അവളെക്കുറിച്ച് മിണ്ടരുത്; വായടപ്പിച്ച് പുതിയ പ്രിയതമയ്ക്കൊപ്പം നാഗ ചൈതന്യ; ഈഗോയോയെന്ന് ആരാധകർ
അടുത്ത കാലത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹ നിശ്ചയമാണ് നാഗ ചെെതന്യയുടേതും ശോഭിത ധുലിപാലയുടേയും. ഇരുവരും പ്രണയത്തിലാണെന്ന് കഴിഞ്ഞ കുറച്ച് കാലമായി ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ നാഗ ചൈതന്യയോ ശോഭിതയോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ പുറത്ത് വന്നപ്പോൾ പലർക്കും അത്ഭുതമായി. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം.
നാഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. 2021 ലാണ് നാഗ ചൈതന്യയും മുൻ ഭാര്യ നടി സമാന്തയും വേർപിരിഞ്ഞത്. ഓൺസ്ക്രീനിലും ഓഫ് സ്ക്രീനിലും ആഘോഷിക്കപ്പെട്ട താര ജോഡിയായിരുന്നു ഇരുവരും. വേർപിരിയൽ സിനിമാ ലോകത്ത് വലിയ ചർച്ചയായി. റിപ്പോർട്ടുകൾ പ്രകാരം സമാന്തയുമായി പിരിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ നാഗ ചൈതന്യ ശോഭിതയുമായി അടുത്തിട്ടുണ്ട്.

ഇപ്പോഴിതാ ആദ്യമായി ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നാഗ ചൈതന്യ. എന്നാൽ ഫോട്ടോ പോസ്റ്റ് ചെയ്ത് 20 മിനുട്ടിനുള്ളിൽ നടൻ കമന്റ് ബോക്സ് ഓഫ് ചെയ്തു. മോശം കമന്റുകൾ കാരണമാണ് കമന്റ് ബോക്സ് ഓഫ് ചെയ്തത്. ഇവരുടെ വിവാഹ നിശ്ചയത്തിന്റെ വാർത്ത പുറത്ത് വന്നപ്പോൾ തന്നെ സമാന്ത ആരാധകർ നാഗ ചൈതന്യക്കും ശോഭിതയ്ക്കും നേരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ശോഭിതയാണ് സമാന്തയുടെ വിവാഹ ജീവിതം തകർത്തതെന്ന് വരെ ആരോപണം വന്നു. ശോഭിതയ്ക്ക് നേരെ ഇപ്പോഴും വ്യാപക അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് നാഗ ചൈതന്യ ഇപ്പോൾ ഇങ്ങനെയാെരു ഫോട്ടോ പങ്കുവെച്ചതെന്ന ചോദ്യം ആരാധകർക്കുണ്ട്.

വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പോലും നാഗ ചൈതന്യ ഇതുവരെ പങ്കുവെച്ചിരുന്നില്ല. മുൻഭാര്യ സമാന്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്താ പ്രാധാന്യം നേടുന്നുണ്ട്. സമാന്തയുടെ സിതാഡെൽ എന്ന സീരീസ് നവംബർ ഏഴിന് റിലീസ് ചെയ്യും. ഇതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി.
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സമാന്തയുടെ വെെറൽ വീഡിയോകളും വാക്കുകളുമാണ്. വിവാഹ മോചനം, പിന്നീട് വന്ന മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ എന്നീ വിഷമഘട്ടങ്ങളെയെല്ലാം തരണം ചെയ്ത സമാന്തയെ ആരാധകർ ഒന്നടങ്കം പുകഴ്ത്തുന്നു. വിവാഹ മോചനം മാനസികമായി തകർത്തിരുന്നെങ്കിലും ഇന്ന് നടി സന്തോഷവതിയാണ്.
സമാന്തയ്ക്ക് ലഭിക്കുന്ന ഹൈപ്പിനിടെയാണ് നാഗ ചൈതന്യ ശോഭിതയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. നടന്റെ ഈഗോയാണോ ഇതിന് കാരണമെന്നും ആരാധകർ ചോദിക്കുന്നു. സമാന്തയുടെ താരമൂല്യമാണ് നാഗ ചൈതന്യയുമായുള്ള വിവാഹ ജീവിതത്തിൽ പ്രശ്നമായതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
വിവാഹ ശേഷം സമാന്തയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായത്. ഫാമിലി മാൻ എന്ന സീരീസ് നടിയുടെ ജനപ്രീതി ബോളിവുഡ് വരെയെത്തിച്ചു. ഇതിനിടെയാണ് വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടായത്. ഒപ്പുവെച്ച സിനിമകൾ പൂർത്തിയാക്കി ഇടവേളയെടുക്കാൻ നടി തീരുമാനിച്ചതാണ്. അപ്പോഴേക്കും ഇവർ തമ്മിലുള്ള പ്രശ്നം രൂക്ഷമായി. വിവാഹമോചനം നാഗചൈതന്യയെ മാനസികമായി ബാധിച്ചിരുന്നു എന്ന് നടന്റെ പിതാവ് നാഗാർജുന അടുത്തിടെ പറഞ്ഞിരുന്നു.


Click it and Unblock the Notifications