പണം കുമിഞ്ഞ് കൂടിയ താരകുടുംബം; അമ്പരപ്പിച്ച് നാഗാർജുനയുടെ സമ്പത്ത്; ബോളിവുഡ് താരങ്ങൾ പിന്നിൽ
തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർതാരമാണ് നാഗാർജുന. കരിയറിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നാഗാർജുനയ്ക്ക് ഇന്നും വലിയ ആരാധക വൃന്ദമുണ്ട്. തെലുങ്ക് സിനിമാ ലോകത്തിന് സമഗ്ര സംഭാവനകൾ നൽകിയ അക്കിനേനി നാഗേശ്വര റാവുവിന്റെ മകനാണ് നാഗാർജുന. ടോളിവുഡിലെ പ്രബല കുടുംബങ്ങളിലൊന്നാണ് അക്കിനേനി കുടുംബം. നാഗാർജുനേയാക്കാൾ താരമൂല്യമുള്ള സൂപ്പർസ്റ്റാറുകൾ ടോളിവുഡിലുണ്ട്. എന്നാൽ സമ്പത്തിൽ നാഗാർജുനയാണ് മുന്നിൽ. നാഗാർജുനയുടെ സാമ്പത്തിക വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 3572 കോടി രൂപയുടെ ആസ്തി നാഗാർജുനയ്ക്കുണ്ട്. ഷാരൂഖ് ഖാനും ജൂഹി ചൗളയ്ക്കും പിറകിലാണ് സാമ്പത്തിക ശേഷിയിൽ നാഗാർജുനയുടെ സ്ഥാനം. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും നാഗാർജുനയുടെ പിന്നിലാണ്. അമിതാഭ് ബച്ചൻ (3200 കോടി), ഹൃതിക് റോഷൻ (3100 കോടി), സൽമാൻ ഖാൻ (2900 കോടി), അക്ഷയ് കുമാർ (2700 കോടി), ആമിർ ഖാൻ (1900 കോടി).

1650 കോടി രൂപയാണ് ചിരഞ്ജീവിയുടെ ആസ്തി. രജിനികാന്തിന് 500 കോടിയും. സിനിമയ്ക്ക് പുറമെ റിയൽ എസ്റ്റേറ്റ്, സ്പോർട്സ് ടീമുകൾ തുടങ്ങിയവയിൽ നിന്നെല്ലാം നാഗാർജുനയ്ക്ക് വരുമാനം വന്നിട്ടുണ്ട്. അന്നപൂർണ സ്റ്റുഡിയോസിന്റെ ഉടമയാണ് നാഗാർജുന. ടോളിവുഡിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിലൊന്ന്. എൻ3 റിയൽട്ടി എന്റർപ്രെെസ് എന്ന പേരിൽ റിയൽ എസ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്പനി നാഗാർജുനയ്ക്കുണ്ട്. 900 കോടിയുടെ മൂല്യമുള്ള കമ്പനിയാണിതെന്നാണ് റിപ്പോർട്ട്.
മൂന്ന് സ്പോർട്സ് ഫ്രാഞ്ചെെസുകളാണ് താരത്തിനുള്ളത്. പ്രെെവറ്റ് ജെറ്റ്, ഒരു ഡസനോളം ലക്ഷ്വറി കാറുകൾ തുടങ്ങിയവയ്ക്കും ഉടമയാണ് നാഗാർജുന. നടി അമല അക്കിനേനിയാണ് നാഗാർജുനയുടെ ഭാര്യ. അഖിൽ അക്കിനേനി എന്നാണ് ഇവരുടെ മകന്റെ പേര്. ആദ്യ വിവാഹബന്ധത്തിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് നാഗചൈതന്യ. ലക്ഷ്മി ദഗുബതിയെന്നാണ് ആദ്യ ഭാര്യയുടെ പേര്. നടൻ വെങ്കടേശിന്റെ സഹോദരിയാണ് ലക്ഷ്മി ദഗുബതി.

കഴിഞ്ഞ വർഷം നടന്ന നാഗാർജുനയുടെ വിവാഹത്തിന് ലക്ഷ്മി ദഗുബതിയും ഉണ്ടായിരുന്നു. ടോളിവുഡിലെ പ്രമുഖ സിനിമാ കുടുംബമാണ് ദഗുബതി കുടുംബവും. മുമ്പൊരിക്കൽ അമലയുടെ വിവാഹ ജീവിതത്തെക്കുറിച്ച് സുഹൃത്ത് നടി കുട്ടി പത്മിനി സംസാരിച്ചിരുന്നു. വലിയ ബംഗ്ലാവിലാണ് അമലയും നാഗാർജുനയും കഴിയുന്നതെന്നാണ് കുട്ടി പത്മിനി പറഞ്ഞത്.
നാഗ ചെെതന്യ ആദ്യ ഭാര്യ സമാന്തയുമായി പിരിഞ്ഞപ്പോൾ നാഗാർജുന വലിയ തുക ജീവനാംശമായി നൽകാമെന്ന് പറഞ്ഞിരുന്നു. 200 കോടി രൂപ സമാന്തയ്ക്ക് ജീവനാശംമായി വാഗ്ദാഗം ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ സമാന്ത ഈ തുക വാങ്ങിയില്ല. മകന്റെ രണ്ടാം വിവാഹത്തിൽ നാഗാർജുന സന്തോഷവാനാണ്. ആദ്യ ബന്ധം പിരിഞ്ഞ ശേഷം ചൈതന്യ നിരാശനായിരുന്നെന്ന് നാഗാർജുന നേരത്തെ പറഞ്ഞിരുന്നു. രണ്ടാമത്തെ മകൻ അഖിൽ അക്കിനേനിയും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ പോകുകയാണ്. അടുത്തിടെയായിരുന്നു വിവാഹ നിശ്ചയം. സൈനബ് റവ്ദ്ജി എന്നാണ് അഖിലിന്റെ വധുവിന്റെ പേര്.


Click it and Unblock the Notifications