നാ​ഗാർജുനയുടെ തീരുമാനം; പവൻ കല്യാണിന്റെ ജീവിതം മാറി; ഭാര്യ കോടതിയിൽ, ലിവിം​ഗ് ടു​ഗെദറിൽ കുഞ്ഞും

തെലുങ്ക് സിനിമാ രം​ഗത്തെ പ്രബലനാണ് പവൻ കല്യാൺ. രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായ പവൻ കല്യാണിന് വൻ ആരാധക വൃന്ദം ടോളിവു‍ഡിലുണ്ട്. സൂപ്പർതാരം ചിരഞ്ജീവിയുടെ അനുജനായ പവൻ ഇദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. ഹിറ്റുകളുടെ വലിയൊരു നിര തന്നെ പവൻ കല്യാൺ സൃഷ്ടിച്ചു. കരിയറിനൊപ്പം പവൻ കല്യാണിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ചർച്ചയായി. മൂന്ന് തവണയാണ് നടൻ വിവാഹിതനായത്. 1997 ലായിരുന്നു ആദ്യ വിവാഹം.

നന്ദിനി എന്നായിരുന്നു ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ പവൻ നടി രേണു ദേശായിയുമായി അടുത്തു. ലിവിം​ഗ് ടു​ഗെദറിൽ കഴിയാനും തുടങ്ങി. ബന്ധമറിഞ്ഞ നന്ദിനി കേസ് നൽകി. പവൻ കല്യാൺ രേണു ദേശായിയെ വിവാഹം ചെയ്തെന്നും താനുമായുള്ള വിവാാഹ ബന്ധം വേർപെടുത്താതെയാണ് രണ്ടാമത് വിവാഹം ചെയ്തതെന്നും നന്ദിനി ആരോപിച്ചു. എന്നാൽ താൻ നിയമപരമായി രണ്ടാമത് വിവാഹിതനായിട്ടില്ലെന്ന് പവൻ കല്യാൺ വ്യക്തമാക്കി.

Pawan Kalyan

ഇതോടെ കേസ് കോടതിയിൽ നിലനിന്നില്ല. എന്നാൽ 2007 ൽ പവൻ കല്യാൺ ഡിവോഴ്സിന് കോടതിയിൽ കേസ് ഫയൽ ചെയ്തു. 5 കോടി രൂപ ജീവനാംശം നൽകിയാണ് വിവാഹ മോചനം നടന്നത്. രേണു ദേശായിയുമായുള്ള ബന്ധമാണ് വിവാഹ മോചനം നേടാൻ പവൻ കല്യാണിനെ പ്രേരിപ്പിച്ചത്. ലിവിം​ഗ് ടു​ഗെദറിൽ കഴിയുന്ന കാലത്ത് ഇവർക്ക് കുഞ്ഞും പിറന്നു. പവൻ കല്യാണിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ആരാധകരിപ്പോൾ.

കൗതുകമായ ഒരു കാര്യമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. പവൻ കല്യാണിന്റെ ജീവിതത്തിൽ ഇത്രയും നാടകീയ സംഭവങ്ങൾ നടക്കാൻ കാരണം നാ​ഗാർജുനയാണെന്ന് ആരാധകർ പറയുന്നു. കരിയറിലെ തുടക്ക കാലത്ത് ചെയ്ത ബദ്രി എന്ന സിനിമയ്ക്കിടെയാണ് പവൻ കല്യാണും രേണു ദേശായിയും അടുക്കുന്നത്. ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി പരി​ഗണിച്ചത് പവൻ കല്യാണിനെയല്ല.

Pawan Kalyan

നാ​ഗാർജുനയെയാണ്. നാ​ഗാർജുന ചിത്രത്തോട് നോ പറഞ്ഞതോടെയാണ് ചിത്രത്തിലേക്ക് പവൻ കല്യാൺ സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയിലൂടെ പവൻ കല്യാണിന്റെ ജീവിതം മാറി മറിഞ്ഞു. രേണു ദേശായിയുമായുള്ള വിവാഹേതര ബന്ധം വലിയ തോതിൽ ചർച്ചയായി. ആദ്യ ഭാര്യ കേസ് കൊടുത്തത് നടന്റെ കുടുംബത്തെ വരെ ബാധിച്ചു. പ്രശ്നങ്ങൾക്കൊടുവിൽ രേണു ദേശായിക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും ഈ ബന്ധവും മുന്നോട്ട് പോയില്ല.

2009 ൽ വിവാഹിതരായ ഇരുവരും 2012 ൽ വിവാഹ മോചനം നേടുകയാണുണ്ടായത്. രണ്ട് മക്കളാണ് ഇവർക്കുള്ളത്.വിവാ​ഹ മോചനത്തിന് ശേഷം പവൻ കല്യാൺ റഷ്യക്കാരിയായ അന്ന ലെസ്നവയെ വിവാഹം ചെയ്തു. പവനിന്റെ തീൻ മാർ എന്ന സിനിമയിൽ അന്ന അഭിനയിച്ചിരുന്നു. ഈ സിനിമയ്ക്കിടെയാണ് ഇവർ അടുക്കുന്നത്. അന്നയിലും പവിന് രണ്ട് മക്കളുണ്ട്. മൂന്ന് തവണ വിവാഹിതനായത് പവൻ കല്യാണിനെതിരെ എതിരാളികൾ രാഷ്ട്രീയ ആയുധമാക്കാറുണ്ട്.

More from Filmibeat

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X