സാമന്തയുടെ ഭീഷണി കാരണമാണ് വീട്ടുകാരോട് എല്ലാം പറഞ്ഞത്! മുന്‍ഭാര്യയെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞത് വൈറല്‍

തെലുങ്ക് താരം നാഗ ചൈതന്യ കഴിഞ്ഞ മാസമാണ് രണ്ടാമതും വിവാഹിതനാകുന്നത്. നടി ശോഭിത ധുലിപാലയും ചൈതന്യയും ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതേസമയം നടന്റെ വിവാഹത്തോട് അനുബന്ധിച്ച് മുന്‍ ഭാര്യയും നടിയുമായ സാമന്തയെ കുറിച്ചുള്ള കഥകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി.

നേരത്തെ തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷിച്ച താരവിവാഹമായിരുന്നു നാഗ ചൈതന്യയുടെയും സമന്തയുടേതും. 2010 പ്രണയത്തിലായ ഇരുവരും 2017 ലാണ് വീട്ടുകാരുടെ സമ്മതത്തോടുകൂടി വിവാഹിതരാവുന്നത്.

samantha

തെലുങ്കിലെ ക്യൂട്ട് കപ്പിള്‍സ് എന്ന പേര് സ്വന്തമാക്കി സന്തുഷ്ടരായി ജീവിക്കുന്നതിനിടയിലാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പിന്നാലെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ടുമുന്‍പായി ഇരുവരും വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ചു. പിരിയാന്‍ മാത്രം പ്രശ്‌നമെന്താണെന്ന് വ്യക്തമല്ലെങ്കിലും ഇന്നും ആരാധകര്‍ ഇതിനെക്കുറിച്ചാണ് ചോദിക്കാറുള്ളത്.

ഇതിനിടയിലാണ് സാമന്തയെക്കുറിച്ച് നാഗ ചൈതന്യ പറഞ്ഞ ഒരു കാര്യം വൈറലാകുന്നത്. പ്രണയത്തിലായിരുന്ന കാലത്ത് സാമന്ത തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിനെ കുറിച്ച് പഴയ ഒരു പത്രസമ്മേളനത്തില്‍ നടന്‍ വെളിപ്പെടുത്തിയിരുന്നു.

സാമന്തയുമായി പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന സമയത്ത് ഈ ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് പറയാന്‍ താന്‍ സമ്മതിച്ചില്ല. സാമന്ത പലപ്പോഴും ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് ഒരുക്കമായിരുന്നില്ല. എന്നാണ് പിന്നീട് വലിയൊരു ഭീഷണി വന്നതോടെ താന്‍ അത് പറയാന്‍ നിര്‍ബന്ധിതന്‍ ആവുകയായിരുന്നു എന്നാണ് നാഗ ചൈതന്യ പറഞ്ഞത്.

നമ്മള്‍ തമ്മില്‍ ഇഷ്ടത്തിലാണെന്ന് വീട്ടുകാരോട് ഉടനെ പറഞ്ഞില്ലെങ്കില്‍ നിന്റെ കയ്യില്‍ രാഖി കെട്ടി സഹോദരനെ പോലെ കാണും എന്നായിരുന്നു സാമന്തയുടെ ഭീഷണി. വിചിത്രമായ അവളുടെ ഭീഷണി എന്നെ അത്ഭുതപ്പെടുത്തി. താമസിക്കാതെ താന്‍ അവളെ പറ്റി വീട്ടുകാരോട് സംസാരിച്ചു. അവര്‍ക്കും അതില്‍ സമ്മതമായിരുന്നു. അങ്ങനെയാണ് തങ്ങള്‍ വിവാഹത്തിലേക്ക് എത്തിയത് എന്നാണ് നാഗ ചൈതന്യ അന്ന് പറഞ്ഞത്.

sam-naga

സാമന്ത ക്രിസ്ത്യാനിയും നടന്‍ ഹിന്ദുവുമായിരുന്നു. എന്നാല്‍ ഗോവയില്‍ വച്ച് ഇരു കൂട്ടരുടെയും ആചാര പ്രകാരമാണ് വിവാഹം നടത്തിയത്. 2017 ഒക്ടോബറില്‍ വിവാഹിതരായ താരങ്ങള്‍ 2021 ഒക്ടോബറിലാണ് വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചത്.

പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുന്നത്. നടി ശോഭിതമായി പ്രണയത്തിലാണെന്ന് ഊഹാപോഹങ്ങൾ നേരത്തെയും പ്രചരിച്ചിരുന്നു. എന്നാൽ ഓഗസ്റ്റിൽ നടത്തിയ വിവാഹനിശ്ചയത്തോടെയാണ് താരങ്ങൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പിന്നാലെ ഡിസംബറിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

More from Filmibeat

Read more about: samantha naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X