നാഗയെ ഭ്രാന്താക്കുന്നതാണ് തന്റെ പരിപാടി! പങ്കാളികള്‍ക്കിടയില്‍ നന്ദിയും സോറിയും വേണ്ടെന്നാണ് ശോഭിതയുടെ നിലപാട്
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ താരവിവാഹമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടേതും. തെലുങ്ക് സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങള്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇരുവരും പബ്ലിക്കിന് മുന്നില്‍ വന്ന് ഇക്കാര്യം വ്യക്തമാക്കിയില്ല.
വിവാഹനിശ്ചയത്തിന് ശേഷമാണ് താരങ്ങളെ പറ്റിയുള്ള വാര്‍ത്ത സ്ഥീരികരിക്കുന്നത്. അതേ സമയം വിവാഹത്തിന് ശേഷവും തങ്ങളുടെ പ്രണയത്തെ കുറിച്ചോ ജീവിതത്തെ പറ്റിയോ മനസ് തുറക്കാന്‍ ദമ്പതിമാര്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന രസകരമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശോഭിതയും നാഗ ചൈതന്യയും എത്തിയിരിക്കുകയാണ്.

വോഗ് ഇന്ത്യയ്ക്ക് വേണ്ടി നല്‍കിയ അഭിമുഖത്തിലൂടെയാണ് തങ്ങളുടെ ജീവിതത്തെ കുറിച്ച് ആദ്യമായി ദമ്പതിമാര്‍ സംസാരിച്ചത്. പ്രണയത്തിലായതിനെ കുറിച്ചും ആരാണ് ഇഷ്ടം പറഞ്ഞതെന്നും തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു എപ്പിസോഡില്‍ താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞിട്ടും ആദ്യം ക്ഷമ പറയുന്നത് നിങ്ങളില്‍ ആരാണെന്ന ചോദ്യത്തിന് അത് താനാണെന്നാണ് ശോഭിത പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്നും സോറി പറയുന്നതിലും നന്ദി പറയുന്നതിലൊന്നും വിശ്വാസിക്കാത്ത ആളാണ് ഇവളെന്ന് നാഗ കൂട്ടിച്ചേര്‍ത്തു. പ്രണയത്തില്‍ ക്ഷമാപണങ്ങളോ നന്ദിയുടെയോ ആവശ്യമില്ലെന്നാണ് ശോഭിതയുടെ നയം. ഇക്കാര്യം ഭാര്യ പറയുമ്പോള്‍ അത് ശരിയാണെന്ന് നാഗയും സമ്മതിക്കുന്നു.
പ്രണയത്തിലേക്ക് ആദ്യം കടന്നതും ഇഷ്ടം ആദ്യം പറഞ്ഞത് ആരാണെന്ന ചോദ്യത്തിനും നാഗയാണെന്ന് ശോഭിത പറയുന്നു. അത് നടന്‍ ശരിവെക്കുകയും ചെയ്തു. തങ്ങള്‍ക്കിടയിലെ ഏറ്റവും റൊമാന്റിക് പേഴ്‌സണും നാഗയാണ്.
ആര്‍ക്കാണ് പാര്‍ക്കിങ് ടിക്കറ്റ് കൂടുതല്‍ ലഭിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അതെനിക്കാണെന്ന് നാഗ പറഞ്ഞു. കാരണം താന്‍ മാത്രമാണ് ഡ്രൈവ് ചെയ്യാറുള്ളത്. ശോഭിതയ്ക്ക് ഡ്രൈവ് ചെയ്യാന്‍ അറിയില്ലെന്ന് നാഗ പറയുമ്പോള്‍ തനിക്കാകെ അറിയുന്നത് ഭര്‍ത്താവിനെ ക്രേസിയാക്കാന്‍ ആണെന്നാണ് ശോഭിത പറഞ്ഞത്.
സിനിമ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാനെന്ന് നാഗ ചൈതന്യ പറയുമ്പോള്‍ എനിക്ക് ഇദ്ദേഹത്തെ കാണുന്നതാണ് ഇഷ്ടമെന്നാണ് ശോഭിതയുടെ മറുപടി. ഞാന്‍ നൂറ് സിനിമകള്‍ കണ്ടിട്ടുണ്ടെങ്കില്‍ ഇവള്‍ ചിലപ്പോള്‍ അഞ്ച് സിനിമകളോ മറ്റോ കണ്ടിട്ടുണ്ടാവുകയുള്ളുവെന്ന് നാഗ പറഞ്ഞപ്പോള്‍ ഞാന്‍ സിനിമ കാണാന്‍ തുടങ്ങിയത് നിന്റെ സിനിമകളിലൂടെയാണെന്ന് നടി പറഞ്ഞു.

സുഖമില്ലാതെയായാല്‍ നാടകം കളിക്കുക ആരാണെന്ന ചോദ്യത്തിനാണ് താരങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായത്. അത് നാഗയാണെന്ന് ശോഭിത പറയുമ്പോള്‍ തിരിച്ച് ഭാര്യയ്‌ക്കെതിരെ നടനും പറഞ്ഞു. ഇവള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞാല്‍ തളര്‍ന്ന് പോവുകയും ബോധംകെടുകയുമൊക്കെ ചെയ്യുമെന്നാണ് നടന്‍ പറഞ്ഞത്. അത് ശരിക്കും എനിക്ക് സുഖമില്ലാത്തത് കൊണ്ടാണ്. അല്ലാതെ അഭിനയിക്കുന്നത് അല്ലെന്നാണ് ശോഭിതയും വ്യക്തമാക്കുന്നത്.
ശോഭിതയെ പാര്‍ട്ടികളിലേക്ക് കൊണ്ട് പോവുക എന്നത് വളരെ സമ്മര്‍ദ്ദം നിറഞ്ഞ കാര്യമാണെന്നും അവള്‍ക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യം അതാണെന്നും തുടങ്ങി തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് താരദമ്പതിമാര്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ശോഭിതയുമായി നാഗ ചൈതന്യ വിവാഹിതനാവാന്‍ പോവുകയാണെന്ന് പിതാവും നടനുമായ നാഗര്‍ജുന വെളിപ്പെടുത്തുന്നത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ഫോട്ടോയും താരം പുറത്ത് വിട്ടു. പിന്നാലെ ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ഹൈദരാബാദില്‍ വെച്ചാണ് താരങ്ങളുടെ വിവാഹം നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.


Click it and Unblock the Notifications











