വേർപിരിയൽ ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല, തീരുമാനത്തിന് പിന്നിൽ; ശോഭിതയുടെ കാര്യത്തിൽ വിഷമമുണ്ട്: ചൈതന്യ

അടുത്ത കാലത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ താര വിവാ​ഹമായിരുന്നു നാ​ഗ ചൈതന്യയുടേത്. നടി ശോഭിത ധുലിപാല ചൈതന്യയുടെ ഭാര്യയായി കടന്ന് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ ആശംസകളേക്കാൾ കൂടുതൽ കുറ്റപ്പെടുത്തലുകളാണ് വന്നത്. നാ​ഗ ചൈതന്യയുടെ ആദ്യ വിവാഹവും വേർപിരിയലുമായിരുന്നു ഇതിന് കാരണം. നടി സമാന്തയാണ് നാ​ഗ ചൈതന്യയുടെ ആദ്യ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിഞ്ഞു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സമാന്ത ഇന്ന് കടന്ന് പോകുന്നത്.

മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയിലാണ് നടി. സമാന്തയുടെ വിവാഹമോചനത്തിന് കാരണം ശോഭിത ധുലിപാലയാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. കടുത്ത സൈബറാക്രണം ഇപ്പോഴും ശോഭിതയ്ക്ക് നേരെ നടക്കുന്നു. എന്നാൽ ഒരിക്കൽ പോലും ഇതിനെതിരെ പ്രതികരിക്കാൻ ശോഭിത തയ്യാറായില്ല. ഇപ്പോഴിതാ ശോഭിത നേരിടുന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ച് സംസാരിക്കുകയാണ് നാ​ഗ ചൈതന്യ. ആദ്യ വിവാഹ ബന്ധം തകർന്നതിന് കാരണം ശോഭിതയല്ലെന്ന് നാ​ഗ ചൈതന്യ പറയുന്നു.

Naga Chaitanya  Sobhita Dhulipala

എനിക്കവളുടെ കാര്യത്തിൽ വിഷമമുണ്ട്. ഈ പ്രശ്നത്തിൽ അവൾ ഉൾപ്പെട്ടിട്ടില്ല. ഞങ്ങൾ വളരെ ഓർ​ഗാനിക്കായാണ് പരിചയപ്പെട്ടത്. മനോഹരമായി. ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ് ചെയ്ത് സൗഹൃദം തുടങ്ങി. അവിടെ നിന്നും പതിയെ ഞങ്ങളുടെ ബന്ധം വളർന്നു. എന്റെ പഴയ കാലവുമായി അവൾക്കൊരു ബന്ധവുമില്ല. എനിക്കവളുടെ കാര്യത്തിൽ സങ്കടമുണ്ട്. അതേസമയം അവളോട് ഒരുപാട് നന്ദി പറയണം. പക്വതയോടെ ഇതെല്ലാം കൈകാര്യം ചെയ്തു. അവൾ എനിക്ക് യഥാർത്ഥ ഹീറോയാണ്. ഇത് അഭിമുഖീകരിക്കുക എളുപ്പമല്ലെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി.

സമാന്തയുമായി പിരിഞ്ഞതിനെക്കുറിച്ചും നാ​ഗ ചൈതന്യ സംസാരിച്ചു. വിവാഹബന്ധത്തിലുണ്ടായിരുന്നവരുടെ നല്ലതിന് വേണ്ടിയായിരുന്നു ആ തീരുമാനം. തീരുമാനം എന്തായിരുന്നെങ്കിലും അപ്പുറത്തുള്ളയാൾക്ക് ബഹുമാനം കൊടുത്ത് ഒരുപാട് ഈ ആലോചിച്ചെടുത്തതാണ്. എനിക്കിത് വളരെ സെൻസിറ്റീവായ വിഷയം ആണ്. ഞാൻ ഒരു തകർന്ന കുടുംബത്തിൽ നിന്ന് വരുന്നയാളാണ്. തകർന്ന കുടുംബത്തിലെ കുട്ടി.

Naga Chaitanya  Samantha  Sobhita

ആ അനുഭവം എന്താണെന്ന് എനിക്കറിയാം. ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് 1000 തവണ ഞാൻ ആലോചിക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ എനിക്കറിയാം. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു വേർപിരിയലെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. അങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ എല്ലാം സംഭവിക്കുന്നതിന് ഒരു കാരണമുണ്ടാകും.

നിങ്ങൾ സ്വയം കെട്ടിപ്പടുക്കുകയും പുരോ​ഗമിക്കുകയും ശരിയായ പാതയിൽ പോകുകയും ചെയ്യും. എനിക്കങ്ങനെയുണ്ടായി. വീണ്ടും പ്രണയം കണ്ടെത്തിയതിൽ സന്തോഷവാനാണെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. സമാന്തയും താനും ജീവിതത്തിൽ മുന്നോട്ട് നീങ്ങിയെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുൻ ബന്ധത്തെക്കുറിച്ച് സമാന്തയും സംസാരിച്ചിരുന്നു. മുൻ പങ്കാളികൾ ജീവിതത്തിൽ മുന്നോട്ട് നീങ്ങിയതിൽ തനിക്ക് അസൂയ ഇല്ലെന്നും ജീവിതത്തിൽ താനാെരുപാട് നേരിട്ടെന്നും സമാന്ത വ്യക്തമാക്കി.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X