For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിരിയാനുണ്ടായ കാരണം സാമന്ത പറഞ്ഞോണ്ടിരിക്കുന്നു; നാഗ ചൈതന്യ മൗനത്തിലായതിന് പിന്നിലൊരു തന്ത്രമുണ്ടെന്ന് ആരാധകർ

  |

  തെന്നിന്ത്യന്‍ നടന്‍ നാഗ ചൈതന്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് പിന്നാലെ തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളിലും നടി പറയാതെ പറഞ്ഞിരുന്നു. എന്നാല്‍ ഫിലിംഫെയറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് വിവാഹമോചന ശേഷം മരണത്തെ കുറിച്ച് വരെ താന്‍ ചിന്തിച്ചിരുന്നതായി സാമന്ത വെളിപ്പെടുത്തിയത്. ഇതോടെ നടിയുടെ വാക്ക് വൈറലായി. അവിടെയും എല്ലാവരും തിരഞ്ഞത് നാഗ ചൈതന്യ എന്ത് പറയുമെന്നായിരുന്നു.

  വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പറഞ്ഞു എന്നതിനപ്പുറം മറ്റൊരു കാര്യവും നാഗ ചൈതന്യ ഇനിയും പറഞ്ഞിട്ടില്ല. സാമന്ത പലപ്പോഴും വാര്‍ത്തകള്‍ക്ക് മറുപടി കൊടുത്ത് രംഗത്ത് വന്നിട്ടും നാഗ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്. അതൊരു തന്ത്രപരമായിട്ടുള്ള നീക്കമാണെന്നാണ് ചില ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

  ഏറെ കാലമായി പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍ അവസാനിപ്പിച്ച് കൊണ്ടാണ് സാമന്തയും നാഗയും വേര്‍പിരിയുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഒക്ടോബര്‍ രണ്ടനായിരുന്നു പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് വേണ്ടിയുള്ള അപേക്ഷ നല്‍കിയതായി താരങ്ങള്‍ പറഞ്ഞത്. നിലവില്‍ അതിന്റെ നിയമനടപടികള്‍ കോടതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സാമന്തയ്‌ക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്ന് വന്നത്. നടി ഗര്‍ഭിണിയാവാന്‍ സമ്മതിച്ചില്ലെന്നും അബേര്‍ഷന്‍ നടത്തിയെന്നുമടക്കം അനേകം അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

  തന്നെ കുറിച്ച് വ്യാജ വാര്‍ത്ത ചമച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി എത്തുകയും ചെയ്തിരുന്നു. എന്നിട്ടും പലരും സാമന്തയെ മാത്രം ട്രോളാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ ഒരു അഭിമുഖത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'രണ്ട് പേര്‍ തമ്മില്‍ വേര്‍പിരിയുക എന്നത് വലിയ വേദന നല്‍കുന്ന കാര്യമാണെന്ന് പലപ്പോഴായി സാമന്ത പറഞ്ഞിരുന്നു. ചില യഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവും. അങ്ങനെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ കൂടുന്നത്. അതിനോട് നമ്മള്‍ പോരാടേണ്ടി വരും. ഈ സാഹചര്യം കടന്ന് പോയ താന്‍ എത്ര ശക്തയാണെന്ന് ഓര്‍ത്ത് അഭിമാനം തോന്നിയിട്ടുണ്ടെന്നുമടക്കം സാമന്ത നിരവധി കാര്യങ്ങള്‍ പറഞ്ഞിരുന്നു.

  ഈ ഡോക്ടര്‍ അച്ഛനെ നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു; പ്രസവത്തിന് പോയപ്പോഴുള്ള അനുഭവം പറഞ്ഞ് സൗഭാഗ്യ

  ജീവിതത്തില്‍ ദുര്‍ബലയായ വ്യക്തിയാണെന്ന ചിന്ത എനിക്ക് തോന്നി. വിവാഹമോചനത്തെ തുടര്‍ന്ന് താന്‍ മരിക്കുമെന്ന് വരെ കരുതി. എന്നാല്‍ എത്രത്തോളം ശക്തിയുള്ള സ്ത്രീയാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് തുടങ്ങി അനേകം കാര്യങ്ങളാണ് സാമന്ത അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇതോടെ വിവാഹമോചനത്തോട് സാമന്തയ്ക്ക് വലിയ താല്‍പര്യമില്ലായിരുന്നു എന്നാണ് വ്യക്തമാവുന്നത്. മാത്രമല്ല വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ കാണിച്ചത് അതിനൊരു പരിഹാരം കണ്ടെത്താന്‍ വേണ്ടിയാണെന്നും ആരാധകര്‍ സൂചിപ്പിച്ചു.

  അമ്മയുടെ അപകടം നടന്നത് അങ്ങനെയാണ്; സീരിയലിലെ കല്യാണം എല്ലാവരും തെറ്റിദ്ധരിച്ചുവെന്ന് നടി ജൂഹി റുസ്തഗി

  എന്നാല്‍ നാഗ ചൈതന്യ അന്നും ഇന്നും മൗനം പാലിക്കുന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. നാഗയുടെ ആരാധകര്‍ തന്നെ അവഹേളിക്കുന്ന തരത്തില്‍ ട്രോളിയതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. എന്നിട്ടും ഒരക്ഷരം മിണ്ടാതിരിക്കുകയായിരുന്നു നാഗ. സാമന്ത ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തി അവസാനം അതൊക്കെ മതിയാക്കി പോവുമെന്നും അതുവരെ മിണ്ടാതിരിക്കുന്നതാണ് നല്ലതെതന്ന് നടന് തോന്നിയിട്ടുണ്ടാവുമെന്നുമാണ് ചിലരുടെ അഭിപ്രായം. നടി പറയുന്നതിനൊപ്പം മറുപടി പറഞ്ഞാല്‍ ഇതൊന്നും ഒരിക്കലും അവസാനിക്കാതെ നിലനില്‍ക്കുമെന്ന ഭയവും നാഗ ചൈതന്യയ്ക്ക് കാണുമെന്നും ആരാധകര്‍ സൂചിപ്പിച്ചു.

  ഒരു തവണ ഗര്‍ഭിണിയായെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടു; രണ്ടാമതും അമ്മയായ സന്തോഷം പങ്കുവെച്ച് സീരിയല്‍ നടി ശ്രീകല

  Read more about: samantha naga chaithanya
  English summary
  Naga Chaitanya Won't Respond To Samantha's Latest Revelation For Attention Seeking, Telugu Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X