മുന്‍ഭാര്യയുമായിട്ടുള്ള കഥയാണ് വരുന്നത്! ഒരു പരിധിക്കപ്പുറം ഇതൊന്നും ബാധിച്ചിട്ടില്ലെന്ന് നടന്‍ നാഗ ചൈതന്യ
തെലുങ്കിലെ സൂപ്പര്‍ താരമായ നാഗ ചൈതന്യ അക്കിനേനിയുടെ വെബ് സീരിസ് റിലീസിനെത്തുകയാണ്. ധൂത എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ ഒരു പത്രപ്രവര്‍ത്തകനായിട്ടാണ് നാഗ അഭിനയിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍, തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തന്നെ അലോസരപ്പെടുത്തുന്നില്ലെന്ന് പറയുകയാണ് താരം.
മുന്‍ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവുമായുള്ള വേര്‍പിരിയല്‍ മുതല്‍, തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ താന്‍ കണ്ടിരുന്നു. ഇത്തരത്തില്‍ മാധ്യമങ്ങളുടെ നിരന്തരമായ ഊഹാപോഹങ്ങള്‍ 'ഒരു പരിധിക്കപ്പുറം' തന്നെ അലട്ടുന്നില്ലെന്നും താരം പറഞ്ഞു.

വ്യക്തി ജീവിതത്തിലേക്കും നുഴഞ്ഞു കയറുന്ന മാധ്യമ റിപ്പോര്‍ട്ടിങ്ങിനെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് ഇന്ത്യന്‍ എക്‌സ്പ്രസിനോട് മറുപടി പറയുകയായിരുന്നു താരം. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കാള്‍ കലാ ജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് ഇതിന് മറുപടിയായി പറയാനുള്ളതെന്നാണ് നടന്‍ പറയുന്നത്.
'ഒരു പരിധി വരെ ഞാന്‍ ഇതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നില്ല. ഞാനുമായി വളരെ അടുത്ത് നില്‍ക്കുന്ന ആളുകള്‍ക്ക് സത്യം മനസ്സിലാകും. അതിന് പുറമേ, എന്റെ വ്യക്തിജീവിതത്തില്‍ സംഭവിക്കുന്നതിനേക്കാള്‍ ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതുകൊണ്ട് തന്നെ എന്റെ കലാജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. സിനിമകള്‍ സംസാരിക്കട്ടെ. ദിവസാവസാനം, എന്റെ സിനിമകള്‍ മികച്ചതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമാണെങ്കില്‍, അതിലൂടെ അവരെന്നെ ഓര്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്', നടന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ദശാബ്ദത്തിലേറെയായി സിനിമയില്‍ സജീവമായിട്ടുള്ള നാഗ ചൈതന്യയുടെ സീരിസ് ഒിടിടി യിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഒരു അമാനുഷിക സസ്പെന്‍സ് ത്രില്ലറായി കണക്കാക്കപ്പെടുന്ന ധൂത എന്ന സീരിസിന് എട്ട് എപ്പിസോഡുകളാണുള്ളത്. പാര്‍വതി തിരുവോത്ത്, പ്രിയ ഭവാനി ശങ്കര്‍, പ്രാചി ദേശായി എന്നിവരാണ് സീരിസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍.

കഴിഞ്ഞ കുറച്ച് കാലങ്ങളായി നാഗ ചൈതന്യയുടെ വിവാഹമോചനത്തെ കുറിച്ചുള്ള കഥകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലാണ് നടി സാമന്തയുമായിട്ടുള്ള നാഗയുടെ വിവാഹം. എന്നാല്‍ താരങ്ങള്‍ക്കിടയിലെ പല പ്രശ്‌നങ്ങളും കാരണം ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാതെ വരികയായിരുന്നു.
നാലാം വിവാഹവാര്‍ഷികത്തിന് തൊട്ട് മുന്‍പായിട്ടാണ് താരങ്ങള്‍ വേര്‍പിരിയുകയാണെന്ന് വെളിപ്പെടുത്തുന്നത്. ഇതിന്റെ കാരണമെന്താണെന്ന് താരങ്ങള്‍ പറഞ്ഞില്ലെങ്കിലും പലതരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നു. സാമന്തയാണ് കാരണമെന്ന തരത്തിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. പിന്നാലെ നാഗ ചൈതന്യയുടെ മറ്റ് ചില പ്രണയബന്ധങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായി. എന്നാല്‍ പരസ്പരം കുറ്റപ്പെടുത്താന്‍ താരങ്ങള്‍ ശ്രമിച്ചില്ല.
സിനിമയും മറ്റ് തിരക്കുകളുമായി ഇരുവരും കരിയറിലേക്ക് മാത്രം ഫോക്കസ് ചെയ്യുകയായിരുന്നു. ഇടയ്ക്ക് സാമന്തയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ നാഗ ചൈതന്യയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടിയുടെ രോഗാവസ്ഥ മനസിലാക്കിയത് കൊണ്ടാവും നാഗ ബന്ധം അവസാനിപ്പിച്ചതെന്ന് വരെ കഥകള്‍ വന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് പുതിയ അഭിമുഖങ്ങളിലൂടെ നടന്‍ പറയുന്നത്.


Click it and Unblock the Notifications











