മുൻ ഭാര്യക്കൊപ്പമുള്ള റൊമാന്റിക് സീനുകൾ; തിയറ്ററിൽ ബഹളം; ഫാൻസിനെ നിയന്ത്രിക്കാനാകാതെ നാഗ ചൈതന്യ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയ താര ദമ്പതികളായിരുന്നു നാഗ ചൈതന്യയും സമാന്തയും. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ല ഇവരുടെ വിവാഹ ജീവിതം മുന്നോട്ട് പോയത്. ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് വ്യക്തമായതോടെ നാല് വർഷത്തിനുള്ളിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. താരങ്ങളുടെ കുടുംബത്തെയും ആരാധകരെയും ഈ വേർപിരിയൽ വിഷമിപ്പിച്ചു.
പിരിയാനുള്ള കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സമാന്ത കരിയറിലേക്ക് ശ്രദ്ധ നൽകിയതാണ് നാഗ ചൈതന്യയെ ചൊടിപ്പിച്ചത്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നാഗ ചൈതന്യയേക്കാൾ മുന്നിലാണ് സമാന്തയുടെ താരമൂല്യം. നാഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകൾ വരുമ്പോൾ മറുവശത്ത് സമാന്ത തുടരെ ഹിറ്റുകളുമായി മുന്നേറുകയാണുണ്ടായത്. ഗ്ലാമറസായി അഭിനയിക്കാനും സമാന്ത തയ്യാറായി.

ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. വിവാഹ മോചനത്തിന് ശേഷവും നാഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി അടുത്തു. മറുവശത്ത് സമാന്തയ്ക്ക് വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വന്നു. മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ ബാധിച്ചത് സമാന്തയെ മാനസികമായി തളർത്തി. എങ്കിലും സധൈര്യം മുന്നോട്ട് നീങ്ങാൻ കുറച്ച് നാളുകൾക്കുള്ളിൽ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ നാഗ ചൈതന്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനം എന്ന തന്റെ പഴയ സിനിമയുടെ റി റിലീസിന് തിയറ്ററിൽ എത്തിയതായിരുന്നു നാീഗ ചൈതന്യ. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സമാന്തയാണ് നാഗ ചൈതന്യയുടെ നായികയായത്. മുൻ ഭാര്യക്കൊപ്പമുള്ള റൊമാന്റിക് സീനുകൾ കണ്ട് നാഗ ചൈതന്യ പുഞ്ചിരിക്കുന്നുണ്ട്. റൊമാന്റിക് സീനുകൾ വന്നപ്പോൾ ആരാധകരും ആവേശത്തിലായി.

ആർപ്പുവിളികളും ഡാൻസുമായി ആരാധകർ നിയന്ത്രണം വിട്ട് ആഘോഷിച്ചു. ഇവരെ നിയന്ത്രിക്കാൻ നാഗ ചൈതന്യ ശ്രമിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വേർപിരിഞ്ഞ ശേഷം ഒരിക്കൽ പോലും സമാന്തയുമായി നാഗ ചൈതന്യ പൊതുവേദികൾ പങ്കിട്ടിട്ടില്ല. താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഒരുമിച്ച് കാണുന്ന സാഹചര്യം ഒഴിവാക്കാൻ രണ്ട് പേരും ശ്രമിക്കാറുണ്ട്. തെലുങ്കിലെ സൂപ്പർതാരം നാഗാർജുനയുടെ മകനാണ് നാഗ ചൈതന്യ.
വിവാഹ മോചന സമയത്ത് സമാന്തയ്ക്ക് വലിയ തുക ജീവനാംശമായി നൽകാൻ താര കുടുംബം തയ്യാറായിരുന്നു. എന്നാൽ ഒരു രൂപ പോലും തനിക്ക് വേണ്ടെന്നാണ് സമാന്ത പറഞ്ഞത്. സിതാഡെൽ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സീരീസ്. മറുവശത്ത് തന്റെൽ എന്ന തെലുങ്ക് ചിത്രമാണ് നാഗ ചൈതന്യയുടേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications