അച്ഛനെ പോലെ അമ്മയും മറ്റൊരു പങ്കാളിയെ കണ്ടെത്തി; കോടികളുടെ അനന്തരാവകാശി; നാഗ ചൈതന്യയുടെ ജീവിതം
തെലുങ്ക് സിനിമാ ലോകത്ത് താരപുത്രനാണ് നാഗ ചൈതന്യ. നാഗാർജുനയ്ക്കും ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിക്കും പിറന്ന നാഗ ചൈതന്യക്ക് വളരെ പെട്ടെന്ന് ടോളിവുഡിൽ പേരെടുക്കാനായി.കഴിഞ്ഞ ദിവസമാണ് നാഗ ചൈതന്യക്ക് 37 വയസ് പൂർത്തിയായത്. പിറന്നാൾ ദിനത്തിൽ നടന് നിരവധി പേർ ആശംസകൾ അറിയിച്ചു. മാസ് റോളുകൾക്കപ്പുറം റൊമാന്റിക് ഹീറോയായാണ് നാഗ ചൈതന്യയെ പ്രേക്ഷകർ സ്വീകരിച്ചത്. 2009 ൽ ജോഷ് എന്ന സിനിമയിലൂടെയാണ് നാഗ ചൈതന്യ അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്.
2010 ൽ പുറത്തിറങ്ങിയ യെ മ ചെസവ എന്ന സിനിമ കരിയറിൽ വഴിത്തിരിവായി. വിണ്ണെെത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് യെ മ ചെസവ. സമാന്തയാണ് ചിത്രത്തിൽ നായികയായെത്തിയത്. കരിയറിൽ ഉയർച്ചകളും താഴ്ചകളും നാഗ ചൈതന്യക്ക് ഒരുപോലെ വന്നിട്ടുണ്ട്. പിതാവ് നാഗാർജുനയുടെ അത്രയും ഉയരത്തിലേക്ക് നാഗ ചൈതന്യയുടെ കരിയർ ഗ്രാഫ് വളർന്നില്ലെന്ന വിമർശനവും വരാറുണ്ട്.

എന്നാൽ സിനിമകളുടെ പരാജയങ്ങളൊന്നും ബാധിക്കാത്ത തരത്തിൽ സമ്പന്നനാണ് നാഗ ചൈതന്യ. പിതാവ് നാഗാർജുന ടോളിവുഡിലെ ഏറ്റവും ധനികനായ നടൻമാരിൽ ഒരാളാണ്. റിപ്പോർട്ടുകൾ പ്രകാരം 3000 കോടിയുടെ സ്വത്തുക്കൾ നാഗാർജുനയ്ക്കുണ്ട്. രണ്ടാമത്തെ ഭാര്യ അമലയിൽ അഖിൽ അക്കിനേനി എന്ന മകനാണ് നാഗാർജുനയ്ക്കുള്ളത്. പിതാവിന്റെ കോടികളുടെ സ്വത്തിന്റെ അവകാശികളാണ് നാഗ ചൈതന്യയും അഖിൽ അക്കിനേനിയും.
അച്ഛനെ പോലെ നാഗ ചൈതന്യയുടെ അമ്മ ലക്ഷ്മി ദഗുബതിയും ധനികയാണ്. ടോളിവുഡിലെ പ്രബല കുടുംബത്തിലെ അംഗമാണ് ലക്ഷ്മി ദഗുബതി. പ്രമുഖ നിർമാതാവ് ആ രാമ നായ്ഡുവിന്റെ മകൾ. രാമ നായ്ഡുവിന്റെ കുടുംബത്തിന് തെലുങ്ക് സിനിമാ ലോകത്ത് വലിയ സ്വാധീനമാണുള്ളത്. നാഗാർജുനയുമായി വേർപിരിഞ്ഞ ശേഷം ലക്ഷ്മി ദഗുബതിയും മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്. ശരത് വിജയരാഘവൻ എന്നാണ് ലക്ഷ്മിയുടെ രണ്ടാം ഭർത്താവിന്റെ പേര്.

മാതാപിതാക്കളുടെ സമ്പത്തിന് പുറമെ സിനിമാ കരിയറിൽ നിന്നുമുള്ള വരുമാനവും നാഗ ചൈതന്യയുടെ സമ്പത്തിന് ശക്തി പകരുന്നു. 10 കോടി രൂപയ്ക്ക് മുകളിലാണ് ഒരു സിനിമയ്ക്ക് നാഗ ചൈതന്യ വാങ്ങുന്ന പ്രതിഫലമെന്നാണ് വിവരം. ടോളിവുഡിലെ പ്രമുഖർ താമസിക്കുന്ന ജൂബിലി ഹിൽസിലാണ് നാഗ ചൈതന്യയുടെ വീട്. അടുത്തിടെ വാങ്ങിയതാണ് ഈ വസതി. 27 കോടി രൂപയാണ് വീടിന്റെ വിലയെന്നാണ് വിവരം.
കരിയറിനേക്കാളും നാഗ ചൈതന്യയുടെ വിവാഹ ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടി സമാന്തയുമായുള്ള വിവാഹവും വേർപിരിയലും വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
എന്നാൽ നാല് വർഷത്തിനുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യം ഉടലെടുത്തു. 2021 ൽ വേർപിരിയുകയാണെന്ന് താരങ്ങൾ ആരാധകരെ അറിയിക്കുകയും ചെയ്തു. വിവാഹമോചന സമയത്ത് സമാന്തയ്ക്ക് വലിയ തുക ജീവനാംശമായി നാഗാർജുന വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും വേണ്ടെന്നാണ് സമാന്ത വ്യക്തമാക്കിയത്.


Click it and Unblock the Notifications