തബു വീട്ടിൽ വന്ന് താമസിക്കും, എല്ലാം ശ്രദ്ധിക്കുക അമല; വിവാഹത്തിന് മുമ്പ് അമലയ്ക്ക് വെച്ച നിബന്ധന
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെക്കാലം നീണ്ടു നിന്ന ഗോസിപ്പുകൾ വന്നിട്ടുണ്ട്. നടൻ നാഗാർജുനയും നടി തബുവും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വന്ന അഭ്യൂഹങ്ങൾ നിരവധിയാണ്. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു നാഗാർജുനയും തബുവും. ഒരുമിച്ച് സിനിമകളിൽ അഭിനയിക്കവെ ഇവർ അടുത്ത സുഹൃത്തുക്കളായി. പിന്നാലെ ഗോസിപ്പുകളും വന്നു. എന്നാൽ നാഗാർജുന വിവാഹം ചെയ്തത് നടി അമലയെയാണ്. അമലയുടെ ഭർത്താവായ ശേഷം തബുവുമായി നടൻ വിവാഹേതര ബന്ധം പുലർത്തിയെന്നും സംസാരങ്ങളുണ്ടായി.
എന്നാൽ ഗോസിപ്പുകൾ ഒരിക്കലും അമല-നാഗാർജുന വിവാഹ ജീവിതത്തെ ബാധിച്ചില്ല. തബു അമലയുടെയും അടുത്ത സുഹൃത്താണ്. തബുവിനൊപ്പം ചേർത്ത് വന്ന ഗോസിപ്പുകൾക്കെതിരെ ഒരിക്കൽ നാഗാർജുന നൽകിയ വിശദീകരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തബു എന്റെ നല്ല സുഹൃത്താണ്. എപ്പോൾ തബു ഹൈദരാബാദിലേക്ക് വരുന്നോ അപ്പോഴെല്ലാം എന്റെ വീട്ടിലാണ് താമസിക്കാറ്. അവളുടെ കാര്യങ്ങളെല്ലാം അമല ശ്രദ്ധിക്കും. എന്റെ പിതാവും ആ വീട്ടിലാണുണ്ടായിരുന്നത്.

എല്ലാവർക്കും ഒപ്പമിരുന്ന് തബു ഭക്ഷണം കഴിക്കും. എല്ലാവരോടും സന്തോഷത്തോടെ സംസാരിച്ച് ഷൂട്ടിന് പോകും. ഇതാണ് ഞാനും തബുവുമായുള്ള ബന്ധം. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. തബു വിവാഹം കഴിക്കാത്തതിന് കാരണം താനാണെന്ന് പറഞ്ഞു. അതിൽ സത്യമില്ല. ഇതെല്ലാം ഗോസിപ്പുകൾ മാത്രമാണ്. തബുവിന് വിവാഹത്തോട് മുമ്പേ താൽപര്യമില്ലായിരുന്നു. താൻ വിവാഹം ചെയ്യില്ലെന്നാണ് ഒരിക്കൽ തബു പറഞ്ഞതെന്നും നാഗാർജുന അന്ന് വ്യക്തമാക്കി.
ഭർത്താവിനെക്കുറിച്ചുള്ള ഗോസിപ്പുകൾ താൻ ഒരിക്കലും കാര്യമാക്കിയിട്ടില്ലെന്നും വീട്ടിൽ ഇതേക്കുറിച്ച് സംസാരിക്കാറില്ലെന്നും അമല നേരത്തെ പറഞ്ഞിട്ടുണ്ട്. നാഗാർജുന-അമല അക്കിനേനി വിവാഹത്തെക്കുറിച്ച് നടിയുടെ സുഹൃത്തായിരുന്ന കുട്ടി പത്മിനി മുമ്പൊരിക്കൽ സംസാരിട്ടിട്ടുണ്ട്. പ്രണയത്തിലായ സമയത്ത് അമലയ്ക്ക് ഒരു ഉറപ്പ് നാഗാർജുന കൊടുത്തിരുന്നില്ല. ഇതേക്കുറിച്ച് താൻ അമലയോട് സംസാരിച്ചിട്ടുണ്ട്.

നാഗാർജുന തന്നെ വിവാഹത്തിന് പ്രൊപ്പോസ് ചെയ്തെന്ന് ഒരു ദിവസം അമല തന്നോട് പറഞ്ഞു. ഒരു കണ്ടീഷനും നടൻ വെച്ചു. വിവാഹത്തിന് ശേഷം വണ്ണം കൂടരുതെന്നായിരുന്നു ആ നിബന്ധനയെന്നും കുട്ടി പത്മിനി പറഞ്ഞു. വലിയ ബംഗ്ലാവിലാണ് അമലയും നാഗാർജുനയും കഴിയുന്നതെന്നും അന്ന് കുട്ടി പത്മിനി വ്യക്തമാക്കി. അമല മകനെ പ്രസവിച്ച ശേഷം ആ വീട്ടിൽ ഞാൻ പോയിരുന്നു. വലിയ വീടാണ്.
ഇതെങ്ങനെ നോക്കി നടത്തുമെന്ന് താൻ അമലയോട് ചോദിച്ചെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. എൺപതുകളിൽ സെൻസേഷനായി മാറിയ അമല വിവാഹ ശേഷം കരിയർ വിടുകയായിരുന്നു. അഖിൽ അക്കിനേനി എന്നാണ് താര ദമ്പതികളുടെ മകന്റെ പേര്. മുൻ ഭാര്യയിൽ നാഗാർജുനയ്ക്ക് പിറന്ന മകനാണ് നാഗ ചൈതന്യ. വിവാഹം കഴിഞ്ഞ് ഏറെക്കാലത്തിന് ശേഷമാണ് അമല സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. ഇപ്പോഴും നടി സജീവമല്ല. അതേസമയം നാഗാർജുന ഇപ്പോഴും കരിയറിലെ തിരക്കുകളിലാണ്.


Click it and Unblock the Notifications