For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അത് മായ്ക്കുന്നില്ല'; കൈയിലെ ടാറ്റൂ കാണിച്ച് നാ​ഗചൈതന്യ; സമാന്തയെ മറന്നില്ലേയെന്ന് ആരാധകർ

  |

  തെന്നിന്ത്യയിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. 2017 ൽ വിവാഹിതരായ ഇരുവരും 2021 ഓടെ വേർപിരിഞ്ഞു. തെലുങ്ക് സിനിമയിലെ പ്രിയപ്പെട്ട താരജോഡികളായിരുന്ന ഇവരുടെയും വേർപിരിയൽ ആരാധകരെ ഒന്നടങ്കം വേദനിപ്പിച്ചിരുന്നു. ബന്ധം വേർപെടുത്തിയ രണ്ട് പേരും രണ്ട് വഴിക്ക് തിരിഞ്ഞു.

  കരിയറിന്റെ തിരക്കുകളിലാണിപ്പോൾ നാ​ഗചൈതന്യയും സമാന്തയും. നടന്റെ ഏറ്റവും പുതിയ സിനിമയായ ലാൽ സിം​ഗ് ഛദ്ദ റിലീസിന് ഒരുങ്ങുകയാണ്. ആമിർ ഖാൻ ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം തന്നെയാണ് നടനുമുള്ളത്. നാ​ഗചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമ കൂടിയാണിത്.

  മറുവശത്ത് സമാന്തയ്ക്ക് കൈ നിറയെ സിനിമകളാണ്. ശാകുന്തളം, യശോദ, ഖുശി എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ. ബോളിവുഡ് അരങ്ങേറ്റത്തിനും നടി തയ്യാറെടുക്കുകയാണ്.

  Also Read: എന്റെ എല്ലാ കൂട്ടകാരികളുമായി എന്റെ സഹോദരന്മാര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് സോനം!

  ഇപ്പോൾ ലാൽ സിം​ഗ് ഛദ്ദയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നാ​ഗചൈതന്യ. ഇതിന്റെ ഭാ​ഗമായി ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

  തന്നെ അനുകരിക്കുന്ന ഒരുപാട് ആരാധകരുണ്ടെന്നും തന്റെ ശരീരത്തിലെ ടാറ്റൂ പോലും അവർ അതേപടി സ്വന്തം ശരീരത്തിലും ചെയ്യുകയാണെന്നും നടൻ പറഞ്ഞു. തന്റെ കൈയിലിലെ ടാറ്റൂ അഭിമുഖത്തിൽ നടൻ കാണിക്കുകയും ചെയ്തു. സമാന്തയെ വിവാഹം കഴിച്ച ദിനമായിരുന്നു നടൻ‌ കൈയിൽ പച്ച കുത്തിയത്. ആരാധകർ ഇതേ ടാറ്റു തങ്ങളുടെ ശരീരത്തിലും കുത്തുകയാണെന്നും നാ​ഗചൈതന്യ പറയുന്നു.

  Also Read: കുഞ്ഞിന്റെ കാതുകുത്ത്; പുത്തൻ സർപ്രൈസൊരുക്കി അനു, ആകാംക്ഷയിൽ ആരാധകർ


  ‌ഇത് നിങ്ങൾ അനുകരിക്കേണ്ട കാര്യമമല്ല. ഇത് ഞാൻ വിവാഹിതനായ ദിവസമാണ്. അത് ഫാൻസ് ടാറ്റൂ ചെയ്യേണ്ടതില്ല, നാ​ഗചൈതന്യ പറഞ്ഞു.
  ഇതിനിടെ വിവാഹമോചനം കഴിഞ്ഞിട്ടും കൈയിലെ ടാറ്റൂ മായ്ക്കാത്തതിനെ പറ്റി അഭിമുഖത്തിൽ ചോദ്യം വന്നു. ടാറ്റൂ മായ്ക്കുന്നതിനെ പറ്റി ഇതുവരെ ആലോചിട്ടില്ലെന്നും അത് കുഴപ്പമില്ലെന്നുമാണ് നടൻ നൽകിയ മറുപടി. സമാന്തയെ ഇനി നേരിട്ട് കണ്ടാൽ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് ഹായ് പറഞ്ഞ് അവളെ കെട്ടിപ്പിടിക്കുമെന്ന് നാ​ഗചൈതന്യ മറുപടി നൽകി.

  Also Read: വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലോ?; ഒടുവിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

  നേരത്തെ വിവാഹ മോചനത്തിന് ശേഷം താൻ മുന്നോട്ട് നീങ്ങിയെന്നും അതേക്കുറിച്ചുള്ള വാർത്തകൾ തന്നെ വരുന്നത് ബോറടിപ്പിക്കുന്നുമെന്നും നാ​ഗചൈതന്യ പറഞ്ഞിരുന്നു. തുടരെ എന്റെ മൂന്ന് സിനിമകൾ റിലീസായി. പക്ഷെ ആളുകൾക്ക് സംസാരിക്കാനുള്ളത് വിവാ​ഹ മോചനത്തെ പറ്റിയാണെന്ന് നാ​ഗചൈതന്യ പറഞ്ഞു.

  വിവാഹ മോചനത്തിന് ശേഷം നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പുകളുണ്ട്. ഇക്കാര്യം ഇരുതാരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. നാ​ഗചൈതന്യയുടെ പുതിയ വീട് കാണാൻ നടനോടൊപ്പം ശോഭിത എത്തിയിരുന്നെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ. മലയാളത്തിൽ കുറുപ്പ്, മൂത്തോൻ എന്നീ സിനിമകളിൽ അഭിനയിച്ച ശോഭിത മേഡ് ഇൻ ഹെവൻ എന്ന ആമസോൺ സീരീസിലൂടെയാണ് ജനപ്രീതി നേടിയത്.

  Read more about: samantha naga chaitanya
  English summary
  Naga Chaitanya still have his wedding date tattoo on his arm; says dont yet removed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X