ആറ് മാസം ജോലിയില്ലാത്തപ്പോള്‍ വന്നതാണ്! താടിയും മുടിയും വളര്‍ന്നതിന്റെ കാരണം പറഞ്ഞ് നടന്‍ നാഗ ചൈതന്യ

തെലുങ്കിലെ സൂപ്പര്‍നടനും താരപുത്രനുമായ നാഗ ചൈതന്യയുടെ വിശേഷങ്ങള്‍ കേരളത്തിലും തരംഗമാവാറുണ്ട്. നടി സാമന്ത രുത്പ്രഭുവുമായിട്ടുള്ള ചൈതന്യയുടെ വിവാഹവും വിവാഹമോചനവുമൊക്കെയാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. അടുത്ത കാലത്തായി താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തി വേറിട്ടൊരു ഗെറ്റപ്പിലാണ് ചൈതന്യയെ ഏവരും കണ്ടത്.

ഭാര്യ പോയതിന് ശേഷമുള്ള മാറ്റമാണോ, എന്ത് പറ്റി ഇങ്ങനൊരു ലുക്ക് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ താരത്തിന് വന്നിരുന്നു. എന്നാല്‍ വീണ്ടും തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷത്തെ കുറിച്ച് പങ്കുവെച്ചാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താനും യൂട്യൂബ് ചാനല്‍ ആരംഭിക്കുകയാണെന്ന കാര്യം നാഗ പുറംലോകത്തോട് പറഞ്ഞത്.

naga-chaitanya

തന്റെ ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും ഈ ചാനലിലൂടെ പങ്കുവെക്കുമെന്നും താരം പറഞ്ഞു. അങ്ങനെ ആദ്യമായി പുറത്ത് വന്ന വീഡിയോയിലാണ് ആരാധകരടക്കം കേള്‍ക്കാന്‍ കാത്തിരുന്ന ചില കാര്യങ്ങളും നടന്‍ പങ്കുവെച്ചത്. അതിലൊന്ന് താന്‍ താടിയും മുടിയും നീട്ടി വളര്‍ത്തിയതിന്റെ കാരണമായിരുന്നു.

'എന്റെ സ്വന്തം യൂട്യൂബ് ചാനലാണ്. എല്ലാവരും അതൊന്ന് നോക്കണം. മാത്രമല്ല വളരെ എക്‌സ്‌ക്ല്യൂസിവായിട്ടുള്ള കണ്ടന്റുകള്‍ വൈകാതെ വരുന്നുണ്ട്. അതിന് വേണ്ടി എല്ലാവരും കാത്തിരിക്കു. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുമെന്ന് കരുതുന്നു', എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ നാഗ ചൈതന്യ പറഞ്ഞത്.

തന്റെ ഷൂട്ടിങ്ങ് ദിവസങ്ങളില്‍ എങ്ങനെ തയ്യാറാവുന്നു എന്നതാണ് ആദ്യം പങ്കുവെച്ച വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടും കാക്കി പാന്റും ധരിച്ച് ഒരുങ്ങുന്നതാണ് വീഡിയോയിലുള്ളത്. ശേഷം ക്യാമറമാനാണ് താരത്തിനോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നത്.

നിങ്ങള്‍ താടിയും മുടിയും വളര്‍ത്തിയത് എന്തിനാണ്? അതിന്റെ കാരണം ഞങ്ങളോട് പറയാമോ? എന്നതായിരുന്നു ആദ്യത്തെ ചോദ്യം. 'കഴിഞ്ഞ ആറ് മാസമായി എനിക്ക് യാതൊരു പണിയുമില്ലാതെ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു. അതുകൊണ്ടാണ് താടിയും മുടിയും നീട്ടിയതെന്നാണ്', തമാശരൂപേണ നടന്‍ റഞ്ഞത്.

naga-chaitanya

എന്നാല്‍ ചന്ദു മൊന്ദേതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അഭിനയിക്കുകയാണ്. എന്‍സി 23 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി വേണ്ടിയാണ് പുതിയൊരു ലുക്കിലേക്ക് മാറിയത്. ഈ സിനിമയുടെ ഫസ്റ്റ് ലുക്കിന്റെ ഫോട്ടോഷൂട്ടാണ് നടക്കുന്നത്. അക്കാര്യത്തില്‍ ഞാന്‍ വളരെ ആകാംഷയിലാണെന്നും താരം സൂചിപ്പിച്ചു.

നാഗ ചൈതന്യയുടെ വരാന്‍ പോകുന്ന ദൂത്ത എന്ന വെബ് സീരിസിനെ കുറിച്ചും താരം സംസാരിച്ചിരുന്നു. ഈ സിനിമയും കഥാപാത്രവും എന്താണെന്ന് ഒക്കെ അറിയാന്‍ അധികം സമയം വേണ്ടെന്നും ചിത്രം വൈകാതെ നിങ്ങളിലേക്ക് എത്തുമെന്നും നടന്‍ പറയുന്നു. പിന്നെ ആരാണ് ദൂത്ത എന്നത് വ്യക്തമായി പറയാന്‍ എനിക്കും അറിയില്ല. അതൊക്കെ അറിയണമെങ്കില്‍ സംവിധായകനോടും ആമസോണ്‍ പ്രൈമിനോടും ചോദിച്ചാല്‍ മതിയെന്നും നാഗ കൂട്ടിച്ചേര്‍ത്തു.

ഇനി വൈകാതെ വീണ്ടും കാണമെന്ന് പറഞ്ഞാണ് നാഗ ചൈതന്യ വീഡിയോ അവസാനിപ്പിക്കുന്നത്. മറ്റൊരു വീഡിയോയുമായി നടന്‍ ഉടനെ വന്നേക്കുമെന്നാണ് കരുതുന്നത്. എന്തായാലും നാഗയുടെ ആരാധകര്‍ സിനിമാ വിശേഷങ്ങളെക്കാളും നടന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ അറിയാനാണ് കാത്തിരിക്കുന്നത്.

നടി സാമന്തയുമായി വേര്‍പിരിഞ്ഞതും വിവാഹജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റിയും നടന്‍ യൂട്യൂബിലൂടെ സംസാരിക്കുമോ എന്നറിയാനാണഅ ഏവരുടെയും കാത്തിരിപ്പ്. എന്നാല്‍ അങ്ങനൊരു വിഷയം നടന്‍ സംസാരിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. മുന്‍ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം നടന്‍ പിന്മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X