ഒമ്പതാം ക്ലാസില്‍ കൂടെ പഠിച്ച കുട്ടിയുമായിട്ടാണ്! ആദ്യ ചുംബനത്തെ കുറിച്ച് നടന്‍ നാഗ ചൈതന്യ പറഞ്ഞത് വൈറലാവുന്നു

വളരെ ശാന്തനാണെങ്കിലും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് നാഗ ചൈതന്യ. ഇടയ്ക്ക് ചില സിനിമകള്‍ പരാജയപ്പെട്ടതോടെ നടന്‍ പ്രതിസന്ധിയിലായെങ്കിലും ഏറ്റവുമൊടുവില്‍ റിലീസിനെത്തിയ തണ്ടേല്‍ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് നേടിയിരിക്കുകയാണ് താരം. നടി ശോഭിതയുമായിട്ടുള്ള വിവാഹത്തിന് ശേഷം ആദ്യം പുറത്തിറങ്ങുന്ന സിനിമയായത് കൊണ്ട് വളരെ പ്രതീക്ഷയോടെയാണ് നടൻ ഈ സിനിമയെ കാത്തിരുന്നത്. പ്രതീക്ഷിച്ചത് പോലൊരു വിജയം സ്വന്തമാക്കാനും സാധിച്ചു.

സായ് പല്ലവിയാണ് ഈ ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായിട്ടെത്തിയത്. അതേ സമയം സിനിമയുടെ പ്രൊമോഷനും മറ്റുമായി സജീവമായിരുന്ന നാഗ ചൈതന്യ തന്നെ കുറിച്ചുള്ള രസകരമായ കഥകളും വെളിപ്പെടുത്തിയിരുന്നു. അതില്‍ നടന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ആദ്യ പ്രണയത്തെ കുറിച്ചും ചുംബനത്തെ പറ്റിയുമൊക്കെയുള്ള ചോദ്യത്തിന് വളരെ ജെനുവിനായിട്ടാണ് നാഗ ചൈതന്യ ഉത്തരം പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചത്.

naga-chaithanya-shobitha3

നടി സാമന്തയുമായി വിവാഹിതനായ നാഗ ചൈതന്യ ആ ബന്ധം അവസാനിപ്പിച്ചതോട് കൂടിയാണ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ നടി ശോഭിത ധൂലിപാല ചായിയുടെ ഭാര്യയായിട്ടെത്തി. എന്നിരുന്നാലും എല്ലാവര്‍ക്കും അറിയാനുള്ളത് നടൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള പഴയകഥകള്‍ തന്നെയാണ്.

അങ്ങനെ തെന്നിന്ത്യന്‍ നടനും നാഗ ചൈതന്യയുടെ ബന്ധുവുമായ റാണ ദഗ്ഗുപതിയ്‌ക്കൊപ്പം മുന്‍പൊരു പരിപാടിയില്‍ നാഗ ചൈതന്യ പങ്കെടുത്തിരുന്നു. ഇതില്‍ സംസാരിക്കവേ രസകരമായ പല ചോദ്യങ്ങളും റാണ ചോദിച്ചു. അതിലൊന്ന് നാഗ ചൈതന്യയുടെ ആദ്യ ചുംബനം ആരുമായിട്ടാണ് എന്നതായിരുന്നു.

എല്ലാവരെയും കുഴപ്പിക്കുന്നൊരു ചോദ്യമാണെങ്കിലും വളരെ ലാഘവത്തോട് കൂടി തന്നെ നടന്‍ അതിനുള്ള മറുപടി പറഞ്ഞു. 'തന്റെ ആദ്യത്തെ ചുംബനം കൂടെ പഠിച്ച കുട്ടിയുമായിട്ടായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അന്ന് സഹപാഠിയുമായി താന്‍ പ്രണയത്തിലായിരുന്നു. അവളുമായിട്ടാണ് ആദ്യ ചുംബനം ഉണ്ടായെതന്നും,' ഒട്ടും ഭയമോ ചിന്തയോ കൂടാതെ നാഗ ചൈതന്യ പറഞ്ഞത്.

Take a Poll

കാണാന്‍ നിഷ്‌കളങ്കനാണെങ്കിലും കൈയ്യിലിരിപ്പ് ഇത്രയും ഉണ്ടോ എന്നൊക്കെ ചോദിച്ച് റാണ നാഗയെ കളിയാക്കിയിരുന്നു. എന്നാല്‍ താനൊരു നിരപരാധിയാണെന്നും വെറുതേ വിടണമെന്നുമാണ് നാഗ മറുപടിയായി പറഞ്ഞത്. കുറച്ച് മുന്‍പുള്ള സംഭാഷണമാണെങ്കിലും ഇന്റര്‍നെറ്റിലൂടെ ഇത് വീണ്ടും വൈറലാവുകയാണ്.

naga-chaithanya-shobitha3

നിലവില്‍ ഭാര്യ ശോഭിതയ്‌ക്കൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് നാഗ ചൈതന്യ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ശോഭിത തന്റെ ഭാര്യയാകാന്‍ പോവുകയാണെന്ന് നടന്‍ വെളിപ്പെടുത്തുന്നത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന് പിന്നാലെയാണ് വാര്‍ത്ത പുറത്ത് വിടുന്നതും. ഡിസംബറില്‍ ആഘോഷപൂര്‍വ്വമായി വിവാഹവും നടത്തി.

എന്നിരുന്നാലും നാഗ ചൈതന്യയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുള്ള കഥകളാണ് എല്ലായിപ്പോഴും പുറത്ത് വരാറുള്ളത്. നാഗയുടെ ആദ്യ സിനിമയിലെ നായികയായിരുന്ന സാമന്ത രുത് പ്രഭുവിനെയാണ് നടന്‍ ആദ്യം പ്രണയിക്കുന്നത്. പത്ത് വര്‍ഷത്തോളം പ്രണയത്തിലായ താരങ്ങള്‍ 2017 ലാണ് വിവാഹിതരാവുന്നത്. തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സെന്ന ലേബല്‍ സ്വന്തമാക്കിയെങ്കിലും ദാമ്പത്യത്തിലെ സ്വരചേര്‍ച്ച താരങ്ങളെ രണ്ട് വഴിക്കാക്കി.

നാല് വര്‍ഷം കൊണ്ട് ബന്ധം നിയമപരമായി അവസാനിപ്പിച്ച നാഗയും സാമന്തയും രണ്ട് വഴിക്കായി. അന്ന് മുതലിങ്ങോട്ട് താരങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്താണെന്ന് കണ്ടെത്താന്‍ നടക്കുകയായിരുന്നു ആരാധകര്‍. എന്നാലിപ്പോള്‍ നടന്‍ രണ്ടാമതും വിവാഹിതനായതോടെ ഇത്തരം കഥകള്‍ക്ക് അവസാനമായി. മാത്രമല്ല സാമന്തയും പുതിയൊരു റിലേഷന്‍ഷിപ്പിലേക്ക് കടന്നതായിട്ടാണ് അഭ്യൂഹങ്ങള്‍.

FAQs
നാഗ ചൈതന്യയുടെ ഭാര്യമാർ ആരൊക്കെയാണ്?

തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടി സാമന്ത രുത് പ്രഭുവിനെയാണ് നാഗ ചൈതന്യ ആദ്യം വിവാഹം കഴിക്കുന്നത്. നാല് വർഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും ബന്ധം വേർപ്പെടുത്തി. ശേഷം തെന്നിന്ത്യൻ നടി ശോഭിത ധൂലിപാലയുമായി നടൻ ഇഷ്ടത്തിലാവുകയായിരുന്നു. 2024 ഡിസംബറിലാണ് ശോഭിത-നാഗ ചൈതന്യ വിവാഹം നടക്കുന്നത്. 

Filmibeat Entertainment

More from Filmibeat

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X