For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ന് മരുമകളല്ലെങ്കിലും...; അസുഖം ബാധിച്ച സമാന്തയെ ആശ്വസിപ്പിക്കാൻ നാ​ഗാർജുന എത്തുന്നെന്ന് റിപ്പോർട്ട്

  |

  നടി സമാന്തയ്ക്ക് പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോ​ഗം ബാധിച്ചത് സിനിമാ ലോകത്തും ആരാധകർക്കിടയിലും ഏറെ ചർച്ച ആയിരിക്കുകയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് താൻ ഈ അസുഖം ബാധിച്ച് ചികിത്സയിലാണെന്ന് സമാന്ത തുറന്ന് പറഞ്ഞത്. നേരത്തെ നടിക്ക് ചർമ്മ രോ​ഗമാണെന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു, ഈ അഭ്യൂഹങ്ങൾക്കെല്ലാം ഇപ്പോൾ അവസാനമായിരിക്കുകയാണ്.

  രോ​ഗം ബാധിച്ചിട്ട് കുറച്ച് നാളുകൾ ആയെന്നും അസുഖം ഭേദമായി വരുന്നുണ്ടെന്നും സമാന്ത തുറന്ന് പറഞ്ഞു. പിന്നാലെ സിനിമാ ലോകത്ത് നിന്നുള്ള നിരവധി പേരാണ് സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. സമാന്ത ഒരു പോരാളി ആണെന്നും പൂർവാധികം ശക്തിയോടെ നടി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

  Also Read: രതി ചേച്ചി സ്വർ​ഗത്തിലിരുന്ന് എന്ത് ചെയ്യുന്നു; ഇപ്പോഴും സിനിമ ആരും മറന്നില്ലെന്ന് ശ്വേത മേനോൻ

  Also Read: എയ്ഞ്ചൽ പറയാറുള്ള 'ജെ' ഇതാണ്, കാമുകനെ പരിചയപ്പെടുത്തി ബി​ഗ് ബോസ് താരം, ഇയാൾ വിവാഹിതനല്ലേയെന്ന് ആരാധകർ!

  ഇപ്പോഴിതാ താരത്തെ സംബന്ധിച്ചുള്ള പുതിയൊരു വാർത്ത ആണ് പുറത്ത് വരുന്നത്. നടിയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യയുടെ പിതാവ് ആയ നാ​ഗാർജുന സമാന്തയെ കാണാൻ എത്തുന്നെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഔദ്യോ​ഗികമായി താരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സമാന്തയോട് വളരെ സ്നേഹ​മുള്ള ആളാണ് നാ​ഗാർജുന. മകനുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും നാ​ഗാർജുന സമാന്തയെക്കുറിച്ച് നല്ല വാക്കുകളേ പറഞ്ഞിട്ടുമുള്ളൂ.

  Also Read: 'സാജുവിനെ ആദ്യം കണ്ടപ്പോൾ നടൻ രഘുവരനെ പോലെ തോന്നി'; പ്രണയകഥ പറഞ്ഞ് പാഷാണം ഷാജിയും ഭാര്യ രശ്മിയും

  റിപ്പോർട്ടുകൾ പ്രകാരം സമാന്തയെ നേരിട്ട് കാണാൻ നാ​ഗാർജുന ഒരുങ്ങുന്നുണ്ട്. വിവാഹ മോചനത്തിന്റെ വിഷമത്തിൽ നിൽക്കവെ സമാന്തയ്ക്ക് വന്ന ഈ പ്രതിസന്ധിയിൽ നാ​ഗാർജുനയുടെ വരവ് നടിക്ക് ആശ്വാസമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മുൻ ഭർത്താവ് നാ​ഗചൈതന്യ സമാന്തയെ കാണാൻ എത്തുമോയെന്ന് വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സമാന്ത തനിക്ക് വന്ന അസുഖത്തെക്കുറിച്ച് സംസാരിച്ചത്. പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു സമാന്തയുടെ വാക്കുകളിൽ.

  ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് എനിക്ക് ഒരു അസുഖം സ്ഥിരീകരിച്ചു' 'മയോസിറ്റിസ് എന്ന രോഗാവസ്ഥ. രോഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്നാണ് ഞാൻ കരുതിയത്.

  പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത്‌. ഓരോ ദിവസം രോ​ഗമുക്തിയുടെ അടുത്ത പടിയായാണ് കാണുന്നതെന്നും സമാന്ത പറഞ്ഞു.

  2017 ലാണ് സമാന്തയും നാ​ഗചൈതന്യയും വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും വേർപിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും സമാന്തയും നാ​ഗചൈതന്യയും അന്ന് പറഞ്ഞിരുന്നു. വിവാഹ മോചനം ഉണ്ടാക്കിയ വിവാദങ്ങൾ അവസാനിക്കെ ആണ് നടി വീണ്ടും വാർത്തകളിൽ നിറയുന്നത്.

  കരിയറിന്റെ തിരക്കുകളിൽ നിൽക്കവെയുമാണ് സമാന്തയ്ക്ക് ഈ പ്രതിസന്ധി വന്നിരിക്കുന്നതും. യശോദ ആണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചികിത്സയിലായതിനാൽ നടി ഈ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ല. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

  Read more about: samantha
  English summary
  Nagarjuna May Visit Former Daughter In Law Samantha As She Diagnosed With Myositis; Latest Buzz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X