Don't Miss!
- News
'ഒറ്റ തിരിഞ്ഞ് ആക്രമിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു', സ്വപ്നയ്ക്ക് എതിരായ ഹൈക്കോടതി വിധിയിൽ ജലീൽ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Finance
വിപണിയില്‍ തിരിച്ചടി; സെന്‍സെക്സില്‍ 652 പോയിന്റ് ഇടിവ്; നിഫ്റ്റി 17,800-ന് താഴെ
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
റോഡ് മുറിച്ച കടക്കവേ വനിതാ പൊലീസുകാരിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികൻ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ക
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
സാമന്തയുമായി പിരിഞ്ഞപ്പോൾ നാഗചൈതന്യയെ അലട്ടിയത് ഈ ഒരു കാര്യമായിരുന്നു, വെളിപ്പെടുത്തി നടൻ
തെന്നിന്ത്യൻ സിനിമ ലോകം ഏറെ വേദനയോടെ കേട്ട വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗ ചൈതന്യയുടേയും. ഏകദേശം 11 വർഷക്കാലത്തെ ബന്ധമായിരുന്നു താരങ്ങൾ 2021 ൽ അവസാനിപ്പിച്ചത്. നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ബന്ധം വേർപിരിയുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഇത് ഏറെ ഞെട്ടലോടെയായിരുന്നു പ്രേക്ഷകർ കേട്ടത് നേരത്തെ തന്നെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതൊന്നും സത്യമാകരുതെന്നായിരുന്നു പ്രേക്ഷകരുടെ പ്രാർത്ഥന.
കേരള സാരിയിൽ സിമ്പിൾ ലുക്കിൽ ഐശ്വര്യ,കസവ് മുണ്ട് ഉടുത്ത് സ്റ്റൈലായി അനൂപ്, വിവാഹ ചിത്രങ്ങൾ കാണാം...
സാമന്തയായിരുന്നു വിവാഹമോചനത്തെ കുറിച്ച് ആദ്യം സൂചന നൽകിയത് . തന്റെ പേരുനോടൊപ്പമുള്ള നാഗചൈതന്യയുടെ കുടുംബപേര് എടുത്തു മാറ്റുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്നാണ് നടി പേര് ആദ്യം ഒഴുവാക്കുന്നത്.സാമന്ത ഇൻസ്റ്റയിലാണ് കൂടുതൽ സജീവം. പേര് മാറ്റത്തിന് ശേഷം നടി പങ്കുവെച്ച പോസ്റ്റുകളെല്ലാം കൂട്ടി വയിക്കുമ്പോൾ കിട്ടുന്ന ഉത്തരം വിവാഹ മോചനമായിരുന്നു. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ സാമന്തയോ നാഗ ചൈതന്യയോ തയ്യാറായിരുന്നില്ല. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളോട് മൗനം പാലിക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് വേർപിരിയുന്ന കാര്യം താരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തുന്നത്.
ഡിവോഴ്സ് ചെയ്യുമെന്ന് സാമന്ത വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിരുന്നു, അറം പറ്റിയ വാക്കുകൾ വൈറൽ ആകുന്നു

സാമന്തയുടെ പോസ്റ്റുകളാണ് ഇവർ തമ്മിലുള്ള പ്രശ്നത്തെ കുറിച്ചുളള സൂചന നൽകിയത്. എന്നാൽ നാഗ ചൈതന്യ മൗനം പാലിക്കുകയായിരുന്നു. നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയായപ്പോഴും നടൻ മൗനം വെടിഞ്ഞിരുന്നില്ല. വിവാഹമോചനത്തിന് ശേഷവും ചായി നിശബ്ദത തുടരുകയായിരുന്നു. പല തരത്തിലുള്ള വിവാദങ്ങളും വിമർശനങ്ങളും താരവിവാഹമോചനത്തിന് പിന്നാലെ വന്നിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ പ്രതികരിച്ച് സാമന്ത രംഗത്ത് എത്തിയിരുന്നു എന്നാൽ അപ്പോഴും ചായി മൗനം പാലിക്കുകയായിരുന്നു.

ഈ അടുത്ത കാലത്താണ് വിവാഹമോചനത്തെ കുറിച്ചും മറ്റും നാഗചൈതന്യ മനസ് തുറന്നത്. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. രണ്ട് പേരും ചേർന്നെടുത്ത തീരുമാനമായിരുന്നു എന്നാണ് ഡിവോഴ്സിനെ കുറിച്ച് നടൻ പറഞ്ഞത്. സാമന്തയ്ക്ക് ഏറെ ബഹുമാനം നൽകി കൊണ്ട് വളരെ പക്വതയോടെയായിരുന്നു വേർപിരിയലിനെ കുറിച്ച് സംസാരിച്ചത്. ''രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേർപിരിയാൻ തീരുമാനിച്ചത്. സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നുമായിരുന്നു'' നാഗചൈതന്യ പറഞ്ഞത് . ഇതിന് സമാനമായിട്ടായിരുന്നു സാമന്തയെ വേർപിരിയലിനെ കുറിച്ച് പറഞ്ഞത്.

സിനിമയെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന ആളാണ് നാഗചൈതന്യ. അതുകൊണ്ട് തന്നെ വിവാഹമോചനത്തിന് ശേഷം ഏറ്റവും കൂടുതൽ ആശങ്കപ്പെട്ടതും ആ ഒരു കാര്യത്തിലായിരുന്നു എന്നും നടൻ പറയുന്നു. ബോളിവുഡ് ബബിൾസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പഞ്ഞത്. തന്നെ കുറിച്ച് എന്ത് പറഞ്ഞാലും കുഴപ്പമില്ല. എന്നാൽ കുടുംബത്തെ കുറിച്ച് എഴുതുന്നത് വിഷമം ആണ്. അത് തന്നെ അലട്ടിയിരുന്നുവെന്നും നാഗചൈതന്യ പറഞ്ഞു.

നടന്റെ വാക്കുകൾ ഇങ്ങനെ...''വിവാഹമോചനത്തിന് ശേഷം തന്നെ അലട്ടയിരുന്നത് കുടുംബത്തെ കുറിച്ച് എന്തെങ്കിലും എഴുതുമോ എന്നതായിരുന്നു. അത് മാത്രമായിരുന്നു തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നെ കുറിച്ച് എന്ത് എഴുതിയാലും തനിക്ക് കുഴപ്പമില്ല. താൻ എപ്പോഴും വിചാരിക്കും ഫലമുള്ള മരത്തിൽ മാത്രമേ കല്ല് എറിയുകയുളളൂവെന്ന്. പഴങ്ങൾ ഇല്ലെങ്കിൽ, അവർ കല്ലെറിയില്ല, അല്ലേ?" എന്നും നടൻ ചോദിക്കുന്നു. കുടുംബം ഉൾപ്പെട്ടില്ലെങ്കിലും വലിയ കാര്യമൊന്നുമില്ലെന്നും നടൻ പറയുന്നു.

11 വർഷത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് താരങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. അത്രവേഗം സാധിക്കുന്ന ഒന്നല്ല. ഈ പ്രതിസന്ധിയെ തരണം ചെയ്തതിനെ കുറിച്ചും നടനോട് ചോദിക്കുന്നുണ്ട്. തന്റെ പ്രയാസകരമായ സമയത്ത് കുടുംബം ഒപ്പം നിന്നുവെന്നാണ് നടൻ പറയുന്നത്. രണ്ട് പേരും ചേർന്നെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. ബുദ്ധിമുട്ട് ഘട്ടത്തിൽ എന്റെ കുടുംബം ഒന്നടങ്കം എന്നോടൊപ്പം നിന്നു. ഞങ്ങൾ രണ്ടുപേരുടെയും താൽപ്പര്യങ്ങൾ മുൻനിർത്തി എടുത്ത തീരുമാനമായിരുന്നു അത്. അവൾ സന്തോഷവതിയാണ്. എനിക്കും സന്തോഷമുണ്ട്. ഞങ്ങൾ രണ്ടുപേരും പ്രൊഫഷണലിലും നന്നായി പ്രവർത്തിക്കുന്നുവെന്നും നാഗ ചൈതന്യ പറഞ്ഞു
-
ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്ന രാജ് പറഞ്ഞത്
-
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
-
ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ