ അക്കിനേനിയേക്കാൾ സീനിയറാണ് നാ​ഗ ചൈതന്യ. ഇതും ആസ്തി കൂടാൻ കാരണമാണ്.

Naga Chaitanya  Akhil Akkineni

അതേസമയം കരിയറിൽ നാ​ഗാർജുനയെ പോലെ സൂപ്പർതാര പദവിയിലേക്ക് എത്താൻ നാ​ഗ ചൈതന്യക്കോ അഖിൽ അക്കിനേനിക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. സമാന്തയുമായുള്ള വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാ​ഗ ചൈതന്യ ശോഭിതയുമായി അടുക്കുന്നത്. എന്നാൽ ശോഭിതയാണ് സമാന്തയുടെ വിവാഹ ജീവിതം തകർത്തതെന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷെ ഈ വാദം തെറ്റാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

2017 ലായിരുന്നു സമാന്തയുടെയും നാ​ഗ ചൈതന്യയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇരുവരും ചില പ്രശ്നങ്ങളാൽ അകന്നു. വേർപിരിയാൻ കാരണമെന്തെന്ന് ഇരുവരും ഇതുവരെയും തുറന്ന് പറഞ്ഞിട്ടില്ല. വിവാഹ ജീവിതത്തിനായി തന്റെ 100 ശതമാനവും നൽകിയിരുന്നു. എന്നാൽ ബന്ധം മുന്നോട്ട് പോയില്ലെന്നാണ് സമാന്ത നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിവാഹ മോചനം മാനസികമായി നടിയെ ഏറെ ബാധിച്ചിരുന്നു. കരിയറിൽ നടി സജീവമാണ്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X