For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാഗചൈതന്യയുടെ കുടുംബത്തിലേയ്ക്ക് സ്വാഗതം; ശോഭിത ധൂലിപാലയുടെ ചിത്രം വൈറലാവുന്നു...

  |

  നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയകഥ സിനിമ കോളങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ചയാവുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് താരങ്ങളുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. നിരവധി കഥകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാന്‍ നാഗചൈതന്യയോ ശോഭിത ധൂലിപാലയോ തയ്യാറായിട്ടില്ല. നാഗചൈതന്യയെ പോലെ മീഡിയയല്‍ നിന്ന് അകലം പാലിച്ച് കഴിയുന്നയാളാണ് ശോഭിതയും. സമൂഹമാധ്യമങ്ങളില്‍ അത്രയധികം സജീവവുമല്ല നടി. സാധാരണ സെലിബ്രിറ്റികളെ പോലെ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങളൊന്നും നടി പങ്കുവെയ്ക്കാറില്ല.

  sobitha

  ഇപ്പോഴിത ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടിയുടെ ഏറ്റവും പുതിയ ചിത്രമാണ്. ഗോസിപ്പ് കോളങ്ങളില്‍ പ്രണയ വാര്‍ത്ത ഇടംപിടിക്കുമ്പോഴാണ് പുതിയ ചിത്രവുമായി നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിലും സിനിമകോളങ്ങളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. അടിക്കുറിപ്പ് പോലും പങ്കുവെയ്ക്കാതെ കേവലം ചിത്രം മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാഗചൈതന്യയുമായുളള പ്രണയത്തെ കുറിച്ച് നിരവധി കമന്റുകള്‍ ചിത്രത്തിന് ചുവടെയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ ആരാധകർ നടിയെ നാഗചൈതന്യയുടെ കുടുംബത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുമുണ്ട്.

  Also Read: ബ്രേക്കപ്പ് പഠിപ്പിച്ചത് പുതിയ പാഠം, പുതിയ പ്രണയം ചര്‍ച്ചയാകുമ്പോള്‍ നാഗചൈതന്യയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

  കേവലം ഗോസിപ്പ് വാര്‍ത്ത എന്നതിലപ്പുറം കൃത്യമായ തെളിവോടെയാണ് താരങ്ങളുടെ അടുപ്പത്തെ കുറിച്ച് പ്രേക്ഷകര്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. അടുത്തിടെ നടന്റെ ഹൈദരാബാദിലുള്ള പുതിയ വസതിയില്‍ ശോഭിത സന്ദര്‍ശിച്ചിരുന്നു. കൂടാതെ നടിയുടെ സ്വകാര്യ പര്‍ട്ടിയിലും നാഗചൈതന്യ പങ്കെടുത്തിരുന്നു. ഇതൊക്കെയാണ് പ്രേക്ഷകരില്‍ സംശയം സൃഷ്ടിച്ചത്. കൂടാതെ താരങ്ങളുടെ നിശബ്ദതയും സംശയം ഇരട്ടിപ്പിക്കുന്നുണ്ട്. ഈ അടുത്തിടെയാണ് ഇരുവരും പരിചയത്തിലായതെന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  Also Read: ഒടുവില്‍ മൗനം വെടിയുന്നു? വിവാഹമോചനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം സാമന്ത വെളിപ്പെടുത്തുന്നു

  നാഗചൈതന്യ- ശോഭിത പ്രണയത്തിലും സാമന്തയ്ക്ക് നേരെ വിമര്‍ശനം ഉയരുന്നുണ്ട് . നടന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ വേണ്ടിയുള്ള നടിയുടെ പിആര്‍ വര്‍ക്കാണ് പ്രണയകഥ എന്നാണ് ഒരു വിഭാഗം പേരുടെ കണ്ടെത്തല്‍. ഇതിന് മറുപടിയുമായി സാമന്ത എത്തിയിട്ടുണ്ട്. പോയി പണി നോക്കാണ് വിമര്‍ശകരോട് നടി പറഞ്ഞത്.

  Also Read:പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്‌നം ഇങ്ങനെയാവും...

  സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പെണ്‍കുട്ടിയ്‌ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. എന്നാല്‍ അത് ഒരു ആണ്‍കുട്ടിയ്ക്ക് നേരെയാണെങ്കില്‍ അത് പെണ്‍കുട്ടിയുണ്ടാക്കിയത്. ഒന്ന് പക്വതയോടെ ചിന്തിക്കൂ... ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ...'; സാമന്ത ട്വിറ്റ് ചെയ്തു.

  സാമന്തയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗചൈതന്യ വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. നടനും സോഷ്യല്‍ മീഡിയയില്‍ നിന്ന് അകലം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ്. ഈ അടുത്തയിടെ തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സാമന്തയുമായുള്ള വിവാഹമോചനത്തെ കുറിച്ച് നടന്‍ പറഞ്ഞത്. ഡിവോഴ്‌സ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമായിരുന്നു നടന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

  2021 ഒക്ടോബറിലായിരുന്ന ഇരുവരും വിവാഹമോചിതരായത്. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. 2017ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. കൃത്യം നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ഇരുവരും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്.നടന്റെ പുതിയ ചിത്രം താങ്ക്യൂ റിലീസിനൊരുങ്ങുകയാണ്. സമാന്തയും തന്റെ ജോലിയില്‍ തിരക്കിലാണ്. നിരവധി ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

  English summary
  Naga Chaitanya, Rumour Girl Friend Sobhita Dhulipala's Latest Pic Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X