വധുവിന് മാത്രം മാറ്റമുണ്ടാകും, സാമന്തയും ഇങ്ങനെയായിരുന്നു! നാഗ ചൈതന്യയെയും ശോഭിതയെയും ശപിച്ച് വിമര്‍ശകര്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നാഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായിരിക്കുകയാണ്. ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയാണ് മകന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സഹിതം പുറത്ത് വിട്ട് സന്തോഷം പുറംലോകത്തോട് പറഞ്ഞത്.

വിവാഹ വേഷത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുന്ന നാഗ ചൈതന്യയെയും ശോഭിതയും ചിത്രങ്ങളില്‍ കാണാം. എന്നാല്‍ കഴിഞ്ഞ നാളുകളായി ഇരുവര്‍ക്കും വിമര്‍ശനങ്ങളാണ് ലഭിച്ചത്. വിവാഹശേഷവും അതിന് മാറ്റമില്ല. മുന്‍ ഭാര്യയും നടിയുമായ സാമന്തയെക്കുറിച്ച് പറഞ്ഞും അവളുടെ ജീവിതം നശിപ്പിച്ചതിനെ കുറിച്ചുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

naga-chaithanya-shobitha

ക്ഷമിക്കണം, എനിക്കിഷ്ടമായില്ല, മുന്‍ഭാര്യയുടെ അച്ഛന് മരിച്ചു. അവള്‍ വളരെയധികം ദുഃഖത്തിലായിരിക്കണം, അങ്ങനെയുള്ളപ്പോള്‍ പുതിയ ഭാര്യയോടൊപ്പം ആസ്വദിക്കുന്നു. ഇവരുടെ സ്‌നേഹം ശരിക്കും വേദനിപ്പിക്കുന്നു! ശോഭിതയ്‌ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്നുവെന്ന് പറയുമ്പോള്‍ സാമന്തയുടെ കാര്യവും അങ്ങനെയായിരുന്നില്ലേ?

ആദ്യം സാമന്ത, പിന്നീട് ശോഭിത, ഇനി അടുത്തത് ആരായിരിക്കുമെന്നേ അറിയാനുള്‌ലു. അടുത്ത 3-4 വര്‍ഷം വരന്‍ ഇദ്ദേഹം തന്നെയായിരിക്കും. എന്നാല്‍ വധുവിന് മാത്രമായിരിക്കും വ്യത്യാസം ഉണ്ടാവുക... നിഷ്‌കളങ്കയായ ഒരു സ്ത്രീയെ ഈ മനുഷ്യന്‍ എത്ര എളുപ്പത്തില്‍ തകര്‍ത്തു... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള ഹല്‍ദി ആഘോഷത്തിന്റെ അന്നാണ് മുന്‍ ഭാര്യയും നടിയുമായ സാമന്തയുടെ പിതാവ് അന്തരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വന്നതിന് പിന്നാലെ നാഗ ചൈതന്യ ആ മരണത്തില്‍ പങ്കെടുക്കാന്‍ പോകുമോ എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

naga-chaithanya-shobitha

അങ്ങനെ സംഭവിക്കാത്തതിന്റെ പേരില്‍ താരം വളരെ വിമര്‍ശിക്കപ്പെടുകയാണ് ഇപ്പോള്‍. സാമന്തയുടെ ജീവിതം തകര്‍ത്ത് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമോന്നാണ് ചോദ്യങ്ങൾ.

10 വർഷത്തോളം പ്രണയിച്ചതിനുശേഷം 2017 ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. നാലുവർഷത്തോളം ഒരുമിച്ച് ജീവിച്ച താരങ്ങൾ 2021 ൽ വേർപിരിഞ്ഞു. പിരിയാൻ മാത്രം ഉണ്ടായ വിഷയം എന്താണെന്ന് ഇരുവരും തുറന്നു സംസാരിച്ചില്ല. അതിനുശേഷം ആണ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് പുറത്തുവരുന്നത്.

പലപ്പോഴും ഇരുവരുടെയും പേരുകൾ കോളങ്ങളിൽ നിറഞ്ഞു നിന്നു. ഈ കഴിഞ്ഞ ഓഗസ്റ്റിൽ വിവാഹനിശ്ചയത്തോടനുബന്ധിച്ചാണ് താരങ്ങൾ പ്രണയത്തിലാണെന്നും ഉടനെ വിവാഹം ഉണ്ടാവുമെന്നും വെളിപ്പെടുത്തുന്നത്. ഇതോടെ വിമർശനം കൂടി. ശോഭിത കാരണമാണ് സാമന്തയും നാഗയും തമ്മിലുള്ള ദാമ്പത്യജീവിതം തകർന്നതെന്നും സാധുവായ ആ സ്ത്രീയെ ഇങ്ങനെ പറ്റിക്കണമായിരുന്നോ എന്ന് തുടങ്ങി നിരവധി കമന്റുകൾ

More from Filmibeat

Read more about: naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X