മുന്‍ഭര്‍ത്താവിന്റെ ബന്ധുക്കളും പിന്തുണച്ചു, സാമന്തയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി താരങ്ങള്‍

വിവാഹമോചനത്തിന് ശേഷമുള്ള നടി സാമന്ത രുത് പ്രഭുവിന്റെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ കാര്യമായ ഹേറ്റേഴ്‌സ് ഒന്നുമില്ലാത്ത നടിയാണ് സാമന്ത. എന്നാല്‍ നാഗ ചൈതന്യയുമായി വേര്‍പിരിഞ്ഞത് നടിയുടെ കരിയറിലും ജീവിതത്തിലും ഒരു കരിനിഴല്‍ വീഴ്ത്തി. പല വിധത്തിലുള്ള ആരോപണങ്ങളായിരുന്നു സാമന്തയെ തേടി എത്തിയത്.

ഇതില്‍ നിന്നെല്ലാം മുക്തമായി സിനിമാലോകത്ത് തരംഗം സൃഷ്ടിക്കുകയാണ് നടിയിപ്പോള്‍. ഐറ്റം ഡാന്‍സിന് പിന്നാലെ മൊത്തത്തില്‍ ഗ്ലാമറസ് ആവാനാണ് നടി തീരുമാനിച്ചതെന്ന് പുതിയ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. അതേ സമയം നാഗയുടെ കുടുംബാംഗങ്ങള്‍ക്കും സാമന്തയുമായി വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നാഗയുടെ ബന്ധു പിന്തുണ അറിയിച്ച് എത്തിയത് ശ്രദ്ധേയമായി.

ഡീപ് നെക്ക് ലൈന്‍ ഗൗണില്‍ അതീവ സുന്ദരിയായി നടി തിളങ്ങി

മുംബൈയിലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ പങ്കെടുക്കാനാണ് ലേശം ഗ്ലാമറസായി സാമന്ത എത്തിയത്. ഡീപ് നെക്ക് ലൈന്‍ ഗൗണില്‍ അതീവ സുന്ദരിയായി നടി തിളങ്ങി. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് താഴെ വിമര്‍ശനങ്ങളുമായി ചിലര്‍ എത്തിയെങ്കിലും പിന്തുണച്ച് കൊണ്ടാണ് നാഗ ചൈതന്യയുടെ കസിനും നടന്‍ വെങ്കിടേഷിന്റെ മകളുമായ ആശ്രിത ദഗ്ഗുപതി എത്തിയത്.

വിവാഹമോചനത്തോട് അനുബന്ധിച്ചാണ് സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ ലഭിച്ച് തുടങ്ങിയത്

രശ്മിക മന്ദാന, സംയുക്ത ഹെഡ്‌ഹെ, റാഷി ഖന്ന, ആശ്രിത ദഗ്ഗുപതി, റുഹാനി ശര്‍മ്മ എന്നിങ്ങനെ പുതിയ ലുക്കിലുള്ള സാമന്തയുടെ ചിത്രത്തിന് താഴെ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും കമന്റിട്ടിരുന്നു. എല്ലാവരും നടിയോടുള്ള സ്‌നേഹം പങ്കുവെച്ച് എത്തിയതോടെ വിമര്‍ശനങ്ങളെല്ലാം ഒരു സൈഡിലേക്ക് മാറി. വിവാഹമോചനത്തോട് അനുബന്ധിച്ചാണ് സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ ലഭിച്ച് തുടങ്ങിയത്.

 ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയിലൊട്ടാകെ കോളിളക്കം സൃഷ്ടിച്ചു

സിനിമയുമായി മുന്നോട്ട് പോയത് കൊണ്ടാണ് കുടുംബബന്ധം തകര്‍ന്നതെന്നും താരങ്ങളുടെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ചുമൊക്കെ ആരോപണങ്ങള്‍ വന്നു. പലരുടെയും കുറ്റപ്പെടുത്തലുകള്‍ ആദ്യം നടിയെ തളര്‍ത്തിയെങ്കിലും പിന്നീട് ശക്തമായൊരു തിരിച്ച് വരവാണ് നടത്തിയത്. നിലവില്‍ പുഷ്പ സിനിമയിലെ ഐറ്റം ഡാന്‍സിലൂടെ തെന്നിന്ത്യയിലൊട്ടാകെ കോളിളക്കം സൃഷ്ടിക്കാന്‍ സാമന്തയ്ക്ക് സാധിച്ചു. ഇതിലൂടെ പ്രതിഫലവും വര്‍ധിപ്പിച്ചിരിക്കുകയാണ്.

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X